Malayalam Breaking News
മലയാളികൾ ട്രോളിക്കോളു -പക്ഷെ, റെക്കോർഡ് നേട്ടവുമായി പ്രിയങ്ക ചോപ്രയെയും സൽമാൻ ഖാനെയും പിന്തള്ളി പ്രിയ വാര്യർ തരംഗം വീണ്ടും !!
മലയാളികൾ ട്രോളിക്കോളു -പക്ഷെ, റെക്കോർഡ് നേട്ടവുമായി പ്രിയങ്ക ചോപ്രയെയും സൽമാൻ ഖാനെയും പിന്തള്ളി പ്രിയ വാര്യർ തരംഗം വീണ്ടും !!
By
മലയാളികൾ ട്രോളിക്കോളു -പക്ഷെ, റെക്കോർഡ് നേട്ടവുമായി പ്രിയങ്ക ചോപ്രയെയും സൽമാൻ ഖാനെയും പിന്തള്ളി പ്രിയ വാര്യർ തരംഗം വീണ്ടും !!
കണ്ണിറുക്കി പ്രിയ വാര്യർ മനസ് കീഴടക്കിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. പക്ഷെ ഹിറ്റായ പാട്ടും ഹിറ്റായ പ്രിയ വാര്യരും ഉള്ള അഡാർ ലൗ എന്ന ചിത്രം മാത്രം ഇതുവരെ പുറത്തെത്തിയിട്ടില്ല. പ്രിയ വാര്യരുടെ താരപ്പകിട്ട് പോകുകയും തിരികെ വരികയുമൊക്കെ ചെയ്തു. ഒരു വര്‍ഷം പിന്നിടുമ്പോളും ദേശിയ തലത്തിൽ താൻ സ്റ്റാറാണെന്നു തെളിയിച്ചിരിക്കുകയാണ് പ്രിയ വാര്യർ.
ബോളിവുഡിന്റെയും ഹോളിവുഡിന്റെയും സ്വന്തം പ്രിയങ്ക ചോപ്രയെയും സല്മാന് ഖാനെയും പോലും പിന്തള്ളി ഒരു നേട്ടം സ്വന്തമാക്കിയിരിക്കുന്നു പ്രിയ. ഈ വര്‍ഷം ഗൂഗിള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞ വ്യക്തി എന്ന ഖ്യാതിയാണ് പ്രിയ സ്വന്തമാക്കിയത്. കല്ല്യാണം കൊണ്ട് ബോളിവുഡിനും ഹോളിവുഡിനും ആഘോഷ നിമിഷങ്ങള്‍ സമ്മാനിച്ച പ്രിയങ്ക ചോപ്രയെയും നിക്ക് ജൊനാസിനെയും പിന്തള്ളിയാണ് പ്രിയ ഈ ഖ്യാതി സ്വന്തമാക്കിയത്.
ബോളിവുഡിന്റെ പ്രിയങ്കയെ സ്വന്തമാക്കിയ നിക്ക് ജൊനാസാണ് രണ്ടാം സ്ഥാനത്ത്. പ്രിയങ്കയുമായുള്ള വിവാഹമാണ് നിക്കിനെ തിരയാന്‍ ആളുകളെ പ്രേരിപ്പിച്ചത്.ബോളിവുഡിന്റെയും ഹോളിവുഡിനെയും മനസ്സ് ഒരുപോലെ കീഴടക്കിയ നിക്കിന്റെ ഭാര്യ പ്രിയങ്കയ്ക്ക് പക്ഷേ, സെര്‍ച്ചില്‍ നാലാമതെത്താനേ കഴിഞ്ഞുള്ളൂ.
ഏറെയൊന്നും പ്രശസ്തയല്ലെങ്കിലും ഹരിയാണയില്‍ നിന്നുള്ള ഗായികയും സ്റ്റേജ് പെര്‍ഫോര്‍മറും സപ്ന ചൗധരിയാണ് പ്രിയങ്കയെ പിന്തള്ളി മൂന്നാം സ്ഥാനം പിടിച്ചെടുത്തത്.സോനം കപൂറിനെ വിവാഹം കഴിച്ച ആനന്ദ് അഹൂജ, സാറ അലി ഖാന്, സല്മാന് ഖാന്, മേഘന് മെര്‍ക്കല്‍, ഗായകന് അനൂപ് ജലോട്ട, ബോണി കപൂര്‍ എന്നിവരാണ് അഞ്ച് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.
most searched personlaity in google india – priya varrier
