Connect with us

ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ അത്രയൊന്നും വേണ്ട കേട്ടോ, അതിങ്ങനെ ചെയ്താല്‍ മതിയേ, അതായിരിക്കും നല്ലതെന്ന് പറയാറുണ്ട്, അങ്ങോട്ടും ഇങ്ങോട്ടും പൊസസീവ്‌നെസുള്ളത് കൊണ്ട് കുഴപ്പമില്ല; തുറന്ന് പറഞ്ഞ് താരദമ്പതികൾ

Malayalam

ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ അത്രയൊന്നും വേണ്ട കേട്ടോ, അതിങ്ങനെ ചെയ്താല്‍ മതിയേ, അതായിരിക്കും നല്ലതെന്ന് പറയാറുണ്ട്, അങ്ങോട്ടും ഇങ്ങോട്ടും പൊസസീവ്‌നെസുള്ളത് കൊണ്ട് കുഴപ്പമില്ല; തുറന്ന് പറഞ്ഞ് താരദമ്പതികൾ

ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ അത്രയൊന്നും വേണ്ട കേട്ടോ, അതിങ്ങനെ ചെയ്താല്‍ മതിയേ, അതായിരിക്കും നല്ലതെന്ന് പറയാറുണ്ട്, അങ്ങോട്ടും ഇങ്ങോട്ടും പൊസസീവ്‌നെസുള്ളത് കൊണ്ട് കുഴപ്പമില്ല; തുറന്ന് പറഞ്ഞ് താരദമ്പതികൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. അടുത്തിടെയാണ്
മൃദുല ഒരു കുഞ്ഞിന് ജന്മം നൽകിയത്. പ്രസവ ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് അഭിനയലോകത്തേക്ക് തിരിച്ചെത്തുകയാണ് മൃദുല

നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇവർ തന്റെ വിശേഷങ്ങൾ പങ്കിടുകയാണ് . നാളുകളായി സ്വപ്‌നം കണ്ട വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ഇരുവരും. സൃഷ്ടി എന്നാണ് വീടിന് പേരിട്ടത്. പുതിയ വീട്ടിലേക്ക് തന്നെ വിളിച്ചെന്നും അങ്ങനെയാണ് താന്‍ ഇവരെ കാണാനായെത്തിയതെന്നുമായിരുന്നു അനു ജോസഫ് പറഞ്ഞത്.

ആര്‍ടിസ്‌റ്റെന്ന നിലയില്‍ മൃദുലയെ പരിചയപ്പെട്ടിട്ടുണ്ട്. അയാള്‍ തന്നെ ജീവിതസഖിയായി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മൃദുലയ്ക്ക് പൊസസീവ്‌നെസുണ്ടോയെന്നും അനു യുവയോട് ചോദിച്ചിരുന്നു. പോസസീവ്‌നെസ് കുറച്ചുണ്ട്, ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ അത്രയൊന്നും വേണ്ട കേട്ടോ, അതിങ്ങനെ ചെയ്താല്‍ മതിയേ, അതായിരിക്കും നല്ലത് എന്നൊക്കെ പറയാറുണ്ട്. മൃദുല അഭിനയിക്കുന്ന സമയത്ത് യുവയ്ക്കും പൊസസീവ്‌നെസ് ഫീല്‍ ചെയ്യാറുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും പൊസസീവ്‌നെസുള്ളത് കൊണ്ട് കുഴപ്പമില്ല. ഞാന്‍ അമ്മൂനെ വഴക്ക് പറയുന്നത് വളരെ കുറവാണ്.

ഞങ്ങളുടെ ഹണിമൂണ്‍ ഗുരുവായൂരമ്പലത്തിലായിരുന്നു. നേരെ ഗുരുവായൂരിലേക്കാണ് പോയത്. മൂന്നാറും കാന്തല്ലൂരും പോയിരുന്നു. പിന്നെ അധികം പോവാനൊന്നും പറ്റിയിരുന്നില്ല. ജനുവരിയില്‍ ഗോവയില്‍ പോവാനിരിക്കുകയായിരുന്നു. ഞങ്ങള്‍ക്കൊപ്പം വേറെ സുഹൃത്തുക്കളുമുണ്ടായിരുന്നു. അതിന് തൊട്ടുമുന്‍പായാണ് ഇവള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞത്. മറ്റേ ടീം വിളിക്കാത്ത തെറിയൊന്നുമില്ല. അവരും ഇതുവരെ പോയിട്ടില്ല. ഇനി മോളേയും കൊണ്ട് യാത്രകള്‍ ചെയ്യണം. പുറത്തിറങ്ങിക്കഴിഞ്ഞാല്‍ അവള്‍ കരയും. വീട്ടില്‍ വന്ന് അവള്‍ക്കൊരു റോക്കറുണ്ട്. അതില്‍ കിടത്തിയാല്‍ ഹാപ്പിയാണ്.

പൊക്കമുള്ളൊരാളെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നു എനിക്ക്. എനിക്ക് പൊക്കം കുറവല്ലേ, കുട്ടിക്ക് പൊക്കം വേണമെന്നുണ്ട്. അത് ആഗ്രഹിച്ചത് പോലെ തന്നെ കിട്ടി. അത്യാവശ്യം പൊക്കമുള്ളൊരു കുട്ടിയെ കല്യാണം കഴിക്കണമെന്നായിരുന്നു ചേട്ടന്. എന്നെ കണ്ടതും എല്ലാം മാറി. യുനീക്കായിട്ടുള്ളൊരു ഫേസ് കട്ടായിരുന്നു. അതുപോലെ ആള്‍ മള്‍ട്ടി ടാലന്റഡാണ്. ഭാര്യ എന്നോടൊപ്പം കിടപിടിക്കണമെന്നുണ്ടായിരുന്നു. ഇത് രണ്ടും സെറ്റായതോടെ പൊക്കം നോക്കിയില്ലെന്നായിരുന്നു യുവ പറഞ്ഞത്.

കുക്കിംഗിനോട് വലിയ താല്‍പര്യമൊന്നുമില്ലെന്നായിരുന്നു മൃദുല പറഞ്ഞത്. പലഹാരങ്ങളൊക്കെ ഉണ്ടാക്കാറുണ്ടെങ്കിലും ഞാനൊന്നും മൃദുലയ്ക്ക് ഉണ്ടാക്കിക്കൊടുത്തിട്ടില്ല. തിരിച്ച് ഇങ്ങോട്ട് ഒന്നും കിട്ടിയിട്ടില്ലെന്നായിരുന്നു യുവ പറഞ്ഞത്. ആകെ ഒരരു പ്രാവശ്യമെന്തോ എനിക്ക് ചേട്ടന്‍ കാപ്പി ഉണ്ടാക്കിത്തന്നത്. മൃദുലയുടെ അമ്മ നന്നായി കുക്ക് ചെയ്യും. അതുകൊണ്ട് എനിക്ക് അടുക്കളയില്‍ പോവേണ്ട ആവശ്യം വന്നിട്ടില്ല. അനിയത്തിയും നന്നായി കുക്ക് ചെയ്യാറുണ്ട്്. ചിക്കന്റെ എല്ലാ വിഭവങ്ങളും ഇഷ്ടമാണെന്നായിരുന്നു മൃദുല പറഞ്ഞത്.

More in Malayalam

Trending

Recent

To Top