Connect with us

ചിത്രം വിജയിക്കാൻ ബാലയ്യയ്ക്ക് ആടിന്റെ ത ലയറുത്ത് ര ക്താഭിഷേകം; അഞ്ച് പേർ അറസ്റ്റിൽ

News

ചിത്രം വിജയിക്കാൻ ബാലയ്യയ്ക്ക് ആടിന്റെ ത ലയറുത്ത് ര ക്താഭിഷേകം; അഞ്ച് പേർ അറസ്റ്റിൽ

ചിത്രം വിജയിക്കാൻ ബാലയ്യയ്ക്ക് ആടിന്റെ ത ലയറുത്ത് ര ക്താഭിഷേകം; അഞ്ച് പേർ അറസ്റ്റിൽ

നിരവധി ആരാധകരുള്ള താരമാണ് നന്ദമൂരി ബാലകൃഷ്ണ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ ഠാക്കു മഹാരാജ് എന്ന ചിത്രത്തിന്റെ പ്രദർശനത്തോട് അനുബന്ധിച്ച് മൃഗബലി നടത്തിയിരിക്കുകയാണ് ആരാധകർ. പിന്നാലെ അറസ്റ്റ് ചെയ്തവർ പോലീസ് പിടിയിലായി.

ആടിന്റെ തലയറുത്ത് ബലകൃഷ്ണയുടെ പോസ്റ്ററിൽ അഭിഷേകം ചെയ്ത അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. തിരുപ്പതിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ശങ്കരയ്യ, രമേശ്, സുരേഷ് റെഡ്ഡി, പ്രസാദ്, മുകേഷ് ബാബു എന്നിവരാണ് പിടിയിലായത്. സിനിമ വിജയിക്കാനായാണ് മൃഗബലി നടത്തിയത് എന്നാണ് ഇവർ പറയുന്നത്.

പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് എസ്പിക്ക് അയച്ച പരാതിയിലാണ് കേസ് എടുത്തത്. തിയേറ്ററിന് പുറത്ത് നൂറുകണക്കിന് ആരാധകൾ ആഹ്‌ളാദ പ്രകടനം നടത്തുന്നതും ആരാധകരിൽ ഒരാൾ ആടിന്റെ തലയറുക്കാൻ കത്തി എടുക്കുന്നതടക്കമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതേസമയം, നന്ദമൂരി ബാലകൃഷ്ണയുടെ കരിയറിലെ 109-ാം ചിത്രമാണ് ഠാക്കു മഹാരാജ്. ബോബി ഡിയോൾ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയത്. ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജൈസാൾ, ചാന്ദിനി ചൗധരി, ഉർവശി റൗട്ടേല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജനുവരി 12ന് ആണ് ചിത്രം റിലീസ് ചെയ്തത്.

More in News

Trending