Malayalam Breaking News
10 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ ധോണിയുടെ ബാഹുബലി കുളി
10 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ ധോണിയുടെ ബാഹുബലി കുളി
10 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ ധോണിയുടെ ബാഹുബലി കുളി
എം.എസ്.ധോണി എന്നും ആരാധകര്‍ക്ക് ആവേശമാണ്.. വ്യക്തി ജീവിത നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ പങ്കുവെയ്ക്കുന്ന താരം കൂടിയാണ് ധോണി. അതുകൊണ്ട് തന്നെ ധോണിയ്ക്ക് ആരാധകരും ഏറെയാണ്.
ഇംഗ്ലണ്ടില്‍ ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് പരീക്ഷണത്തിലാണ്. ടെസ്റ്റിന്റെ സമ്മര്‍ദങ്ങളൊന്നും മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണി. ധോണിയുടെ സ്വന്തം നാടായ റാഞ്ചിയില്‍ താരം ആര്‍ത്തുല്ലസിക്കുകയാണ്. അത്തരത്തിലൊരു വീഡിയോയും ധോണി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെയാണ് ധോണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വീഡിയോക്കൊപ്പം വിശദമായൊരു കുറിപ്പുമുണ്ട്… റാഞ്ചിയിലുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളിലും നമുക്ക് എപ്പോള്‍ വേണമെങ്കിലും ഇങ്ങനെ ആഘോഷം നടത്താം. പത്ത് വര്‍ഷത്തിന് ശേഷമാണ് താന്‍ ഇവിടെ എത്തിയത്. പഴയ ഓര്‍മ്മകള്‍ക്കൊപ്പം സൗജന്യമായി തല മസ്സാജും എന്നും എന്നാണ് ധോണി കുറിച്ചത്.
റാഞ്ചിയിലെ ഒരു വെള്ളച്ചാട്ടത്തിന് താഴെ കുളിച്ചുല്ലസിക്കുന്ന വീഡിയോ ആണ് ധോണി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ബാഹുബലിയിലെ പ്രഭാസിന്റെ കുളിയുമായാണ് ധോണിയുടെ ഈ കുളിയെ ആരാധകര്‍ താരതമ്യം ചെയ്തിരിക്കുന്നത്. ധോണിയുടെ ഈ ബാഹുബലി കുളി ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
MS Dhoni s Bahubali wash
