Connect with us

ആ കരിമഷിയെഴുതിയ കുറുമ്പത്തിയെ കണ്ടുകിട്ടി !!!

Malayalam Breaking News

ആ കരിമഷിയെഴുതിയ കുറുമ്പത്തിയെ കണ്ടുകിട്ടി !!!

ആ കരിമഷിയെഴുതിയ കുറുമ്പത്തിയെ കണ്ടുകിട്ടി !!!

ആ കരിമഷിയെഴുതിയ കുറുമ്പത്തിയെ കണ്ടുകിട്ടി !!!

വര്ഷങ്ങളായി ഫേസ്ബുക്കിൽ താരമായി കറങ്ങി നടക്കുന്ന ഒരു കൊച്ചു സുന്ദരിക്കുട്ടിയെ ഓർമ്മയുണ്ടോ? വാലിട്ടെഴുതിയ കണ്ണുമായി തൂണിൽ ചാരി നാവും നീട്ടി നിൽക്കുന്ന ആ കൊച്ചു സുന്ദരി ആരാണെന്നുള്ള അന്വേഷണത്തിലായിരുന്നു എല്ലാവരും.വര്ഷങ്ങള്ക്കു ശേഷം ആ കുട്ടിയെ കണ്ടെത്തിയിരിക്കുകയാണ്. വർഷം മുമ്പ് ആ ചിത്രം പകർത്തിയ ആ കുട്ടിയുടെ അച്ഛനെയും കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ.

ബംഗലൂരുവിലെ നാഷണല്‍ ഏയറോസ്പൈസ് ലാബിലെ ജീവക്കാരനായ രൂപേഷിന്റേയും അദിതിയുടേയും മകളാണ് ഇത്. പേര് നിരഞ്ജന. 2012ല്‍ രൂപേഷ് അഞ്ചുമന എടുത്ത ചിത്രമാണിത്. കുട്ടിക്ക് ഇപ്പോള്‍ ഏഴ് വയസാകുന്നു. ബാംഗ്ലൂരില്‍ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള നിരഞ്ജന ഇപ്പോള്‍ ഒന്നാം ക്ലാസിലാണ്.

ഞാനെടുത്ത മകളുടെ ഫോട്ടോ എന്ന ക്യാപ്ഷനോടെ ഫേസ്ബുക്കിലെ ഹിറ്റ് ഗ്രൂപ്പായ ഞാനെടുത്ത ഫോട്ടോകള്‍ എന്ന ഗ്രൂപ്പില്‍ ഈ ഫോട്ടോ രൂപേഷ് പോസ്റ്റ് ചെയ്തതോടെയാണ് വര്‍ഷങ്ങളായി താലോലിച്ചിരുന്ന കുഞ്ഞിനേയും, മാതാപിതാക്കളേയും മലയാളികള്‍ തിരിച്ചറിഞ്ഞത്. ഫേസ്ബുക്കിൽ രൂപേഷിന് അഭിനന്ദനപ്രവാഹമാണ് ഇതോടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

facebook viral photo

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top