Connect with us

മൃദുലക്ക് അതൊന്നും കാണാനുള്ള ത്രാണിയില്ല…കാത് കുത്തിക്കഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ, എത്ര നേരം കരയും എന്നൊന്നും അറിയില്ല; പുതിയ വീഡിയോയുമായി മൃദുലയും യുവയും

Malayalam

മൃദുലക്ക് അതൊന്നും കാണാനുള്ള ത്രാണിയില്ല…കാത് കുത്തിക്കഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ, എത്ര നേരം കരയും എന്നൊന്നും അറിയില്ല; പുതിയ വീഡിയോയുമായി മൃദുലയും യുവയും

മൃദുലക്ക് അതൊന്നും കാണാനുള്ള ത്രാണിയില്ല…കാത് കുത്തിക്കഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ, എത്ര നേരം കരയും എന്നൊന്നും അറിയില്ല; പുതിയ വീഡിയോയുമായി മൃദുലയും യുവയും

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് യുവകൃഷ്ണയും മൃദുല വിജയിയും. മൃദ്വാ എന്ന പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും സമൂഹമാധ്യമങ്ങളിൽ നിരവധിയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് താരങ്ങള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തത്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ മറ്റു വിശേഷങ്ങളും കുഞ്ഞിന്റെ വിശേഷങ്ങൾ എല്ലാം പങ്കിടാറുണ്ട്.

ധ്വനി എന്നാണ് മകൾക്ക് പേരിട്ടത്. ഇപ്പോഴിതാ, ഇവരുടെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയും ശ്രദ്ധനേടുകയാണ്. മകൾ ധ്വനിയുടെ കാത് കുത്തലിന്റെ വിശേഷങ്ങളാണ് താരങ്ങൾ പങ്കുവച്ചിരിക്കുന്നത്. വാവക്ക് കാത് കുത്താൻ പോയപ്പോൾ അമ്മക്ക് തോന്നിയ ഒരാഗ്രഹം എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ധ്വനിയുടെ അപ്പൂപ്പനും അമ്മുമ്മയും ഒക്കെ ആയിട്ടാണ് കാത് കുത്താൻ പോകുന്നത്.

ധ്വനി ബേബിക്ക് കാത് കുത്താന്‍ പോവുകയാണ്. അവള്‍ക്കിപ്പോള്‍ മൂന്ന് മാസമായി. പാലക്കാടൊക്കെ ഇരുപത്തെട്ടിന്റെ അന്ന് തന്നെ കാത് കുത്തുന്ന പതിവുണ്ട്. ഞങ്ങൾ അന്ന് ചെയ്തില്ലായിരുന്നു. കുറേക്കൂടെ കഴിഞ്ഞാല്‍ അവള്‍ ചെവിയിലൊക്കെ പിടിക്കും. അപ്പോൾ പാടായിരിക്കും. കുറച്ചൊന്ന് മനസിലാക്കി തുടങ്ങുന്ന പ്രായമായാൽ നല്ല കരച്ചിലായിരിക്കും. അത് ഓര്‍ത്തോര്‍ത്ത് കരയാനുള്ള ടെന്‍ഡന്‍സി വരും. ധ്വനി ഇഞ്ചക്ഷനെടുക്കാന്‍ പോകുമ്പോൾ തന്നെ അത്യാവശ്യം നല്ല കരച്ചിലൊക്കെ ഉണ്ടാവാറുണ്ട്. പിന്നെ അതും ഇതും കാണിച്ച് മൈന്‍ഡ് മാറ്റുകയാണ് പതിവ്. ഇന്ന് എന്താവുമെന്ന് അറിയില്ല. ഗണ്‍ഷോട്ട് വെച്ചല്ല, തട്ടാന്റെ അടുത്ത് പോയാണ് കാത് കുത്താൻ പോകുന്നതെന്നും മൃദുലയും യുവയും ആദ്യമേ പറയുന്നുണ്ട്.

കാത് കുത്തുന്ന സമയത്ത് വാവയെ തന്നോട് കൈയ്യില്‍ വെക്കാനാണ് പറഞ്ഞിട്ടുള്ളത്. മൃദുലക്ക് അതൊന്നും കാണാനുള്ള ത്രാണിയില്ല. ഇഞ്ചക്ഷനെടുക്കുമ്പോള്‍ പോലും ഞാന്‍ മടിയില്‍ വെച്ചിട്ടില്ല. എങ്ങനെയാവുമെന്ന് അറിയില്ലെന്ന് യുവയും പറയുന്നുണ്ട്. കാത് കുത്തിക്കഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ, എത്ര നേരം കരയും എന്നൊന്നും അറിയില്ല. ഇരുവരും പറയുന്നുണ്ട്. മൃദുലയുടെ സഹോദരിയും ജ്വല്ലറിയിലേക്ക് എത്തിയിരുന്നു. ധ്വനിക്ക് കമ്മല്‍ വാങ്ങിക്കുന്നതിനിടെ മൃദുലയും ചെറിയ പർച്ചേസുകൾ നടത്തുന്നത് വിഡിയോയിലുണ്ട്.

കാത് കുത്തുന്ന സമയം യുവയാണ് ധ്വനിയെ പിടിച്ചത്. മകൾക്ക് കാത് കുത്തുന്ന സമയത്ത് മൃദുല കണ്ണുകളടച്ച് തിരിഞ്ഞു നിൽക്കുകയായിരുന്നു. ധ്വനിയുടെ കരച്ചിലിനിടെ യുവയുടെയും കണ്ണുകൾ നിറയുന്നത് വീഡിയോയിൽ കാണാം. ആദ്യത്തെ കരച്ചിൽ മാറ്റിയാണ് രണ്ടാമത്തെ കാത് കുത്തിയത്. എന്നാൽ കുത്തി കഴിഞ്ഞ് ധ്വനി നല്ല മിടുക്കി കുട്ടി ആയിരിക്കുന്നതും വിഡിയോയിൽ കാണാം.

ധാരാളം പേർ വീഡിയോക്ക് കമന്റ് ചെയ്യുന്നുണ്ട്. വീഡിയോ കണ്ട് കരച്ചിൽ വന്നു എന്നൊക്കെയാണ് പലരുടെയും കമന്റ്. അതേസമയം, കഴിഞ്ഞ ദിവസം ധ്വനിയുടെ മൂന്നുമാസത്തിലെ ഒരു ദിവസം എന്ന് പറഞ്ഞു ഇവർ പങ്കുവച്ച മറ്റൊരു വീഡിയോ വൈറലായിരുന്നു. അന്ന് ധ്വനിയുടെ കാത് കുത്തിയതായി കണ്ട പലരും കാത് കുത്തുന്നതിന്റെ വീഡിയോ പങ്കുവയ്ക്കാത്തതിൽ പരാതി പറഞ്ഞിരുന്നു. ഇപ്പോൾ കാത് കുത്തൽ കാണാൻ കാത്തിരുന്ന അവരുൾപ്പെടെ സന്തോഷം പങ്കുവയ്ക്കുന്നുണ്ട്.

More in Malayalam

Trending