Connect with us

വേര്‍പിരിയാമെന്ന് ഞങ്ങള്‍ തീരുമാനിച്ചത് രണ്ടുപേര്‍ക്കും ഗുണം ചെയ്തു, വേര്‍പിരിഞ്ഞപ്പോഴുണ്ടായ വേദനയോട് പിന്നീട് ഞാന്‍ യോജിച്ച് തുടങ്ങി; ഇപ്പോഴും വിവാഹത്തിന് തയ്യാറാണ്; നന്ദിനി

Malayalam

വേര്‍പിരിയാമെന്ന് ഞങ്ങള്‍ തീരുമാനിച്ചത് രണ്ടുപേര്‍ക്കും ഗുണം ചെയ്തു, വേര്‍പിരിഞ്ഞപ്പോഴുണ്ടായ വേദനയോട് പിന്നീട് ഞാന്‍ യോജിച്ച് തുടങ്ങി; ഇപ്പോഴും വിവാഹത്തിന് തയ്യാറാണ്; നന്ദിനി

വേര്‍പിരിയാമെന്ന് ഞങ്ങള്‍ തീരുമാനിച്ചത് രണ്ടുപേര്‍ക്കും ഗുണം ചെയ്തു, വേര്‍പിരിഞ്ഞപ്പോഴുണ്ടായ വേദനയോട് പിന്നീട് ഞാന്‍ യോജിച്ച് തുടങ്ങി; ഇപ്പോഴും വിവാഹത്തിന് തയ്യാറാണ്; നന്ദിനി

ലേലം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി നന്ദിനി. ജോഷി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ലേലത്തിന് പിന്നാലെ അയാള്‍ കഥയെഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്‍, കരുമാടിക്കുട്ടന്‍ ഉള്‍പ്പെടെയുളള സിനിമകളിലും നന്ദിനി വേഷമിട്ടു. 1997ലാണ് സുരേഷ് ഗോപിയും നന്ദിനിയും പ്രധാന വേഷങ്ങളില്‍ എത്തിയ ലേലം പുറത്തിറങ്ങിയത്.

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത എപ്രില്‍ പത്തൊന്‍പത് എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദിനിയുടെ സിനിമാ അരങ്ങേറ്റം. പതിനാറാം വയസിലാണ് നടി സിനിമയില്‍ എത്തിയത്. നന്ദിനി എന്ന പേരിലാണ് മലയാളത്തില്‍ അറിയപ്പെടുന്നതെങ്കിലും തെലുങ്കില്‍ കൗസല്യ എന്ന പേരിലാണ് നടി അഭിനയിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമായിരുന്നു നടി. സിനിമാ തിരക്കുകളില്‍ നിന്നെല്ലാം മാറി ബാംഗ്ലൂരില്‍ സ്വസ്തമായി ജീവിച്ചുവരികയാണ് നടിയിപ്പോള്‍.

നാല്‍പ്പത്തിമൂന്ന് വര്‍ഷത്തെ ജീവിതത്തിനിടയില്‍ പ്രണയം നഷ്ടം സംഭവിച്ചപ്പോഴുണ്ടായ ദുരിതവും നന്ദിനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതിനുശേഷം വിവാഹമെന്നത് നന്ദിനിയുടെ ജീവിതത്തില്‍ സംഭവിച്ചിട്ടില്ല. നല്ല ഒരാളെ കിട്ടിയാല്‍ വിവാഹിതയാകാമെന്ന നിലപാടിലാണ് ഇപ്പോള്‍ താരം. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണയ നഷ്ടത്തെ കുറിച്ചും വിവാഹത്തിലേക്ക് കടക്കുമോ എന്നുള്ള ചോദ്യത്തിനുള്ള മറുപടിയും താരം പറഞ്ഞത്.

‘വിവാഹം, പ്രണയം എന്നിവയെ കുറിച്ചെല്ലാം അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കുമ്പോള്‍ ചോദ്യം വരാറുണ്ട്. ഞാന്‍ അതിനെ എല്ലാം കൂളായി എടുക്കുന്നയാളാണ്. വിവാഹിതയാകാതെ കഴിയുന്നുവെന്നതിനോടും ഞാന്‍ വളരെ കൂളായാണ് ഇടപെടുന്നത്. വിവാഹം നടക്കേണ്ടതാണെങ്കില്‍ നടക്കും. നല്ല ഒരാളെ കിട്ടികഴിഞ്ഞാല്‍ ഈ പ്രായത്തിലും വിവാഹം കഴിക്കാന്‍ എനിക്ക് താല്‍പര്യമുണ്ട്.’

‘അഭിമുഖങ്ങളില്‍ പങ്കെടുക്കുമ്പോള്‍ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടാകാറുണ്ട്. അല്ലാതെ സുഹൃത്തുക്കളോ ബന്ധുക്കളോ ആ ചോദ്യം എന്നോട് ചോദിക്കാറില്ല. അവര്‍ എല്ലാത്തിനോടും യോജിച്ച് തുടങ്ങി. സിംഗിളായി ജീവിക്കുന്നതും നല്ല കാര്യം തന്നെയാണ്. ഇതുവരെ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്റെ പ്രണയം തകര്‍ന്ന് എക്‌സുമായി പിരിഞ്ഞത് എന്നെ വല്ലാതെ വിഷമിപ്പിച്ച ഒരു കാര്യമായിരുന്നു.’

‘കുറച്ച് സമയം എടുത്തെങ്കിലും പിന്നെ ഞാന്‍ തിരികെ ജീവിതത്തിലേക്ക് വന്നു. വേര്‍പിരിയാമെന്ന് ഞങ്ങള്‍ തീരുമാനിച്ചത് രണ്ടുപേര്‍ക്കും ഗുണം ചെയ്തു. വേര്‍പിരിഞ്ഞപ്പോഴുണ്ടായ വേദനയോട് പിന്നീട് ഞാന്‍ യോജിച്ച് തുടങ്ങി. വീട്ടുകാരും ആ സമയത്ത് നന്നായി സപ്പോര്‍ട്ട് ചെയ്തു. അവര്‍ എന്നെ നന്നായി സ്‌നേഹിച്ച് അതില്‍ നിന്ന് എന്നെ പുറത്ത് കൊണ്ടുവന്നു’, എന്നാണ് പ്രണയത്തകര്‍ച്ചയെ കുറിച്ചും വിവാഹത്തെ കുറിച്ചും സംസാരിച്ച് നന്ദിനി പറഞ്ഞത്.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും നന്ദിനി അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ 30തില്‍ അധികം ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഇപ്പോഴും സിനിമയിലും സീരിയലിലുമായി അഭിനയരംഗത്ത് സജീവമാണ് നന്ദിനി. തെലുങ്കില്‍ പുറത്തിറങ്ങിയ കീര്‍ത്തി സുരേഷ് സിനിമ രംഗ് ദേ, ഹീറോ എന്നിവയാണ് നന്ദിനി അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ സിനിമകള്‍.

അതേസമയം, ഇന്റസ്ട്രിയില്‍ നിന്ന് ബ്രേക്ക് എടുക്കാനുണ്ടായ കാരണത്തെ കുറിച്ചും നന്ദിനി പറഞ്ഞിരുന്നു. ശരീര ഭാരം വല്ലാതെ കൂടിയപ്പോഴാണത്രെ അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തത്. നിയന്ത്രിക്കാന്‍ കഴിയാത്ത ഒരുതരം വിശപ്പായിരുന്നു. അതുകാരണം കിട്ടുന്നതെല്ലാം വാരിവലിച്ച് തിന്ന് വണ്ണം കൂടി. പിന്നെ നിയന്ത്രിക്കാന്‍ കഴിയാതെ പോയി.ഷൂട്ടിങ് തിരക്കുകളില്‍ വിശപ്പ് മാറാന്‍ ഗ്ലൂക്കോസ് വെള്ളം നിരന്തരം കുടിക്കുമായിരുന്നു. അത് പിന്നീട് വിപരീതമായി ഫലിച്ചു. വിശപ്പ് കൂടി. എന്ത് കഴിച്ചാലും വിശപ്പ് മാറണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യാറുണ്ടായിരുന്നു. പക്ഷെ അത് പ്രോപ്പറായിരുന്നില്ല. ഒരുപക്ഷെ ശരിയായ രീതിയില്‍ അല്ലാത്ത ഭക്ഷണ രീതിയും വ്യായാമവുമാണ് ശരീരഭാരം കൂടാന്‍ കാരണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.വണ്ണം കൂടിയപ്പോള്‍ അമ്മയും അതൊന്ന് നിയന്ത്രിക്കാനായി പറഞ്ഞു. 105 കിലോ വരെ എത്തിയിരുന്നു. പിന്നീട് വിശപ്പ് കണ്‍ട്രോള്‍ ചെയ്യുന്നതിന് ട്രീറ്റ്‌മെന്റ് എടുത്തു. ഭക്ഷണത്തില്‍ ക്രമീകരണം വന്നപ്പോള്‍ തന്നെ, വ്യായാമം ഇല്ലാതെ വണ്ണം കുറച്ചെടുക്കാന്‍ സാധിച്ചു എന്നും നടി പറയുന്നു.

More in Malayalam

Trending

Recent

To Top