Social Media
‘ധ്വനിയുടെ ചോറൂണ്’ ; ചിത്രങ്ങൾ പങ്കിട്ട് മൃദുല
‘ധ്വനിയുടെ ചോറൂണ്’ ; ചിത്രങ്ങൾ പങ്കിട്ട് മൃദുല
സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം ലോക്ക്ഡൗണിന് ഇടയിലും സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമാക്കിയിരുന്നു. നിശ്ചയം കഴിഞ്ഞത് മുതലുള്ള വാര്‍ത്തകള്‍ ആരാധാകര്‍ ഏറ്റെടുത്തിരുന്നു. ഒടുവില്‍ ജൂലൈയില്‍ ഇരുവരും വിവാഹിതരായി. വിവാഹശേഷമുള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാമായി ഇരുവരും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇരുവരും പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളതും.
2022 ആഗസ്റ്റ് 19നാണ് മൃദുല വിജയ്ക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. .മകളുടെ ചിത്രങ്ങളും വീഡിയോയുമായി ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ പങ്കുവയ്ക്കാറുണ്ട് താരങ്ങൾ. ഇപ്പോഴിതാ മകളുടെ ചോറൂണ് ചിത്രങ്ങളാണ് മൃദുല പങ്കുവച്ചിരിക്കുന്നത്.
‘ധ്വനിയുടെ ചോറൂണ്’ എന്ന് അടികുറിപ്പ് നൽകിയാണ് ചിത്രം ഷെയർ ചെയ്‌തിരിക്കുന്നത്. കുടുംബാംഗങ്ങളെയും ചിത്രങ്ങളിൽ കാണാം. കുഞ്ഞ് ധ്വനിയ്ക്കും താരങ്ങൾക്കും ആരാധകർ ആശംസയറിയിച്ചിട്ടുണ്ട്.
അച്ഛനെയും അമ്മയെയും പോലെ ധ്വനിയും സീരിയിൽ മുഖ കാണിച്ചിരുന്നു.39 ദിവസം മാത്രം പ്രായമുളളപ്പോഴാണ് കുഞ്ഞ് ഷൂട്ടിങ്ങിനായി എത്തിയത്. യുവയുടെ തന്നെ ‘മഞ്ഞിൽ വിരിഞ്ഞ് പൂവി’ലാണ് ധ്വനിയെത്തിയത്.