Connect with us

എന്റെ കടന്ന് വരവിന് പിന്നില്‍ സുരേഷേട്ടന്റെ വലിയൊരു പിന്തുണയുണ്ട്; അഭിരാമി

Malayalam

എന്റെ കടന്ന് വരവിന് പിന്നില്‍ സുരേഷേട്ടന്റെ വലിയൊരു പിന്തുണയുണ്ട്; അഭിരാമി

എന്റെ കടന്ന് വരവിന് പിന്നില്‍ സുരേഷേട്ടന്റെ വലിയൊരു പിന്തുണയുണ്ട്; അഭിരാമി

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ഒരൊറ്റ ചിത്രം മതി മലയാളി പ്രേക്ഷകര്‍ക്ക് അഭിരാമിയെ ഓര്‍ക്കാന്‍. ചിത്രത്തിലെ ഗീതു എന്ന കഥാപാത്രമായെത്തിയാണ് അഭിരാമി ശ്രദ്ധനേടുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട് താരം. ടെലിവിഷന്‍ അവതാരകയായും തിളങ്ങി.

ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേളയെടുത്ത അഭിരാമി ഇപ്പോള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഗരുഡന്‍ ആണ് അഭിരാമിയുടെ പുതിയ ചിത്രം. ഏകദേശം നാല് വര്‍ഷത്തിന് ശേഷം അഭിരാമി അഭിനയിക്കുന്ന മലയാള സിനിമയാണിത്. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഗരുഡന്‍. സുരേഷ് ഗോപിയുടെ പെയറായിട്ടാണ് അഭിരാമി ചിത്രത്തില്‍ എത്തുന്നത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. ആദ്യ സിനിമയിലേക്കുള്ള തന്റെ കടന്ന് വരവിന് പിന്നില്‍ നടന്‍ സുരേഷ് ഗോപിയ്ക്ക് വലിയൊരു പിന്തുണയുണ്ടെന്നാണ് അഭിരാമി പറയുന്നത്. അത് മാത്രമല്ല തന്റെ സിനിമാ ജീവിതം മുഴുവനുമെടുത്ത് നോക്കിയാലും അദ്ദേഹത്തിന്റെ പങ്ക് വലുതാണെന്ന് അഭിരാമി വെളിപ്പെടുത്തി.

താന്‍ സിനിമയിലേക്ക് ആദ്യം വന്നത് അബദ്ധത്തിലാണെന്നാണ് അഭിരാമി പറയുന്നത്. തിരുവനന്തപുരത്തുള്ള ബ്യൂട്ടീഷന്‍ പറഞ്ഞത് അനുസരിച്ച് ഒരു ചാനലിന്റെ ഓഡിഷന് പോവുകയും അതില്‍ പരിപാടി അവതരിപ്പിക്കുകയും ചെയ്തിരുന്നു. അവിടെ നിന്നാണ് സിനിമയിലേക്ക് അവസരം കിട്ടിയത്. എന്റെ അവതരണം കണ്ടിട്ട് സുരേഷേട്ടനാണ് പത്രം സിനിമയിലേക്ക് വിളിക്കുന്നത്.

വേറൊരു കുട്ടി വന്നിട്ട് ശരിയാവാതെ വന്നു. അപ്പോഴാണ് സുരേഷേട്ടന്‍ എന്റെ പരിപാടി കാണുന്നതും എന്നെ വിളിച്ച് നോക്കാന്‍ പറഞ്ഞതും. കോമേഴ്‌സ്യല്‍ സിനിമയിലേക്ക് ഞാന്‍ വരാനുള്ള കാരണം സുരേഷേട്ടനാണ്. അന്ന് എനിക്ക് പതിനഞ്ചോ പതിനാറോ വയസേ ഉണ്ടാവുകയുള്ളു. ആദ്യ സിനിമ ഇറങ്ങിയതിന് ശേഷം എനിക്ക് കൂവലാണ് കിട്ടിയത്.

പഠിക്കാന്‍ വേണ്ടിയാണ് സിനിമയില്‍ നിന്നും പിന്മാറിയത്. കുറച്ച് നാള്‍ ജോലിയും ചെയ്തിരുന്നു. അതിന് ശേഷമാണ് വിവാഹിതയാവുന്നത്. ഭര്‍ത്താവിനെ ചെറുപ്പം മുതലേ എനിക്ക് അറിയാമായിരുന്നു. ഞങ്ങള്‍ ഒരുമിച്ചു പഠിച്ചതാണ്. ഞങ്ങള്‍ നല്ല കൂട്ടുകാരായിരുന്നു. എപ്പോള്‍ അവധി വന്നാലും അവന്‍ ഞങ്ങളുടെ വീട്ടില്‍ വരും. അമ്മയുമായിട്ടും നല്ല അടുപ്പമായിരുന്നു. ശരിക്കും ഞങ്ങളൊന്നിച്ച് വളര്‍ന്നതാണ്.

പുള്ളി ഡിഗ്രി എന്‍ജീനിയറിങ് കഴിഞ്ഞിട്ട് ജോലിക്ക് പോയി, ഞാനും സിനിമയുമായി എന്റെ വഴിക്ക് പോയി. പിന്നെ മീറ്റ് ചെയ്യുന്നത് അമേരിക്കയിലാണ്. ഒരു ഫൗണ്ടേഷന്‍ ഉണ്ടായിരുന്നതുകൊണ്ട് ആ ബന്ധം കൂടുതല്‍ അടുപ്പത്തിലേക്ക് എത്തി. ആ സൗഹൃദം പതിയെ പ്രണയത്തിലേക്ക് പോയി. വളരെ നാച്ചുറല്‍ ആയി സംഭവിച്ചതാണ്. കുടുംബം തമ്മിലും നല്ല അടുപ്പമുണ്ടായിരുന്നു. ഒന്നും പറഞ്ഞു കൊടുക്കേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല, എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കും അറിയാം.

ആ ലൈഫില്‍ ഞാന്‍ സെറ്റില്‍ഡ് ആയി. തിരികെ വരുന്നത് ഒരു ഡബ്ബിങ് ചെയ്യാന്‍ ആണ്. കമല്‍ സാര്‍ ആണ് എന്നെ വിളിക്കുന്നത്. അങ്ങനെ എത്തി അവിടെ എത്തിയപ്പോഴാണ് സുരേഷേട്ടന്റെ കൂടെയുള്ള അപ്പോത്തിക്കരി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. എന്റെ സിനിമാ ജീവിതത്തില്‍ സുരേഷേട്ടന് വലിയൊരു പങ്കുണ്ട്.

സുരേഷേട്ടനെ പോലെ കമല്‍ ഹാസനും ജീവിതത്തില്‍ ഒരു വലിയ പ്രാധാന്യമുണ്ട്. വാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയില്ല. കമല്‍ ഹാസന്റെ ഒപ്പം അഭിനയിക്കുമ്പോള്‍ ഒരുപാട് പഠിക്കാന്‍ ഉണ്ട്. നമ്മള്‍ ഇങ്ങനെ ഫുള്‍ ടൈം ഒബ്‌സര്‍വ് ചെയ്തു കൊണ്ടിരിക്കും. അദ്ദേഹം വളരെ സ്വീറ്റ്, ഗിവിങ് ഡയറക്ടര്‍ ആണ്. നമ്മളെ ഒബ്‌സര്‍വ് ചെയ്തിട്ട് എല്ലാം പറഞ്ഞു തരുന്ന ആളാണ് അദ്ദേഹം. ഡീറ്റെയില്‍ ആയിട്ട് എല്ലാം പറഞ്ഞു തരും. ഓരോ മസില്‍ മൂവ്‌മെന്റും പുള്ളിക്ക് അറിയാം. ആളുകളുടെ കഴിവിനെ അഭിനന്ദിക്കാന്‍ ഒരു മടിയും ഇല്ലാത്ത ആളാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് പോലും അദ്ദേഹം അങ്ങനെയാണ്. ഇത്രയും വലിയ ആളാണ് ഇതൊക്കെ ചെയ്യുന്നത് എന്നോര്‍ക്കണം. ഉടനെ അദ്ദേഹവുമായി ഒരു സിനിമ ഉണ്ടാകും എന്നും അഭിരാമി പറയുന്നു.

അതേസമയം, ഉയര കൂടുതല്‍ കാരണം തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയ ചില സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അഭിരാമി പറയുന്നുണ്ട്. ‘എന്റെ കൂടെ അഭിനയിച്ച പലരും എന്നെക്കാള്‍ ഉയരം കൂടിയവരാണ്. മലയാളത്തില്‍ കൂടെ അഭിനയിച്ചവരില്‍ എല്ലാവരും തന്നെ ഹൈറ്റ് ഉള്ളവരായിരുന്നു. അന്യ ഭാഷയില്‍ പോയപ്പോള്‍ പൊക്കം ഉള്ളവരുടെയും ഇല്ലാത്തവരുടെയും കൂടെ അഭിനയിച്ചു. ഹൈറ്റ് എനിക്ക് അങ്ങനെ വലിയ പ്രശ്‌നമായിട്ട് തോന്നിയിട്ടില്ല. എങ്കിലും ആ പെണ്ണിന് നല്ല ഉയരമാണ് എന്ന് പറഞ്ഞ് എന്നെ ഒഴിവാക്കിയ ഒന്നു രണ്ട് സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതും വലിയ പ്രശ്‌നമായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നതാണ് സത്യം’, എന്നും അഭിരാമി പറഞ്ഞു.

More in Malayalam

Trending

Recent

To Top