പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അവർ ഒന്നിക്കുന്നു; അന്‍വര്‍ റഷീദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ ചിത്രം !
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദും മമ്മൂട്ടിയും ഒന്നിക്കുന്നു. ‘രാജമാണിക്യ’മാണ് മമ്മൂട്ടിയും അന്‍വര്‍ റഷീദും ആദ്യമായി ഒന്നിച്ച സിനിമ. വലിയ ഹിറ്റായിരുന്ന രാജമാണിക്യത്തിന് ശേഷം ‘അണ്ണന് തമ്പി’ എന്ന ചിത്രത്തിനായാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. മമ്മൂട്ടി ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെട്ട ചിത്രം 2007 ലാണ് റിലീസ് ചെയ്തത്.
ഇപ്പോഴിതാ അന്‍വര്‍ റഷീദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ സിനിമ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കാനൊരുങ്ങുന്നത്. ആര് ജെ മുരുകനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുക. അമല്‍ നീരദായിരിക്കും ഛായാഗ്രഹണമെന്നുമാണ് സൂചന. സോഷ്യല്‍ മീഡിയ ട്രാക്കിങ് പേജുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
‘
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’, ജിയോ ബേബിയുടെ ‘കാതല്‍’ എന്നീ സിനിമകളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. നന്‍പകല്‍ നേരത്ത് മയക്കം ഈ വര്‍ഷം ഐഎഫ്എഫ്കെയില്പ്രദര്ശിപ്പിക്കും. കാതലിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തെന്നിന്ത്യന്‍ നടി ജോതികയാണ് ചിത്രത്തില്‍ നായികയായി എത്തുക.