Connect with us

നയൻതാര ഡോക്യുമെന്ററി വിവാദം; നെറ്റ്ഫ്ലിക്സിന് തിരിച്ചടി, ധനുഷിനെതിരായ ഹർജി തള്ളി

Tamil

നയൻതാര ഡോക്യുമെന്ററി വിവാദം; നെറ്റ്ഫ്ലിക്സിന് തിരിച്ചടി, ധനുഷിനെതിരായ ഹർജി തള്ളി

നയൻതാര ഡോക്യുമെന്ററി വിവാദം; നെറ്റ്ഫ്ലിക്സിന് തിരിച്ചടി, ധനുഷിനെതിരായ ഹർജി തള്ളി

നയൻതാരയുടെ വിവാദമായ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സ് ഇന്ത്യ സമർപ്പിച്ച ഹർജി തള്ളി മദ്രാസ് ഹൈക്കോടതിയാണ് ഹർജി തള്ളിയത്. പകർപ്പാവകാശ ലംഘനം ചൂണ്ടിക്കാട്ടി ധനുഷ് നൽകിയ ഹർജി പരി​ഗണിക്കരുതെന്ന് ആവശ്യപ്പെട്ട് നെറ്റ്ഫ്ലിക്സ് നൽകിയ ഹർജിയാണിത്.

ഡോക്യുമെന്ററിയിൽ ധനുഷ് നിർമിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ അണിയറദൃശ്യങ്ങൾ ഉപയോ​ഗിച്ചത് പകർപ്പാവകാശ ലംഘനമാണെന്നാണ് പരാതി. നയൻതാരയ്‌ക്കും ഭർത്താവ് വിഘ്നേഷിനുമെതിരെ ധനുഷിന്റെ നിർമാണ കമ്പനിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ ഡോക്യുമെന്ററി പുറത്തിറക്കിയ നെറ്റ്ഫ്ലിക്സ് ഇന്ത്യ ധനുഷിനെതിരെ ഹർജി നൽകുകയായിരുന്നു.

നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ് ശിവനും ഇവരുടെ നിർമാണ കമ്പനിയായ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ കഴിഞ്ഞ വർഷം നവംബറിലാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഈ കേസ് തള്ളണമെന്നാവശ്യപ്പെട്ടായിരുന്നു നെറ്റ്ഫ്ലിക്സ് തടസ്സഹർജി ഫയൽ ചെയ്തത്. ഹർജി തള്ളിയതോടെ പകർപ്പവകാശ കേസിൽ ധനുഷിന് മേൽക്കൈ ലഭിച്ചു.

നയൻതാരയുടെ വിവാഹ വിശേഷങ്ങൾ വിവരിക്കുന്ന ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിലിൽ’, ധനുഷ് നിർമിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് വിഡിയോ ക്ലിപ്പ് അനുമതിയില്ലാതെ ഉപയോഗിച്ചതാണ് കേസിന് കാരണമായത്. നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കുമെതിരെ 10 കോടി രൂപയുടെ പകർപ്പവകാശ കേസാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.‌

ഇതിനിടെ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും പ്രണയം കാരണം കോടികളുടെ നഷ്ടമാണ് തനിക്കുണ്ടായതെന്ന് ധനുഷ് ആരോപിച്ചിരുന്നു. നാനും റൗഡി താൻ എന്ന സിനിമ പരാജയപ്പെട്ടതിന് കാരണം നയൻതാരയുടെയും വിഘ്നേഷിന്റെയും പ്രണയമാണ്. നാല് കോടി ബജറ്റിലാണ് സിനിമ തുടങ്ങിയത്.

എന്നാൽ ഇരുവരുടെയും പ്രണയം കാരണം ഷൂട്ടിംഗിന് കാലതാമസമുണ്ടായി. സെറ്റിൽ ഇരുവരും വൈകിയാണ് വരുന്നത്. നയൻതാര ഉൾപ്പെട്ട രംഗങ്ങൾ വിഘ്നേഷ് ആവർത്തിച്ച് ചിത്രീകരിച്ചുവെന്നും ധനുഷ് സത്യവാങ്മൂലത്തിൽ പറയുന്നു. മാത്രമല്ല, ഡോക്യുമെന്ററിക്കായി ചില ദൃശ്യങ്ങൾ വിഘ്നേഷ് രഹസ്യമായി ചോദിച്ചു. ചിത്രത്തിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഡയറക്ടറെ ഫോണിൽ വിളിച്ചാണ് ആവശ്യപ്പെട്ടത്. ധനുഷ് അറിയാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കമ്പനി അറിയിച്ചപ്പോൾ വിഘ്നേഷ് അസഭ്യം പറഞ്ഞുവെന്നും ധനുഷ് ആരോപിച്ചിരുന്നു.

പ്രൊഡക്ഷൻ വൈകിയത് കാരണം 12 കോടി രൂപ അധികച്ചെലവ് വരികയും ചെയ്തുവെന്നാണ് ധനുഷ് പറയുന്നത്. ഇതേച്ചൊല്ലി പലതവണ തർക്കങ്ങളും ഉണ്ടായി. ഒരുഘട്ടത്തിൽ ചിത്രം തന്നെ ഉപേക്ഷിക്കാൻ ധനുഷ് ആലോചിച്ചിരുന്നു. അവസാനഘട്ടത്തിൽ ധനുഷ് വേണ്ടത്ര പണം നൽകാത്തതിനാൽ നയൻതാര വിഘ്നേഷിനുവേണ്ടി സ്വന്തം പണം മുടക്കിയാണ് സിനിമ പൂർത്തിയാക്കിയതെന്നും വിവരമുണ്ട്.

More in Tamil

Trending

Recent

To Top