Movies
‘ദ കേരള സ്‌റ്റോറി’ ഒ.ടി.ടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
‘ദ കേരള സ്‌റ്റോറി’ ഒ.ടി.ടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി’ ചിത്രം ഇനി ഒ.ടി.ടിയിലേക്ക്. ചിത്രം സീ5 ല്‍ ആണ് സ്ട്രീമിംഗ് ചെയ്യുന്നത്. സീ5 ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ സ്ട്രീമിംഗ് അവകാശം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണില്‍ ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും.
സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയത് മുതല്‍ വിവാദങ്ങളില്‍ മുങ്ങിയിരുന്നു. കേരളത്തില്‍ നിന്നുള്ള 30,000-ത്തിലധികം സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി ഐസ്എസ് തീവ്രവാദികളാക്കി എന്ന് അവകാശപ്പെട്ടാണ് സിനിമ എത്തിയത്.
ചിത്രം ആദ്യം ബംഗാളില്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഈ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ പ്രതിഷേധം കാരണം ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നില്ല. എങ്കിലും ഗംഭീര കളക്ഷന്‍ ആണ് ചിത്രം നേടിയത്. മെയ് 5ന് റിലീസ് ചെയ്ത ചിത്രം 225 കോടിയാണ് നേടിയത്.
ചിത്രത്തിനെതിരെ കഴിഞ്ഞ ദിവസ കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ”ഞാന്‍ പറഞ്ഞതാണ്, ഞാന്‍ പ്രൊപ്പഗണ്ട സിനിമകള്‍ക്ക് എതിരാണെന്ന്. ലോഗോയുടെ അടിയില്‍ ‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണം. പക്ഷെ ഇത് സത്യമല്ല” എന്നായിരുന്നു കമല്‍ ഹാസന്‍ പ്രതികരിച്ചത്.
