Connect with us

ആവേശം തെലുങ്ക് റീമേക്ക് എത്തുന്നു; രം​ഗണ്ണനായി നന്ദമൂരി ബാലകൃഷ്ണ!

Malayalam

ആവേശം തെലുങ്ക് റീമേക്ക് എത്തുന്നു; രം​ഗണ്ണനായി നന്ദമൂരി ബാലകൃഷ്ണ!

ആവേശം തെലുങ്ക് റീമേക്ക് എത്തുന്നു; രം​ഗണ്ണനായി നന്ദമൂരി ബാലകൃഷ്ണ!

പേര് പോലെ തന്നെ മലയാളികളെ ആവേശത്തിലാഴ്ത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഫഹദ് ഫാസിലിന്റെ ആവേശം. ജിതു മാധവന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രം 150 കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും ആവേശം വരുത്തിയ ഓളം ചെറുതൊന്നുമല്ല.

ഇപ്പോഴിതാ ചിത്ര്തതിന്റെ തെലുങ്ക് റീമേക്കിനെ കുറിച്ചുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ഫഹദ് അവിസ്മരണീയമാക്കിയ രംഗ എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് നന്ദമൂരി ബാലകൃഷ്ണയാണ്. ഹരീഷ് ശങ്കർ ആണ് സംവിധാനം. റീമേക്ക് സിനിമകളിലൂടെ പ്രശസ്തനായ സംവിധായകനാണ് ഹരീഷ് ശങ്കർ.

ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രം ഏറെ കയ്യടികൾ നേടിയിരുന്നു. നടൻ അത്രത്തോളം ആ കഥാപാത്രത്തെയുൾകൊണ്ടാണ് ചെയ്തിരുന്നതും. ഫഹദ് ഫാസിലിന്റെ രംഗൻ അദ്ദേഹം ഇതുവരെ ചെയ്യാത്ത തരം കഥാപാത്രമാണ്. ശരീര ഭാഷ കൊണ്ടും ഇതുവരെ ചെയ്യാത്ത തരം ആക്ഷൻ രംഗങ്ങൾ കൊണ്ടും ഫഹദ് സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നു.

ഫഹദ് ഫാസിലെന്ന നടനാണ് ആവേശത്തിന്റെ ആത്മാവ് എന്ന് പറയാം. ഈ വേളയിൽ ആരാധകരുടെ സ്വന്തം രം​ഗണ്ണനായി, ട്രോളുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ബാലയ്യ എത്തുന്നുവെന്ന വാർത്ത ട്രോളുകൾക്ക് കാരണമായിട്ടുണ്ട്.

ബംഗളുരുവിലെ കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ആണ് ചിത്രത്തിന്റെ പ്രമേയം. മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ.എസ്., റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ആദ്യ 24 ദിവസത്തെ വിദേശ കളക്ഷൻ 52 കോടി രൂപയാണ്. ഇന്ത്യയിലെ ഗ്രോസ് കളക്ഷനിൽ 89.80 കോടി രൂപയും ലോകമെമ്പാടുമുള്ള കളക്ഷൻ 141.80 കോടി നേടി.

More in Malayalam

Trending