News
ആ സിനിമയില്‍ അഭിരാമിയെ കമല്‍ഹാസന്‍ പീഡിപ്പിച്ചു. ഇതേതുടര്‍ന്നാണ് അഭിരാമി വിദേശത്തേക്ക് പോയത്; ബയില്‍വാന്‍ രംഗനാഥന് വിമര്‍ശനം
ആ സിനിമയില്‍ അഭിരാമിയെ കമല്‍ഹാസന്‍ പീഡിപ്പിച്ചു. ഇതേതുടര്‍ന്നാണ് അഭിരാമി വിദേശത്തേക്ക് പോയത്; ബയില്‍വാന്‍ രംഗനാഥന് വിമര്‍ശനം
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ഒരൊറ്റ ചിത്രം മതി മലയാളി പ്രേക്ഷകര്‍ക്ക് അഭിരാമിയെ ഓര്‍ക്കാന്‍. ചിത്രത്തിലെ ഗീതു എന്ന കഥാപാത്രമായെത്തിയാണ് അഭിരാമി ശ്രദ്ധനേടുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട് താരം. ടെലിവിഷന്‍ അവതാരകയായും തിളങ്ങി. ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേളയെടുത്ത അഭിരാമി ഇപ്പോള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഗരുഡന്‍ ആണ് അഭിരാമിയുടെ പുതിയ ചിത്രം. ഏകദേശം നാല് വര്‍ഷത്തിന് ശേഷം അഭിരാമി അഭിനയിക്കുന്ന മലയാള സിനിമയാണിത്.
സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നിരവധി അഭിമുഖങ്ങളില്‍ അഭിരാമി പങ്കെടുക്കുകയും തന്റെ വിശേഷങ്ങള്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ നടിയ്‌ക്കെതിരെ ചില കഥകള്‍ പറഞ്ഞ് എത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ ബെയില്‍വാന്‍ രംഗനാഥന്‍. നടന്‍ കമല്‍ ഹാസന്റെയും അഭിരാമിയുടെയും സിനിമയെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിരമാണ്ടി എന്ന ചിത്രത്തിലാണ് കമല്‍ഹാസനൊപ്പം അഭിരാമി അഭിനയിച്ചത്. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. പ്രത്യേകിച്ച് അഭിരാമിയുടെ പ്രകടനം മികച്ചതായിരുന്നു. വിരുമാണ്ടിക്ക് ശേഷം തമിഴില്‍ അഭിരാമി വന്‍ തരംഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടി അഭിനയത്തില്‍ നിന്ന് തന്നെ പിന്നീട് അപ്രത്യക്ഷയായി. ഇപ്പോള്‍ ബെയില്‍വാന്‍ രംഗനാഥന്‍ നടിയെ കുറിച്ച് പറഞ്ഞത് വലിയ കോളിളക്കം സൃഷ്ടിക്കുന്ന കാര്യങ്ങളാണ്.
‘അഭിരാമി ഒരു നല്ല നടിയാണ്. കമല്‍ഹാസനൊപ്പം വിരുമാണ്ടി എന്ന സിനിമയില്‍ അവര്‍ അഭിനയിച്ചു. ആ സിനിമയില്‍ അഭിരാമിയെ കമല്‍ഹാസന്‍ പീഡിപ്പിച്ചു. ഇതേതുടര്‍ന്നാണ് അഭിരാമി വിദേശത്തേക്ക് പോയത്. അതിന് ശേഷം നടി അവിടെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കിയെന്നും വര്‍ഷങ്ങളോളം അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയും ചെയ്തു. ഇപ്പോള്‍ നടി വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. മാത്രമല്ല അവര്‍ കമല്‍ഹാസനൊപ്പവും അഭിനയിക്കും.
മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിലാണ് കമല്‍ഹാസന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തൃഷ, ജയം രവി തുടങ്ങിയവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തില്‍ അഭിരാമിയും പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയുടെ കഥാപാത്രം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും,’ അദ്ദേഹം പറയുന്നു.
അതേ സമയം ബെയില്‍വാന്‍ രംഗനാഥനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു എന്നാണ് പലരും അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ചലച്ചിത്ര പത്രപ്രവര്‍ത്തകനും നടനുമാണ് ബെയില്‍വാന്‍ രംഗനാഥന്‍. തൊണ്ണൂറുകളില്‍ നിരവധി സിനിമകളില്‍ ഹാസ്യ വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല പത്രപ്രവര്‍ത്തകനെന്ന നിലയില്‍ സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്‍ പതിവായി പോകുകയും വിവാദ ചോദ്യങ്ങള്‍ ചോദിച്ച് വാര്‍ത്തകളില്‍ നിറയുകയും ചെയ്യാറുണ്ട്.
പലപ്പോഴും നടന്മാരുടെയും നടിമാരുടെയും വ്യക്തിജീവിതത്തെക്കുറിച്ച് യൂട്യൂബ് ചാനലുകളിലൂടെ സംസാരിച്ചാണ് അദ്ദേഹം വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്. നയന്‍താര, തൃഷ, രേഖ നായര്‍, ധനുഷ്, ഗൗണ്ടമണി തുടങ്ങി നിരവധി താരങ്ങളെ പറ്റി അദ്ദേഹം പറഞ്ഞ് കഴിഞ്ഞു. നടന്‍ വടിവേലു ഉള്‍പ്പെടെയുള്ള നടന്മാരെ പറ്റിയും പ്രേക്ഷകര്‍ക്ക് അറിയാത്ത കഥകളായിട്ടാണ് ബെയില്‍വാന്‍ പറയുന്നത്. തമിഴ്‌നാട്ടിലടക്കം ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയെങ്കിലും താരങ്ങള്‍ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുവേ തന്നെ പറ്റിയുള്ള വാര്‍ത്തകള്‍ക്ക് പ്രതികരിക്കാറുള്ള നടി അഭിരാമി ഈ വിഷയത്തിലും ഒരു വ്യക്തത വരുത്തുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
അതേസമയം, എന്തിനാണ് അന്ന് കരിയരിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ അഭിനയം നിര്‍ത്തി പോയത് എന്ന് ഒരു പൊതു പരിപാടിയില്‍ കമല്‍ സര്‍ പറയുന്നതിന് മുന്‍പേ, അതേ കാര്യം സ്വകാര്യമായി നേരത്തെ എന്നോട് പറഞ്ഞിരുന്നു എന്നാണ് അഭിരാമി പറഞ്ഞത്. വഴക്ക് പറയുന്നത് പോലെ, സ്‌നേഹത്തോടെയാണ് അഭിനയം നിര്‍ത്തി പോയതിനെ കുറിച്ച് അദ്ദേഹം ചോദിച്ചത്. പക്ഷെ എന്തിനായിരുന്നു അത് ചെയ്തത് എന്ന് ചോദിച്ചാല്‍ ഇന്നും എനിക്ക് വ്യക്തമായ മറുപടിയില്ല അഭിരാമി പറഞ്ഞിരുന്നു.
