Malayalam Breaking News
മോദിയും കികി ചലഞ്ചില്‍… വീഡിയോ വൈറല്‍
മോദിയും കികി ചലഞ്ചില്‍… വീഡിയോ വൈറല്‍
മോദിയും കികി ചലഞ്ചില്‍… വീഡിയോ വൈറല്‍
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച ഒന്നാണ് കികി ചലഞ്ച്. ഓടുന്ന കാറില്‍ നിന്നും ചാടിയിറങ്ങി നൃത്തം ചെയ്യുന്ന അതിസാഹസിക ചലഞ്ടാണ് കികി ചലഞ്ച്. കനേഡിയന്‍ ഹിപ്പ് ഹോപ്പ് താരം ഡ്രേക്കിന്റെ സൂപ്പര്‍ഹിറ്റ് ഗാനമായ ഇന്‍ മൈ ഫീലിംഗ് എന്ന ഗാനത്തിനൊത്താണ് നൃത്തം ചെയ്യേണ്ടത്.
ഗള്‍ഫ് രാജ്യങ്ങളില്‍ തുടങ്ങിയ ഈ കികി ചലഞ്ച് ഇന്ത്യയിലൊട്ടാകെ വ്യാപിക്കുകയായിരന്നു. ഇപ്പോള്‍ കേരളത്തിലും. എന്നാലിപ്പോള്‍ അതൊന്നുമല്ല വിഷയം. പ്രധാന മന്ത്രിയും കികി ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ കികി ചലഞ്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഒരു രാജ്യത്തിന്റെ പ്രധാന മന്ത്രി കികി ചലഞ്ച് ഏറ്റെടുക്കുമോ എന്ന് ആര്‍ക്കും സംശയം ഉണ്ടാകാം…സംശയിക്കേണ്ട….മോദി നേരിട്ട് കികി ചലഞ്ചില്‍ പങ്കെടുത്തതല്ല. മോദിയെ പങ്കെടുപ്പിക്കുകയായിരുന്നു. മോദിയുടെ ഈ കികി ചലഞ്ച് ട്രോളര്‍മാരുടെ സൃഷ്ടിയായിരുന്നു. യോഗ ദിനാചരണത്തോടനുബന്ധിച്ച് മോദി യോഗ ചെയ്യുന്ന വീഡിയോ എഡിറ്റ് ചെയ്ത് കികി ചലഞ്ചായി മാറ്റുകയായിരുന്നു. ട്രോളര്‍മാരുടെ ഭാവനയില്‍ വിരിഞ്ഞ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Narendra Modi s ki ki challenge