Malayalam Breaking News
ലേലം 2 അല്ല ! ദുൽഖറിനൊപ്പം ഒരു എമണ്ടൻ പ്രേമകഥയിലൂടെയാണ് നന്ദിനി തിരിച്ചു വരുന്നത് …
ലേലം 2 അല്ല ! ദുൽഖറിനൊപ്പം ഒരു എമണ്ടൻ പ്രേമകഥയിലൂടെയാണ് നന്ദിനി തിരിച്ചു വരുന്നത് …
By
ലേലം 2 അല്ല ! ദുൽഖറിനൊപ്പം ഒരു എമണ്ടൻ പ്രേമകഥയിലൂടെയാണ് നന്ദിനി തിരിച്ചു വരുന്നത് …
കരുമാടി കുട്ടനിലൂടെയും ലേലത്തിലൂടെയുമെല്ലാം മലയാള സിനിമക്ക് സുപരിചിതയായ നടിയാണ് നന്ദിനി. നന്ദിനിയുടെ തിരിച്ചു വരവിനു കാത്തിരുന്ന പ്രേക്ഷകർക്ക് ലേലം 2 വിലൂടെ നന്ദിനി വരുന്നുവെന്ന വാർത്ത വളരെയധികം ആവേശമാണുണ്ടാക്കിയത് .
Nandini in Elanjikavu PO Malayalam Movie-Stills-Images-Gallery-Posters-Video-Mp3 Songs-Onlookers Media
എന്നാൽ ലേലം 2 വിൽ നന്ദ്‌നി ഉണ്ടെങ്കിലും അത്രത്തോളം പ്രാധാന്യമുള്ള കഥാപാത്രമാകില്ലായെന്നു സംവിധായകൻ വ്യക്തമാക്കിയിരുന്നു. എന്നാൽ മറ്റൊരു ചിത്രത്തിലൂടെ നന്ദിനി തിരിച്ചു വരവിനൊരുങ്ങി കഴിഞ്ഞു.
അന്യഭാഷ ചിത്രങ്ങളിൽ ഭാഗമായിരുന്ന ദുൽഖർ സൽമാൻ വലിയ ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും മലയാളത്തിലേക്ക് ‘ഒരു യമണ്ടൻ പ്രേമകഥ’ യിലൂടെ തിരിച്ചു വരുന്നത് . സിനിമയുടെ ചിത്രീകരണം ജൂലൈ 3ന് കൊച്ചിയിൽ ആരംഭിച്ചു.ചിത്രത്തിൽ നന്ദിനി കോളേജ് അധ്യാപികയായി എത്തുന്നുണ്ട്. ‘അനുരാഗ കരിക്കിൻവെള്ളം’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. മലയാള സിനിമയിലേക്ക് വലിയൊരു തിരിച്ചു വരവിനായി ഒരുങ്ങുകയാണ് നന്ദിനി.
കൂടുതൽ വായിക്കാൻ >>>
nandini in oru yamandan prema katha
