Articles
സിൽക്ക് സ്മിതയിൽ നിന്നും രക്ഷപ്പെട്ട മുകേഷും , ഷക്കീലയിൽ നിന്ന് രക്ഷപെട്ട ജയസൂര്യയും !
സിൽക്ക് സ്മിതയിൽ നിന്നും രക്ഷപ്പെട്ട മുകേഷും , ഷക്കീലയിൽ നിന്ന് രക്ഷപെട്ട ജയസൂര്യയും !
By
സിനിമ മോഹവുമായി നടക്കുന്ന കാലത്തു പല അബദ്ധങ്ങളിലും നടൻമാർ ചെന്ന് പെടാറുണ്ട് . അത്തരത്തിൽ ഒരു അബദ്ധത്തിൽ ചെന്ന് പെട്ട കഥ മുകേഷും ജയസൂര്യയും പറയുകയാണ്.
നല്ലൊരു പ്രണയ കഥയായിരുന്നു അത്.സിനിമയിൽ മുകേഷിന് ഭർത്താവിൻറെ റോൾ ആയിരുന്നു.കഥ കേട്ട ശേഷം ആരാണ് ഭാര്യയായി അഭിനയിക്കുന്ന നായിക എന്ന് ചോദിച്ചപ്പോള്‍ കോട്ടയം കാരിയാണെന്ന് മറുപടി കിട്ടിയത് . എംഎ യ്ക്ക് പഠിക്കുന്ന ഒരു പുതുമുഖ നടിയാണ്. ചെന്നൈയിലാണ് ചിത്രം പൂര്‍ണമായും ഷൂട്ട് ചെയ്യുന്നതെന്നും പറഞ്ഞു.
അങ്ങനെ അഡ്വാന്‍സ് ഒക്കെ വാങ്ങി മുകേഷ് സിനിമ ചെയ്യാം എന്നേറ്റു, ഷൂട്ട് തുടങ്ങുമെന്നു പറഞ്ഞ ദിവസം എത്തി. അവിടെ എത്തിയപ്പോള്‍ ഒരുമുറിയില്‍ നിന്ന് ചെറുതായി പാട്ട് കേള്‍ക്കുന്നു. എന്താണ് സംഭവം എന്ന് ചോദിച്ചപ്പോള്‍ ഒരു ഗാന രംഗം ഷൂട്ട് ചെയ്യുകയാണെന്ന് പറഞ്ഞു.. അതെന്താ നായകന്‍ വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ നായിക മാത്രമുള്ള ഗാനരംഗമാണെന്ന് പറഞ്ഞു.. ഫ്ലാഷ് ബാക്ക് രംഗം ഷൂട്ട് ചെയ്യുകയാണെന്ന്.കരുതി അത് അത്രയ്ക്ക് കാര്യമാക്കിയില്ല.
കുറച്ചു കഴിഞ്ഞു വെറുതേ ജനലിലൂടെ ഷൂട്ട് ചെയ്യുന്നത് നോക്കുമ്പോഴതാ സില്‍ക് സ്മിത.. ഇവരെന്താ ഇവിടെ എന്ന് ചോദിച്ചപ്പോള്‍.. ‘അത് കോട്ടയംകാരിയെ കിട്ടിയില്ല.. പരീക്ഷയാണ്. സ്മിതയുടെ ഡേറ്റ് ഓപ്പണായിരുന്നു’ എന്ന് പറഞ്ഞു. കഥ മാറാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നു മുകേഷിനു മനസിലായി. .
എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോഴാണ് പ്രതാപ് ചന്ദ്രന്‍ അങ്ങോട്ട് വരുന്നത്. അദ്ദേഹം എന്തോ ചെറിയ റോള്‍ ചിത്രത്തില്‍ ചെയ്യുന്നുണ്ട്. ‘നീ എന്താ ഇവിടെ’ എന്ന് മുകേഷിനോട് ചോദിച്ചപ്പോള്‍ ഒന്ന് പരുങ്ങിയെങ്കിലും കാര്യം പറഞ്ഞു . ഓടടാ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം- മുകേഷ് പറഞ്ഞു.
നായകനായി അവസരംലഭിക്കുന്നതിനു മുന്പ് ജയസൂര്യയുടെ സ്ഥിരമായ തൊഴില്‍ അവസരം തേടി നടക്കലായിരുന്നു . അതിനു വേണ്ടിയായിരുന്നു മിമിക്രിയില്‍നിന്നും കിട്ടിപോന്ന പണം മുഴുവനും ചെലവഴിച്ചത് .
ഒരിക്കല്‍….’ ഒരു റെസ്റ്റോറന്റല്‍ , തൊട്ടപ്പുറത്തിരുന്നവരുടെ വേഷവും സംസാരവുമെല്ലാം ഒരു സിനിമയുടെ മണമടിക്കുന്നപോലെ തോന്നി. ജയസൂര്യ അവരറിയാതെ അവരെ കൂടുതല്‍ ശ്രദ്ധിച്ചു . അതെ , സംഗതി സിനിമ തന്നെ . ഒട്ടും ശങ്കിക്കാതെ ജയസൂര്യ അവര്‍ക്ക് മുന്നില്‍ അവതരിച്ചു.
സര്‍ , ഞാനൊരു മിമിക്രിക്കാരനാണ് ഒന്നുരണ്ട് ചിത്രങ്ങളിലൊക്കെ( ദോസ്ത് ,അപരന്‍മ്മാര്‍ നഗരത്തില്‍ , കാലചക്രം ) മുഖം കാണിച്ചിട്ടുണ്ട് . നിങ്ങളുടെ സിനിമയിലും എനിക്ക് ഒരു ചെറിയ വേഷം തന്നു സഹായിക്കണം .
ജുസൂര്യയുടെ അഭിനിവേശം കണ്ട് കണ്ണ് തള്ളി അവിടെ ഇരുന്നവരില്‍ ഒരാള്‍ പറഞ്ഞു …..’ നിന്റെ ഫിഗര്‍ കൊള്ളാം , എന്റെ അടുത്ത പടത്തിലെ ആന്റി ഹീറോ നീയാണ് . അല്‍പ്പം നെഗറ്റീവായിരിക്കും നിന്റെ വേഷം . ശരപഞ്ചാരത്തിലെ ജയനെ പോലെ , ഉയരങ്ങളിലെയും രാജാവിന്റെ മകനിലെയും മോഹന്‍ലാലിനെ പോലെ …… ഇത് കേട്ട് ത്രില്ലടിച്ച ജയസൂര്യയുടെ മനസ്സിലൂടെ ആ സമയം ‘ ശരപഞ്ചരത്തില്‍ ‘ ജയന്‍ കുതിരയെ തേച്ചുകുളിപ്പിക്കുന്ന രംഗം കടന്നുപോയി .
നിങ്ങള്‍ക്ക് സമ്മതമമാണോ ? ജയസൂര്യ ആത്മനിയന്ത്രം വീണ്ടടുത്തു കൊണ്ട് 100വട്ടം എന്ന് വിനയപൂര്‍വ്വം തലയാട്ടി .
എങ്കില്‍ വിലാസവും ഫോണ്‍ നംബറും ഇവിടെ കൊടുത്തുപോകൂ….,
മലയാള സിനിമയുടെ പുതിയ ‘ ആന്റിഹീറോ’ താരോദയപദവി സ്വപ്നവുമായ് ഒരാഴ്ച കഴിച്ചുകൂട്ടി ജയസൂര്യ. ആ സമയം ഒരു മിമിക്രിപരിപാടിക്കായി രണ്ടുമൂന്നു ദിവസം വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു . തിരിച്ചു വന്നപ്പോയാണ് അറിയുന്നത് സംവിധായകന്‍ വിളിച്ചതും ഷൂട്ടിങ്ങ് തുടങ്ങി എന്ന് പറഞ്ഞതും.
ജയസൂര്യ ജീവനും കൊണ്ട് ഷൂട്ടിംഗ് സെറ്റിലേക്ക് കുതിച്ചു .
അല്‍പ്പ വസ്ത്രത്തില്‍ നടി ഷക്കീലയുമായി ഒരു ടിനേജ്കാരന്‍ കെട്ടിമറിയുന്ന സീനായിരുന്നു അവിടെ ചിത്രീകരിച്ചുകൊണ്ടിരുന്നത്. ജയസൂര്യയെ കണ്ടതും സംവിധായകന്‍ അടുത്ത് വന്നു ദേഷ്യപെട്ടു പറഞ്ഞു …’ നിങ്ങള്‍ വൈകിയത് കൊണ്ടുള്ള നഷ്ട്ടം ഒരുപാടാണ് . ഒടുവില്‍ നിങ്ങള്ക്ക് പകരം വന്ന ഇപ്പോള്‍ ആ വേഷത്തില്‍ ഷക്കീലക്ക് ഒപ്പം അഭിനയിച്ചുകൊണ്ടിരിക്കുന്നത് .
ഒന്ന് ഞെട്ടി കൊണ്ട് സംവിധായകനോട് ചോദിച്ചു …’സര്‍’ എനിക്ക് ആന്റി ഹീറോ വേഷം ആണെന്നല്ലേ പറഞ്ഞത് .
അതെ , ആന്റി ഹീറോ വേഷം തന്നെ . മനസ്സിലായില്ലേ , ഷക്കീലാന്റിയുടെ ഹീറോ . അതും കേട്ടതും….’ ജയസൂര്യ ഓടിയ വഴിയില്‍ പിന്നെ പുല്ല് മുളച്ചിട്ടില്ല’.
mukesh and jayasurya’s funny experience