Malayalam
നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുന്‍ മുരളി വിവാഹിതനായി; വധുവിനെ കണ്ടോ?
നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുന്‍ മുരളി വിവാഹിതനായി; വധുവിനെ കണ്ടോ?
നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുന്‍ മുരളി വിവാഹിതനായി. കല്ല്യാണി മേനോന്‍ ആണ് വധു. കൊച്ചി ബോൾഗാട്ടി ഇവന്റ് സെന്ററിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
വജ്രം എന്ന സിനിമയിലൂടെ ബാലതാരമായാണ് മിഥുന്‍ സിനിമയില്‍ അരങ്ങേറിയത്. ബഡ്ഡി, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ, ആന മയില്‍ ഒട്ടകം എന്നീ ചിത്രങ്ങളിലും മിഥുൻ വേഷമിട്ടിട്ടുണ്ട്.
മിഥുനും കല്യാണിയും പത്തു വര്‍ഷത്തോളമായി പ്രണയത്തിലാണ്. മൃദുലയുടെ സുഹൃത്ത് മീനാക്ഷിയുടെ അനിയത്തിയാണ് കല്ല്യാണി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മിക്കപ്പോഴും മീനാക്ഷിയുടെ വീട്ടിൽ ഒന്നിച്ചിരുന്ന കമ്പൈന്‍ഡ് സ്റ്റഡി നടത്തുമായിരുന്നുവെന്നും ഇതിലൂടെയാണ് മിഥുന്റേയും കല്ല്യാണിയുടേയും പ്രണയം പൂത്തുലഞ്ഞത് എന്ന് ഒരു കുറിപ്പിൽ മൃദുല പറഞ്ഞിരുന്നു.
“ഒരു വലിയ കഥ ചെറുതാക്കി പറയാം. മീനാക്ഷിയുമായുള്ള എന്റെ കമ്പൈന്‍ഡ് സ്റ്റഡി ഗുണകരമായത് കല്ല്യാണിക്കും മിഥുനുമാണ്. അവളുടെ ചേച്ചിയോടൊപ്പം താന്‍ കമ്പൈന്‍ഡ് സ്റ്റഡി നടത്തുന്നത് വെറുത്തിരുന്ന ഒരു പെണ്‍കുട്ടിക്ക് ഇനി ഇപ്പോള്‍ എപ്പോഴും എന്റെ മുഖം കാണുക എന്നല്ലാതെ അവള്‍ക്ക് വേറെ വഴികളില്ല,’ മൃദുല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ.