Connect with us

ചുവപ്പു കരയോടു കൂടിയ സെറ്റ് സാരിയുടുത്ത് മൃദുല; കസവുടുപ്പണിഞ്ഞ് സുന്ദരിയായി മകൾ ധ്വനിയും ; വിഷു സ്പെഷൽ ഫോട്ടോഷൂട്ട് വൈറൽ

Malayalam

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൃദുല വിജയ്. സീരിയൽ താരമായ യുവ കൃഷ്ണയാണ് ഭർത്താവ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് സ്വന്തം യൂട്യൂബ് ചാനലുമുണ്ട്. ഇപ്പോഴിതാ വിഷു ദിനത്തിൽ പുത്തൻ ഫോട്ടോഷൂട്ടുമായെത്തിയിരിക്കുകയാണ് മൃദുല.

കൊന്നപ്പൂക്കളും സെറ്റ് സാരിയുമായി മനോഹരിയായി അണിഞ്ഞൊരുങ്ങി. ചുവപ്പു കരയോടു കൂടിയ സെറ്റ് സാരിയാണ് വിഷുദിനത്തിൽ സുന്ദരിയാവാൻ താരം തിരഞ്ഞെടുത്തത്. കയ്യിലൊരുപിടി കൊന്നപ്പൂവും തലയിൽ മുല്ലപ്പൂവും ചൂടി മനോഹരിയാണ് മൃദുല.

ട്രഡീഷണൽ വേഷത്തിന് മാച്ചായി ട്രഡീഷണൽ ലുക്കിലുള്ള ചോക്കറും കമ്മലുമാണ് തിരഞ്ഞെടുത്തത്. കസവുടുപ്പണിഞ്ഞ് സുന്ദരിയായി മകൾ ധ്വനിയും മൃദുലയ്ക്കൊപ്പമുണ്ട്. ധ്വനിയുടെ ആദ്യ വിഷു കൂടിയാണ് ഇത്തവണത്തേത്.

കല്യാണസൗഗന്ധികം’ എന്ന സീരിയലിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരത്തിന് നിരവധി ആരാധകരാനുള്ളത്.

More in Malayalam

Trending