News
പ്രസവമാണോ അതോ സിസേറിയന് ആയിരുന്നോ ?; കുഞ്ഞിന് കെയര്‍ കൊടുക്കുന്നത് പോലെ തന്നെ ഇതും അത്യാവശ്യം; പ്രസവം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ സുന്ദരിയായതിനു പിന്നിലെ രഹസ്യം പങ്കുവച്ച് മൃദുല വിജയ്!
പ്രസവമാണോ അതോ സിസേറിയന് ആയിരുന്നോ ?; കുഞ്ഞിന് കെയര്‍ കൊടുക്കുന്നത് പോലെ തന്നെ ഇതും അത്യാവശ്യം; പ്രസവം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ സുന്ദരിയായതിനു പിന്നിലെ രഹസ്യം പങ്കുവച്ച് മൃദുല വിജയ്!
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മൃദുല വിജയ് . മൃദുല യുവകൃഷ്ണ വിവാഹവും മൃദുലയുടെ ആദ്യ പ്രസവവും എല്ലാം മലയാളികൾ ഏറെ ആഘോഷമാക്കിയ ഒന്നായിരുന്നു. ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ആണ് ജനിച്ചത്.
ഇപ്പോഴിതാ, മകളുടെ ജനനത്തെ കുറിച്ചുള്ള വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ്. ആശുപത്രിയില്‍ നിന്നടക്കമുള്ള വീഡിയോകളാണ് യൂട്യൂബ് ചാനലിലൂടെ നടി പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മൃദുല ചില ഫോട്ടോസ് പുറത്ത് വിട്ടിരുന്നു. പഴയതിലും ഭംഗിയായി നില്ക്കുന്ന ഫോട്ടോസ് കണ്ട് ആരാധകരും അത്ഭുതപ്പെട്ടു. പ്രസവം കഴിഞ്ഞ് ഇത്രയും പെട്ടെന്ന് സുന്ദരിയായി തിരിച്ചെത്താന്‍ മൃദുലയ്ക്ക് സാധിച്ചോ എന്നാണ് ആരാധകര്‍ ചോദിച്ചത്. ഒടുവില്‍ സൗന്ദര്യം വീണ്ടെടുത്തതിന് പിന്നിലെ രഹസ്യമെന്താണെന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ്.
മൃദ്വാ എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്രസവശേഷമുള്ള വിശേഷങ്ങള്‍ മൃദുല പങ്കുവെച്ചത്. ‘മൃദുലയ്ക്ക് പ്രസവമാണോ അതോ സിസേറിയന് ആയിരുന്നോ എന്ന് ഒരുപാട് പേര് ചോദിച്ചിരുന്നു. ലേബര്‍ റൂമിലേക്ക് ഞാന്‍ ചിരിച്ച് കൊണ്ട് പോവുന്നത് കണ്ടിട്ടായിരിക്കും എല്ലാവരും അങ്ങനൊരു ചോദ്യം ചോദിക്കുന്നത്. എന്നാല്‍ തനിക്ക് നോര്‍മല്‍ ഡെലിവറിയായിരുന്നു.
ചിരിച്ചോണ്ട് തന്നെ പോയി പ്രസവിച്ചിട്ട് വന്നു. അത് ഞങ്ങള്‍ക്കും സന്തോഷമാണ് നല്‍കിയതെന്ന് പറഞ്ഞും പലരും എനിക്ക് കമന്റുകള്‍ ഇട്ടിരുന്നു. അവരോടൊക്കെ ഞാന്‍ നന്ദി പറയുകയാണെന്നും മൃദുല പറയുന്നു.
ഇന്ന് താന്‍ വീഡിയോയുമായി വന്നതിന്റെ കാരണം പ്രസവശേഷം ശരീരം വീണ്ടെടുത്തത് എങ്ങനെയാണെന്ന് പറയാനാണെന്ന് നടി സൂചിപ്പിച്ചു. കുഞ്ഞിന് കെയര്‍ കൊടുക്കുന്നത് പോലെ തന്നെ അമ്മയ്ക്കും കെയര്‍ കൊടുക്കണമെന്നുള്ളത് അത്യാവശ്യമാണ്. സഹ്യ എന്ന് പറയുന്ന പ്രസവാനന്തര ചികിത്സയാണ് താന്‍ നടത്തുന്നതെന്നും ചികിത്സ തുടങ്ങിയിട്ട് ഏകദേശം ഏഴ് ദിവസമായെന്നും നടി പറഞ്ഞു.
പ്രസവത്തിന് ശേഷം എന്റെ ശരീരം വളരെ വീക്കായി പോയി. നടുവേദനയും സ്റ്റിച്ചിട്ടതിന്റെ വേദനയുമൊക്കെയായി നടക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. ചികിത്സ തുടങ്ങി രണ്ടാമത്തെ ദിവസം മുതല്‍ എനിക്ക് മാറ്റം വന്ന് തുടങ്ങി. ഇത് വളരെ സത്യസന്ധമായി ഞാന്‍ പറയുന്നതാണെന്ന് മൃദുല സൂചിപ്പിച്ചിരുന്നു. ഇരുപത്തിയൊന്ന് ദിവസത്തെ ചികിത്സയാണ് തനിക്ക് ചെയ്യുന്നത്. ഇതിന്റെ രീതികളൊക്കെ എങ്ങനെയാണെന്ന് നടി വീഡിയോയിലൂടെ കാണിച്ചിരുന്നു.
അതേ സമയം ചികിത്സ ചെയ്ത് തുടങ്ങിയതോടെ മുന്പുള്ളതിനെക്കാളും മൃദുലയ്ക്ക് ഭംഗി കൂടിയെന്നാണ് ഭര്‍ത്താവായ യുവയുടെ കമന്റ്. ഇനി ബാക്കിയുള്ള ദിവസം കൂടി കഴിയുമ്പോള്‍ ഭാര്യയുടെ സൗന്ദര്യത്തിന്റെ കൂടെ തനിക്ക് പിടിച്ച് നില്ക്കാന് പറ്റുമോ എന്നറിയില്ല. ഞാനും ഇതുപോലൊരു ചികിത്സ ചെയ്യേണ്ടി വരുമെന്നും യുവ പറയുന്നു. അതേ സമയം ഉഴിച്ചിലൊക്കെ നടത്തുന്നത് കൊണ്ട് പഴയ ശരീരത്തിലേക്ക് ഞാനെത്തിയെന്ന് മൃദുല പറഞ്ഞു.
ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുന്നത് കാണാനാണ് ഞങ്ങളും ആഗ്രഹിച്ചതെന്ന് മൃദുലയോട് ആരാധകര്‍ പറയുന്നു. കുറച്ചൂടി കഴിഞ്ഞാല്‍ പഴയത് പോലെ അഭിനയത്തിലേക്ക് തന്നെ തിരികെ വരണമെന്നാണ് എല്ലാവരുടെയും ആവശ്യം. എന്തായാലും കുറച്ച് കാലം ഇങ്ങനെ തന്നെ മുന്നോട്ട് പോവുന്നതാണ് നല്ലതെന്നും ആരാധകരുടെ കമന്റുകളില്‍ പറയുന്നു.
about mridva
