പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നതിനായി ചെലവാക്കുന്ന പൈസയെങ്കിലും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി നൽകൂ – ഐശ്വര്യ ലക്ഷ്മി
കേരളത്തിന് വേണ്ടി ഇന്ത്യ ഒന്നാകെ കൈകോർക്കുകയാണ്. താരങ്ങൾ സഹായങ്ങളുമായി കേരളത്തെ രക്ഷിക്കുമ്പോൾ മലയാളത്തിലെ നടന്മാരും നടിമാരും ഒപ്പമുണ്ട്. പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നതിനായി ചെലവാക്കുന്ന പൈസയെങ്കിലും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി നൽകൂ എന്ന് നടി ഐശ്വര്യ ലക്ഷ്മി പറയുന്നു.
ലൈവിലൂടെയാണ് നടി കേരളത്തിനുവേണ്ടി സഹായമഭ്യാര്‍ത്ഥിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടാണ് താരം എത്തിയത്.
ഇതുസംബന്ധിച്ച് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ച സന്ദേശങ്ങള്‍ക്ക് മറുപടി നൽകാനായി താരം ലൈവിൽ വരുകയായിരുന്നു. നമുക്ക് സാധിക്കുന്ന തുക എത്രയാണെങ്കിലും അത് സംഭാവന ചെയ്യുക. ഒരുനേരം പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നതിനായി ചെലവാക്കുന്ന പൈസയാണെങ്കിൽ പോലും അത് നൽകണം. കേരളത്തിൽ ജീവിക്കുന്ന ഒരു വ്യക്തിയായതുകൊണ്ട്, എന്റെ അകൗണ്ടിൽനിന്നും ഈ സന്ദേശം കുറച്ചധികം ആളുകൾ കാണും എന്നതുകൊണ്ടുമാണ് ലൈവിൽ വന്നതെന്ന് ഐശ്വര്യ പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...