Connect with us

മലയാള സിനിമയിൽ അഭിനയിച്ച വിദേശികൾ, അതിൽ ഒരു നടി മലയാളിയെ കല്യാണം കഴിച്ച് ഇവിടെ ജീവിക്കുന്നു!

Articles

മലയാള സിനിമയിൽ അഭിനയിച്ച വിദേശികൾ, അതിൽ ഒരു നടി മലയാളിയെ കല്യാണം കഴിച്ച് ഇവിടെ ജീവിക്കുന്നു!

മലയാള സിനിമയിൽ അഭിനയിച്ച വിദേശികൾ, അതിൽ ഒരു നടി മലയാളിയെ കല്യാണം കഴിച്ച് ഇവിടെ ജീവിക്കുന്നു!

കഴിവുറ്റ അഭിനേതാക്കളുടെയും മികച്ച സംവിധായകരുടെയും പ്രതിഭാധനരായ ഒരുപാട് സിനിമ പ്രവർത്ത കരുടെയും പേരില്‍ ലോകമൊട്ടാകെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് മലയാള സിനിമ. അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളിലൂടെ പല ഭാഷകളില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയ ഒരുപാട് നായികാ നായകന്മാരും മലയാളത്തിലുണ്ട്. അതുപോലെ പല വിദേശ ചിത്രങ്ങളുടെയും ഭാഗമാകാനും കേരളത്തിന് സാധിച്ചിട്ടുണ്ട്. ടൂറിസ്റ്റുകളുടെ ഇഷ്ട സ്ഥലമായ കേരളത്തില്‍ മിക്ക ചിത്രങ്ങളിലും ഒരു വിദേശ സാന്നിധ്യം പേരിനെങ്കിലും ഉണ്ടാകാറുണ്ട്. കാസിനോവ, റാസ്പുടിന്‍,സാഗര്‍ എല്യാസ് ജാക്കി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ പാട്ടുകളില്‍ മാത്രമാണെങ്കില്‍ കൂടി വിദേശീയരുണ്ട്. എന്നാല്‍ മലയാള ചിത്രങ്ങളിലൂടെ ഭാഗ്യം പരീക്ഷിക്കാന്‍ എത്തിയ വിദേശികളായ അഭിനേതാകളെ മലയാളികള്‍ ഓർക്കുന്നുണ്ടോ?

മോഹൻലാലിന്റെ ‘ചിത്രം’ സിനിമയില്‍ ഒരു സീനില്‍ വന്നു പ്രേക്ഷകരെ രസിപ്പിച്ച ഒരു സായിപ്പിനെ ആരും മറന്നിട്ടുണ്ടാകില്ല. ആറ്റിലേക്ക് എടുത്തു ചാടിയ സായിപ്പും അതിനു ശേഷം ഉണ്ടായ രസകരമായ സംഭവങ്ങളും മലയാളത്തിലെ എക്കലെതെയും ഹിറ്റ്‌ ചിത്രത്തിന്റെ ഭാഗമായിരുന്നു.

മലയാളികള്‍ എന്നും ഓർക്കുന്ന ഒരു പേരുണ്ട്. പോൾ ബാർബർ…”അക്കരെ അക്കരെ അക്കരെ” എന്ന ചിത്രത്തില്‍ മോഹൻലാലിനും ശ്രീനിവാസനും ഒപ്പംപോൾ ബാർബെറായി എത്തിയത് ഒരു വിദേശ അഭിനേതാവ് ആയിരുന്നു. മലയാള സിനിമയില്‍ ചിരിയുടെ മാസ്മരികത നല്കിയ വില്ലന്‍ കഥാപാത്രങ്ങളില്‍ ഒന്നാണ് പോൾ ബാർബർ. സ്വന്തം പേരോ തിരിച്ചറിയലുകളോ ഒരിടത്തുമില്ലാത്ത പോള്‍ബാര്ബറെ അനശ്വരനാക്കിയ നടന്‍ എന്നും മലയാളികള്‍ മനസ്സില്‍ ഓർത്ത് വച്ചിരിക്കുന്നു.

നേപ്പാളിൽ നിന്നെത്തി മനസ് കവർന്നൊരു ഉണ്ണിക്കുട്ടനെ ഓർമയില്ലേ? യോദ്ധ എന്ന ചിത്രത്തിലൂടെ റിംപോച്ചിയായി എത്തിയ സിദ്ധാർഥ് ലാമ. അതെ ചിത്രത്തിൽ സിദ്ധാർത്ഥിന്റെ അച്ഛൻ യുബരാജ് ലാമയും അഭിനയിച്ചിരിന്നു. അന്ന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും വാങ്ങി പോയ ലാമയെ പിന്നീട് ഇടവപ്പാതി എന്ന ചിത്രത്തിലൂടെ വീണ്ടും നമ്മൾ കണ്ടു.

കാലപ്പനിയിലും ആര്യനിലും ഒക്കെ നമ്മള്‍ ഒരുപാട് വിദേശ അഭിനേതാക്കളെ പരിചയപ്പെട്ടു. എങ്കിലും ഇന്നും മലയാളികലക്ക് പ്രിയങ്കരന്‍ ആര്യനിലൂടെ വരവറിയിച്ച ഗവിൻ പക്കാർഡ് ആണ്. ആയുഷ്കാലം ,ആര്യന്‍, ജക്ക്പോട്ട് തുടങ്ങിയ ചിത്രങ്ങളില്‍ വില്ലനായെത്തി മലയാളി മനസ്സില്‍ ചേക്കേറിയ ഗവിന്‍, പിന്നീട് ആനവാല്‍ മോതിരം,ബോക്സര്‍ ,സീസണ്‍ തുടങ്ങി ചുരുക്കം ചിത്രങ്ങളിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ട വില്ലനായി മാറി.

മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് എന്ന ചിത്രത്തിലെ സെയിന്റും ഒരു വിദേശിയാണ്. ജെസ്സെ ഫോക്സ് അലെൻ ആണ് ആ വേഷം അനശ്വരമാക്കിയത്. രസകരമായി മലയാളം സംസാരിക്കുന്ന സെയിൻറ്റയി ജെസ്സെ മികച്ച പ്രകടനം കാഴ്ചവച്ചു.

മംമ്തക്കൊപ്പം നിറക്കാഴ്ച എന്ന ചിത്രത്തിൽ അഭിനയിച്ചതും ഒരു ഇറ്റാലിയൻ നടൻ ആയിരുന്നു.വിൻസെൻസോ ബോക്കിറിലി എന്ന നടൻ ഒരു ചിത്രകാരന്റെ വേഷത്തിലാണ് ചിത്രത്തിൽ അഭിനയിച്ചത്.

നായകന്മാരെക്കാളും നായികമാർക്കാണ് മലയാളത്തില്‍ തിളങ്ങാന്‍ അവസരം കൂടുതലും കിട്ടിയത്. ചൈനയിൽ നിന്നും എത്തി മലയാള മനസ് കീഴടക്കിയ സുന്ദരിയാണ് ഷു മിന്‍. ചിരിയും നൊമ്പരവും ഉണർത്തി ശ്രീനിവാസനൊപ്പം അറബിക്കഥയില്‍ അഭിനയിച്ച ഷു മിനെ ആരും മറന്നിട്ടുണ്ടാവില്ല. അതിനു ശേഷം ഒരുപാട് വിദേശ നായികമാര്‍ മലയാളത്തില്‍ ചേക്കേറി.

പാരിസ് ലക്ഷ്മിയെ അറിയാത്തവരായി കേരളത്തിൽ ആരുമുണ്ടാകില്ല. കേരളീയ നൃത്തരൂപങ്ങളോട് ആരാധനയുമായി എത്തിയ പാരിസ് ലക്ഷ്മിയെ കാത്തിരുന്നത് മലയാള സിനിമാ ലോകമാണ്. ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിൽ ചടുലമായ ചുവടുകളോടെ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട ലക്ഷ്മി പിന്നീട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ബാംഗ്ലൂർ ഡേയ്സ്, സോൾട് മംഗോ ട്രീ, ഓലപ്പീപ്പി തുടങ്ങി മലയാളത്തിൽ നിറസാന്നിധ്യമാണ് ലക്ഷ്മി. മാത്രമല്ല മലയാളിയായ കഥകളി കലാകാരൻ പള്ളിപ്പുറം സുനിലിനെ വിവാഹം ചെയ്ത് മലയാളിയുമായി.

ദിലീപിനൊപ്പം സ്പാനിഷ്‌ മസാലയില്‍ വേഷമിട്ട ഒരു സുന്ദരിയെ ആരെങ്കിലും മറന്നിട്ടുണ്ടാകുമോ. കമീല എന്ന കഥാപാത്രമായി പ്രേക്ഷക പ്രീതി നേടിയ ഡാനിയേല ഓസ്ട്രേലിയൻ വംശജയാണ്. സ്പാനിഷ്‌ മസാലയില്‍ അഭിനയിക്കും മുന്പ് നിരവധി മ്യൂസിക്‌ ആല്ബങ്ങളിലും ഷോർട്ട് ഫിലിമുകളിലും ഡാനിയേല അഭിനയിച്ചിട്ടുണ്ട്

സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഒരു താരമാണ് കാരൊലിന്‍ ബെക്‌. എന്നാല്‍ വെറുതെ സിനിമയില്‍ അഭിനയിക്കാന്‍ വന്നതല്ല കാരൊലിന്‍. ലണ്ടന്‍ ഡ്രാമാ സ്കൂളില്‍ പഠനം പൂര്തിയാക്കി 40ഓളം ചിത്രങ്ങളില്‍ വേഷമിട്ടയാളാണ് കാരൊലിന്‍.

ദേശിയ പുരസ്കാര ജേതാവായ അനില്‍ രാധകൃഷ്ണ മേനോന്റെ സപ്തമശ്രീ തസ്കരയില്‍ അഭിനയിച്ച സർക്കസുകാരിയെ ഓർക്കുന്നില്ലേ. മംഗോളിയായിൽ നിന്നും എത്തിയ ഫ്ലവര്‍ ബാറ്സെറ്സെഗ് ആണ് ആ വേഷം ചെയ്തത്.

വലുതും ചെറുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ പ്രേക്ഷക മനസ് കവര്ന്ന ഒരുപാട് വിദേശ താരങ്ങള്‍ ഇതുപോലെയുണ്ട്.പഴശ്ശി രാജ പോലുള്ള ചരിത്ര സിനിമകളിലും വലിയ വേഷങ്ങൾ വിദേശികൾ ചെയ്തിട്ടുണ്ട് . വില്ലനായാലും നായകനായാലും നായിക ആയാലും ഇവരെല്ലാം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവരാണ്.

foreigners in malayalam movies

More in Articles

Trending

Recent

To Top