Connect with us

നടൻ കഞ്ചാ കറുപ്പിനെതിരെ കേസ്

Actor

നടൻ കഞ്ചാ കറുപ്പിനെതിരെ കേസ്

നടൻ കഞ്ചാ കറുപ്പിനെതിരെ കേസ്

തമിഴ് സിനിമാ പ്രേക്ഷകർക്കേറെ സുപരിചിതനാണ് കഞ്ചാ കറുപ്പ്. സഹനടനായും കൊമേഡിയനായും നിരവധി വേഷങ്ങളിൽ തിളങ്ങിയ നടനെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. ചൈന്ന മധുരവയൽ കൃഷ്ണന​ഗർ സ്വദേശി രമേശിന്റെ പരാതിയിലാണ് മധുരവയൽ പോലീസ് കേസെടുത്തത്.

ചൈന്നൈയിൽ നടൻ ഷൂട്ടിം​ഗിന് വരുമ്പോൾ താമസിക്കാൻ വാടകയ്‌ക്ക് എടുത്തിരുന്ന വീടിന്റെ ഉടമയാണ് രമേശ്. ഇയാൾ 2021-ൽ വാടകയ്‌ക്ക് എടുത്ത വീട് ഇപ്പോൾ മറ്റൊരു കക്ഷിക്ക് മറിച്ച് നൽകിയെന്നും മൂന്ന് ലക്ഷം രൂപ വാടക ഇനത്തിൽ താരം നൽകാനുണ്ടെന്നുമാണ് രമേഷ് പറയുന്നത്.

വീട് മറ്റ് പല സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴിൽ നൂറിലേറെ ചിത്രങ്ങളിൽ ആരംഭിച്ച കഞ്ചാ കറുപ്പ് മലയാളത്തിൽ കീർത്തി ചക്ര എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ബാലയുടെ പിതാമഹൻ എന്ന ചിത്രത്തിലൂടെയാണ് കഞ്ചാ കറുപ്പ് അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. സംവിധായകൻ അമീറിന്റെ സഹായത്തോടെയാണ് നടൻ സിനിമയിലേയ്ക്കെത്തിയത്. തുടർന്ന് റാം, ചിദംബരത്തിൽ ഒരു അപ്പാസാമി, ശിവകാസി, സണ്ഡക്കോഴി, തിരുപ്പതി, പരുത്തിവീരൻ, സുബ്രഹ്മണ്യപുരം തുടങ്ങി ജനപ്രീയ സിനിമകളുടെ ഭാ​ഗമാകാനും കഞ്ചാ കറുപ്പിന് കഴിഞ്ഞു.

More in Actor

Trending

Recent

To Top