Movies
ദയവായി ഞങ്ങളോട് ക്ഷമിക്കൂ….പ്രേക്ഷകരെ നിരാശപ്പെടുത്തിയ വാർത്തയുമായി അല്‍ഫോണ്‍സ് പുത്രന്‍
ദയവായി ഞങ്ങളോട് ക്ഷമിക്കൂ….പ്രേക്ഷകരെ നിരാശപ്പെടുത്തിയ വാർത്തയുമായി അല്‍ഫോണ്‍സ് പുത്രന്‍
അല്‍ഫോണ്‍സ് പുത്രന്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗോള്‍ഡ്’. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന സിനിമയ്ക്ക് പ്രഖ്യാപനം മുതല്‍ തന്നെ ഹൈപ്പ് ലഭിച്ചിരുന്നു. ചിത്രം ഓണത്തിന് എത്തുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ‘ഗോള്‍ഡ്’ ഓണത്തിന് റിലീസ് ചെയ്യില്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ്
”ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാല്‍ ‘ഗോള്‍ഡ്’ ഓണം കഴിഞ്ഞ് റിലീസ് ചെയ്യും ഉണ്ടായ കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. ഗോള്‍ഡ് റിലീസ് ചെയ്യുമ്പോള്‍ ഈ കാലതാമസം നികത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു” അല്‍ഫോണ്‍സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
സിനിമയുടെ ഒടിടി അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റു പോയെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ആമസോണ്‍ പ്രൈമാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് സൂചന.
ലാലു അലക്സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.
