Connect with us

ആ ചിത്രത്തോടെ എവിടെ ചെന്നാലും കൂവലുകൾ; സ്വയം മറുപടി നൽകാനാണ് അന്ന് അമ്മ പറഞ്ഞത്: നടി അഭിരാമി

Actress

ആ ചിത്രത്തോടെ എവിടെ ചെന്നാലും കൂവലുകൾ; സ്വയം മറുപടി നൽകാനാണ് അന്ന് അമ്മ പറഞ്ഞത്: നടി അഭിരാമി

ആ ചിത്രത്തോടെ എവിടെ ചെന്നാലും കൂവലുകൾ; സ്വയം മറുപടി നൽകാനാണ് അന്ന് അമ്മ പറഞ്ഞത്: നടി അഭിരാമി

നടി, അവതാരക എന്നീ നിലകളിൽ​ ശ്രദ്ധേയായ താരമാണ് അഭിരാമി. അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കഥാപുരുഷൻ’ എന്ന ചിത്രത്തിലൂടെയാണ് അഭിരാമി സിനിമാലോകത്തെത്തുന്നത്. പിന്നീട് പത്രം, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. തമിഴ്, തെലുങ്ക്, കന്നഡ സിനിമാമേഖലയിലും അഭിരാമി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമയിൽ നിന്നും ഇടവേളയെടുത്ത അഭിരാമി ഇപ്പോൾ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്.

ഗരുഡൻ ആണ് അഭിരാമിയുടെ പുതിയ ചിത്രം. ഏകദേശം നാല് വർഷത്തിന് ശേഷം അഭിരാമി അഭിനയിക്കുന്ന മലയാള സിനിമയാണിത്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടി ഇപ്പോൾ. അതിനിടെ തന്റെ ചില സിനിമ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അഭിരാമി. ഉയര കൂടുതൽ കാരണം തന്നെ സിനിമയിൽ നിന്ന് ഒഴിവാക്കിയ ചില സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അഭിരാമി പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ, ഉയരം അവസരങ്ങൾ ലഭിക്കുന്നതിന് ഒരു ബുദ്ധിമുട്ടാണെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അഭിരാമി.’എന്റെ കൂടെ അഭിനയിച്ച പലരും എന്നെക്കാൾ ഉയരം കൂടിയവരാണ്. മലയാളത്തിൽ കൂടെ അഭിനയിച്ചവരിൽ എല്ലാവരും തന്നെ ഹൈറ്റ് ഉള്ളവരായിരുന്നു. അന്യ ഭാഷയിൽ പോയപ്പോൾ പൊക്കം ഉള്ളവരുടെയും ഇല്ലാത്തവരുടെയും കൂടെ അഭിനയിച്ചു. ഹൈറ്റ് എനിക്ക് അങ്ങനെ വലിയ പ്രശ്നമായിട്ട് തോന്നിയിട്ടില്ല. എങ്കിലും ‘അന്ത പൊണ്ണ് റൊമ്പ ടോളായിറുക്ക്ഡാ’ എന്ന് പറഞ്ഞ് എന്നെ ഒഴിവാക്കിയ ഒന്നു രണ്ട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അതും വലിയ പ്രശ്നമായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നതാണ് സത്യം’, അഭിരാമി പറഞ്ഞു.

ഞങ്ങൾ സന്തുഷ്ടരാണ് സിനിമയിലെ നായികാ വേഷം ചെയ്ത ശേഷമുണ്ടായ അനുഭവങ്ങളും അഭിരാമി പങ്കുവെച്ചു. ‘ഞങ്ങൾ സന്തുഷ്ടരാണ് സിനിമ കഴിഞ്ഞപ്പോൾ കോളേജ് ഫങ്ഷനും മറ്റും പോകുമ്പോൾ ധാരാളം കൂവലുകൾ കിട്ടിയിട്ടുണ്ട്. ഇടക്ക് ലോ കോളേജിൽ പോയപ്പോൾ കൂവലുകൾ കിട്ടാതെ വന്നപ്പോൾ അങ്ങോട്ട് ചോദിച്ച് വാങ്ങിയിട്ടുണ്ട്. പിന്നെ ചിലര് വന്നിട്ട് ‘ഞാൻ കരുതിയത് ഭയങ്കര ജാഡയാകുമെന്നാണ്, പിന്നെ ഇപ്പൊ അങ്ങനെയല്ലെന്ന് മനസിലായി’ എന്ന് പറഞ്ഞിട്ടുണ്ട്’, അഭിരാമി പറയുന്നു.’പണ്ടൊക്കെ ഒരുപാട് കത്തുകളും മറ്റും കിട്ടിയിരുന്നു. അമ്മയാണ് എല്ലാം വായിച്ചിരുന്നത്. ചിലതിന് എന്നോട് തന്നെ മറുപടി എഴുതി അയക്കാൻ പറയും. ഇന്ന് സോഷ്യൽ മീഡിയയൊക്കെ ഉള്ളത് കൊണ്ട് കത്തുകൾ കിട്ടാറില്ല, എന്റെ അഡ്രസും ആർക്കും അറിയില്ല. പകരം ഇൻസ്റ്റാഗ്രാമിലും മറ്റും മെസ്സേജുകൾ വരാറുണ്ട്. ഞാൻ അത്ര ആക്ടീവല്ല. അതുകൊണ്ട് അതിന് മറുപടി നൽകാറില്ല. ഞാൻ ഇടുന്ന പോസ്റ്റുകൾക്ക് വരുന്ന കമന്റുകൾ ചിലപ്പോൾ ശ്രദ്ധിക്കാറുണ്ട്’, അഭിരാമി പറഞ്ഞു.കരിയറിലും ജീവിതത്തിലും സന്തോഷകരമായ സമയത്തിലൂടെയാണ് അഭിരാമി ഇപ്പോൾ കടന്നുപോകുന്നത്.

അടുത്തിടെ അഭിരാമിയും ഭർത്താവ് രാഹുൽ പവനനും ഒരു പെൺകുട്ടിയെ ദത്തെടുത്തിരുന്നു. കൽക്കി എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ മാതൃദിനത്തിലാണ് അഭിരാമി ഈ സന്തോഷം പങ്കുവച്ചത്. കരിയറിൽ ഒരുപിടി നല്ല അവസരങ്ങളാണ് അഭിരാമിക്ക് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഗരുഡൻ. സുരേഷ് ഗോപിയുടെ പെയറായിട്ടാണ് അഭിരാമി ചിത്രത്തിൽ എത്തുന്നത്. നടൻ സിദ്ദിഖും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രമാണിത്. നവാഗതനായ അരുൺ വർമയാണ് സംവിധാനം. ചിത്രം അടുത്ത മാസം തിയേറ്ററുകളിൽ എത്തും.

More in Actress

Trending