Connect with us

പൊതുവേദിയില്‍ നടി അഞ്ജലിയെ പിടിച്ച് തള്ളി നന്ദമൂരി ബാലകൃഷ്ണ; വിമര്‍ശനം

Actress

പൊതുവേദിയില്‍ നടി അഞ്ജലിയെ പിടിച്ച് തള്ളി നന്ദമൂരി ബാലകൃഷ്ണ; വിമര്‍ശനം

പൊതുവേദിയില്‍ നടി അഞ്ജലിയെ പിടിച്ച് തള്ളി നന്ദമൂരി ബാലകൃഷ്ണ; വിമര്‍ശനം

പൊതുചടങ്ങുകളിലും പൊതുവിടങ്ങളിലും രൂക്ഷമായ പെരുമാറ്റംകൊണ്ട് എന്നും വിവാദങ്ങളില്‍ അകപ്പെടുന്ന നടനാണ് തെലുങ്ക് സൂപ്പര്‍ താരമായ നന്ദമൂരി ബാലകൃഷ്ണ. ഇപ്പോഴിതാ ബാലകൃഷ്ണയുടെ മോശം പെരുമാറ്റത്തിന്റെ പുതിയൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അഞ്ജലിയുടെ പുതിയ സിനിമ ഗ്യാങ്‌സ് ഓഫ് ഗോദാവരിയുടെ പ്രീ റിലീസ് ഇവന്റിന് മുഖ്യാതിഥിയായി എത്തിയതായിരുന്നു ബാലകൃഷ്ണ.

വേദിയില്‍ നില്‍ക്കവെ അഞ്ജലിയെ തള്ളി മാറ്റുന്ന ബാലകൃഷ്ണയെയാണ് വീഡിയോയില്‍ കാണുന്നത്. വീഴാനോങ്ങിയ അഞ്ജലി ആദ്യം ഞെട്ടി. പിന്നെ പൊട്ടിച്ചിരിച്ചു. അഞ്ജലി വേദിയില്‍ നീങ്ങി നില്‍ക്കാതായതോടെയാണ് ബാലകൃഷ്ണ നടിയെ പിടിച്ച് തള്ളുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. നിരവധി പേരാണ് ബാലകൃഷ്ണയെ വിമര്‍ശിക്കുന്നത്. അഞ്ജലി തന്റെ മാന്യത കൈവിടാതെ പെരുമാറി, ബാലകൃഷ്ണ ചെയ്തത് വളരെ മോശമായെന്ന് നിരവധി പേര്‍ കമന്റ് ചെയ്തു. പ്രായത്തിന്റെ പക്വതയോ വിവേകമോ ബാലകൃഷ്ണയ്ക്കില്ലെന്നും വിമര്‍ശനം വന്നു.

ഇതാദ്യമായല്ല ബാലകൃഷ്ണയ്ക്ക് നേരെ ഇത്തരം വിമര്‍ശനം വരുന്നത്. അങ്കിള്‍ എന്ന് വിളിച്ചതിന് ദേഷ്യപ്പെട്ടത്, എര്‍ആര്‍ റഹ്മാന്‍ ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞത് തുടങ്ങിയ സംഭവങ്ങള്‍ ബാലകൃഷ്ണയ്ക്ക് നേരെ വിമര്‍ശനവും ട്രോളുകളും വരാന്‍ കാരണമായി.

അന്ധമായി ആരാധിക്കുന്ന ഫാന്‍സാണ് ബാലകൃഷ്ണയുടെ ബലമെന്ന് വിമര്‍ശകര്‍ പറയുന്നു. ബാലകൃഷ്ണയുടെ സിനിമകള്‍ ഇറങ്ങുമ്പോള്‍ തിയറ്ററുകളില്‍ ഉത്സവ പ്രതീതിയാണ്. എന്നാല്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങളും ഡയലോഗുമെല്ലാം സാമാന്യ ബുദ്ധിമുക്ക് നിരക്കാത്തതാണെന്ന് വിമര്‍ശനം വരാറുണ്ട്.

അടുത്തിടെ ബിഗ് ബോസ് തമിഴില്‍ നടി വിചിത്ര തനിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തെലുങ്ക് സിനിമയുടെ സെറ്റില്‍ നിന്നും മോശം അനുഭവമുണ്ടായെന്ന് തുറന്ന് പറഞ്ഞു. നായക നടന്‍ തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചെന്നും വിചിത്ര വെളിപ്പെടുത്തി. നായകന്‍ ആരാണെന്ന് നടി പറഞ്ഞില്ലെങ്കില്‍ ഇത് ബാലകൃഷ്ണയാണെന്ന് സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ബാലകൃഷ്ണ തയ്യാറായില്ല. ഇതേക്കുറിച്ച് താരത്തോട് ചോദിക്കാനും ആരും ധൈര്യപ്പെടില്ല.

മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് സിനിമാ ലോകത്തെ സൂപ്പര്‍ സ്റ്റാറുമായിരുന്നു എന്‍ടി രാമറാവുവിന്റെ മകനാണ് ബാലകൃഷ്ണ. സിനിമയിലും രാഷ്ട്രീയത്തിലും വലിയ സ്വാധീനം ഉണ്ട്. നടന്‍ കടുത്ത മദ്യപാനിയാണെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. ഇതേക്കുറിച്ച് ചിലര്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

More in Actress

Trending

Recent

To Top