Actress
ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍, സ്‌റ്റേജില്‍ വച്ച് തള്ളിമാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി അഞ്ജലി
ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍, സ്‌റ്റേജില്‍ വച്ച് തള്ളിമാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി അഞ്ജലി
ഗ്യാങ്‌സ് ഓഫ് ഗോദാവരി എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ കഴിഞ്ഞ ദിവസമാണ് നടന്‍ നന്ദമൂരി ബാലകൃഷ്ണ നടി അഞ്ജലിയെ സ്‌റ്റേജില്‍ വച്ച് പിടിച്ച് തള്ളിയത്. സംഭവം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാവുകയും ബാലയ്യ്‌ക്കെതിരെ വന്‍ തോതില്‍ പ്രതിഷേധവും വിമര്‍ശനങ്ങളുയരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഞ്ജലി.
പരിപാടിയില്‍ നിന്നുള്ള മറ്റൊരു വീഡിയോ എക്‌സിലൂടെ പങ്കുവച്ചാണ് നടിയെത്തിയിരിക്കുന്നത്. ഈ വീഡിയോയില്‍ ബാലയ്യയ്‌ക്കൊപ്പം സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന അഞ്ജലിയെ കാണാം. ഗ്യാങ്‌സ് ഓഫ് ഗോദാവരി പ്രീറിലീസ് ഇവന്റില്‍ പങ്കെടുത്തതിന് ബാലകൃഷ്ണ ഗാരുവിനോട് ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.
ഞാനും ബാലകൃഷ്ണ ഗാരുവും പരസ്പ ബഹുമാനം എപ്പോഴും കാത്തുസൂക്ഷിക്കുന്നവരാണ്. മാത്രമല്ല ഏറെക്കാലമായി ഞങ്ങള്‍ നല്ല സുഹൃത്തുക്കളുമാണ്. അദ്ദേഹവുമായി വീണ്ടും ഒരു വേദി പങ്കിടാന്‍ സാധിച്ചുവെന്നാണ് അഞ്ജലി കുറിച്ചിരിക്കുന്നത്.
അതേസമയം അഞ്ജലിയുടെ കുറിപ്പ് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഗ്യാങ്‌സ് ഓഫ് ഗോദാവരിയുടെ പ്രീ റിലീസ് ചടങ്ങിനിടെ ഫോട്ടോയെടുമ്പോഴായിരുന്നു അഞ്ജലിയെ ബാലകൃഷ്ണ തള്ളി മാറ്റിയത്.
എന്നാല്‍ പെട്ടെന്നുള്ള താരത്തിന്റെ പെരുമാറ്റം കണ്ട് വേദിയിലുണ്ടായിരുന്നവര്‍ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു.