Connect with us

ഞങ്ങള്‍ രണ്ടുപേരും പരസ്പരം ത്യാഗം ചെയ്തിട്ടൊന്നുമില്ല; 100 കാരണങ്ങളാൽ ആളുകൾ ഞങ്ങളെ നോക്കി ചിരിക്കുന്നു, പക്ഷെ എൻ്റെ സന്തോഷത്തിന് ആ ഒരു കാരണം; രവീന്ദർ ചന്ദ്രശേഖരനും മഹാലക്ഷ്മിയും!

News

ഞങ്ങള്‍ രണ്ടുപേരും പരസ്പരം ത്യാഗം ചെയ്തിട്ടൊന്നുമില്ല; 100 കാരണങ്ങളാൽ ആളുകൾ ഞങ്ങളെ നോക്കി ചിരിക്കുന്നു, പക്ഷെ എൻ്റെ സന്തോഷത്തിന് ആ ഒരു കാരണം; രവീന്ദർ ചന്ദ്രശേഖരനും മഹാലക്ഷ്മിയും!

ഞങ്ങള്‍ രണ്ടുപേരും പരസ്പരം ത്യാഗം ചെയ്തിട്ടൊന്നുമില്ല; 100 കാരണങ്ങളാൽ ആളുകൾ ഞങ്ങളെ നോക്കി ചിരിക്കുന്നു, പക്ഷെ എൻ്റെ സന്തോഷത്തിന് ആ ഒരു കാരണം; രവീന്ദർ ചന്ദ്രശേഖരനും മഹാലക്ഷ്മിയും!

അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട നവ ദമ്പതികളാണ് രവീന്ദർ ചന്ദ്രശേഖരനും ഭാര്യയും അവതാരികയുമായ മഹാലക്ഷ്മിയും. ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചതാണ്. എന്നാൽ പ്രണയം വളരെ നോർമൽ ആയെങ്കിലും മറ്റുപലതും നോർമൽ ആക്കാൻ മലയാളികൾക്ക് സാധിച്ചിട്ടില്ല.

രവീന്ദർ ചന്ദ്രശേഖരനും മഹാലക്ഷ്മിയും ചില മനുഷ്യരുടെ കണ്ണിൽ എന്തോ അത്ഭുത വസ്തുവാണ്. അവരുടെ കണ്ണുകളുടെ കുഴപ്പമാണെങ്കിലും സോഷ്യൽ മീഡിയ ഇവരുടെ മോശം ചിന്താഗതിയെയും വൈറലാക്കി.

പ്രായ വ്യത്യാസവും രൂപത്തിലെ പൊരുത്തമില്ലായ്മയും ചൂണ്ടികാട്ടി ചിലർ വിവാഹ ദിവസം മുതൽ ഇന്നുവരെ ഇവരെ പരിഹസിക്കുകയും അശ്ലീല കമന്റിട്ട് അപമാനിക്കുകയും ചെയ്യുന്നത്.

തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്‍റെ ഉടമസ്ഥനാണ് .. സുട്ട കഥൈ, നളനും. നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദർ നിർമിച്ച ചിത്രങ്ങൾ. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് മഹാലക്ഷ്മി.

രവീന്ദര്‍ നിര്‍മിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയാണ് നായിക. ഇതിന്‍റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. തിരുപ്പതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

ആദ്യ വിവാഹത്തില്‍ മഹാലക്ഷ്മിക്ക് ഒരു മകനുണ്ട്.വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ ഭാര്യയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് രവീന്ദ​ർ ചന്ദ്രശേഖരൻ. ‘100 കാരണങ്ങളാൽ ആളുകൾ ഞങ്ങളെ നോക്കി ചിരിക്കുന്നു.

പക്ഷെ എന്റെ സന്തോഷത്തിന് ഒരു കാരണമുണ്ട്… അത് നീ മാത്രമാണ്… ലവ് യു മുയല്…’ എന്നാണ് മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രവീന്ദർ കുറിച്ചത്.രവീന്ദറിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ കമന്റുമായി മഹാലക്ഷ്മി എത്തി. ‘ലവ് യു ടു അമ്മു’ എന്നാണ് മഹാലക്ഷ്മി കുറിച്ചത്. രവീന്ദറിന് മുപ്പത്തിയെട്ടും മഹാലക്ഷ്മിക്ക് മുപ്പത്തിയഞ്ചുമാണ് പ്രായം. ശരീരഭാരത്തിന്‍റെ പേരിലാണ് രവീന്ദറിനെ കളിയാക്കിയതെങ്കില്‍ പണം കണ്ടിട്ടാണ് നിര്‍മാതാവിനെ മഹാലക്ഷ്മി കല്യാണം കഴിച്ചതെന്നായിരുന്നു നടിക്ക് നേരെയുള്ള വിമര്‍ശനം.

ഞങ്ങള്‍ രണ്ടുപേരും പരസ്പരം ത്യാഗം ചെയ്തിട്ടൊന്നുമില്ല. മനസിലാക്കിയാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. രണ്ട് കുടുംബത്തേയും അത് മനസിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു. നിങ്ങള്‍ വിചാരിക്കുന്നത് പോലെ അതൊരിക്കലും എളുപ്പമായിരുന്നില്ല.മഹാലക്ഷ്മിയുടെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്നും ഒരു കുട്ടിയുണ്ടെന്നും എനിക്ക് അറിയാം. ഇതൊരു പുരുഷാധിപത്യ സമൂഹം ആയതുകൊണ്ടാണ് ഈ വിഷയത്തില്‍ എല്ലാവരും മഹാലക്ഷ്മിയെ ചോദ്യം ചെയ്യുന്നത്. മഹാലക്ഷ്മിയുടെ കഴിഞ്ഞ കാലം എനിക്കൊരു പ്രശ്‌നമല്ല.

ഞാന്‍ മനസിലാക്കിയ ആള്‍ എങ്ങനെയായിരിക്കണം എന്നാണ് ഞാന്‍ ആലോചിച്ചത്. വിവാഹം മുന്നോട്ടുപോകാന്‍ കാരണം ഞാനാണ്. ശരിക്കും ഇതൊരു അറേഞ്ച്ഡ് മാര്യേജാണ്. പക്ഷെ ഒന്നര വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലായിരുന്നു. ശരീരഭാരം കുറച്ച് വന്നിട്ട് വിവാഹം കഴിക്കാമെന്ന് മഹാലക്ഷ്മിയോട് പറയുമായിരുന്നു.അതൊരിക്കലും നടക്കില്ലെന്ന് അവള്‍ തിരിച്ചും പറയും. എന്‍റെ ശരീര വണ്ണത്തില്‍ എന്നെക്കാള്‍ ആകുലത ഇവിടെയുള്ള ആളുകള്‍ക്കാണെന്നും’ വിമർശനങ്ങളിൽ മറുപടിയായി രവീന്ദർ‌ മുമ്പ് പറഞ്ഞിരുന്നു.

about raveendran

More in News

Trending

Recent

To Top