Malayalam
അവരിതാ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ….. ചെമ്പോത്ത് സൈമണായി ലാലേട്ടൻ? ‘മലക്കോട്ട വാലിബന്‍’ ഉടനെയോ? സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു
അവരിതാ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ….. ചെമ്പോത്ത് സൈമണായി ലാലേട്ടൻ? ‘മലക്കോട്ട വാലിബന്‍’ ഉടനെയോ? സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു
ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്നവെന്ന വാര്‍ത്ത സിനിമ പ്രേമികള്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഉടന്‍ തന്നെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
മലയാള സിനിമയുടെ പ്രതിഭവും പ്രതിഭാസവും ഒന്നിക്കുന്നുവെന്നാണ് സിനിമയുടെ പ്രഖ്യാപനത്തില്‍ നിര്‍മ്മാതാക്കള്‍ പറഞ്ഞത്. ഇതോടെ സിനിമാസ്വാദകരും ഇത് ഏറ്റെടുത്തു.
മോഹന്‍ലാല്‍ ചെമ്പോത്ത് സൈമണ്‍ എന്ന കഥാപാത്രത്തെയാകും ചിത്രത്തില്‍ അവതരിപ്പിക്കുക എന്നിങ്ങനെയുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. ‘മലക്കോട്ട വാലിബന്‍’ എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത് എന്നുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിന്റെയും ലിജോയുടെയും പേരുകളോ മറ്റ് വിവരങ്ങളോ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ അ്‌നൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ ഉണ്ടായിരുന്നില്ല. മോഹന്‍ലാലിന്റെ മീശയും ലിജോയുടെ ബാഗുമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.
ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഗ്രാമയാണ് ചിത്രമെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് എത്തുകയെന്നും സൂചനയുണ്ട്. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജീത്തു ജോസഫ് ചിത്രം ‘റാം’ പൂര്‍ത്തിയായ ശേഷമാകും മോഹന്‍ലാല്‍-ലിജോ സിനിമ ആരംഭിക്കുക. മമ്മൂട്ടി നായകനാകുന്ന ‘നന്‍പകല്‍ നേരത്ത് മയക്ക’മാണ് ലിജോയുടെ പുതിയ ചിത്രം. സിനിമയില്‍ കള്ളന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നും സൂചനകളുണ്ട്. മലയാളത്തിന്റെ രണ്ട് സൂപ്പര്‍ സ്റ്റാറുകളുടെ വ്യത്യസ്ത ഗെറ്റപ്പ് ലിജോയുടെ സംവിധാനത്തില്‍ കാണാന്‍ കഴിയുന്നതിന്റെ ആകാംക്ഷയിലാണ് എല്‍ ജെ പി ഫാന്‍സും മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകരും.
