Connect with us

വിദ്യാമ്മ വളരെ സ്നേഹത്തോടെയും ദയയോടെയും ആണ് ഞങ്ങളോട് എല്ലാവരോടും ഇടപെട്ടിരുന്നത്; ലാൽ ജോസ് പറയുന്നു

Movies

വിദ്യാമ്മ വളരെ സ്നേഹത്തോടെയും ദയയോടെയും ആണ് ഞങ്ങളോട് എല്ലാവരോടും ഇടപെട്ടിരുന്നത്; ലാൽ ജോസ് പറയുന്നു

വിദ്യാമ്മ വളരെ സ്നേഹത്തോടെയും ദയയോടെയും ആണ് ഞങ്ങളോട് എല്ലാവരോടും ഇടപെട്ടിരുന്നത്; ലാൽ ജോസ് പറയുന്നു

മലയാള സിനിമയിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ്(laljose). സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998 ൽ പുറത്തിറങ്ങിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്.
മീശമാധവൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങിയ സിനിമകൾ ലാൽജോസിനെ പ്രിയങ്കരനാക്കി.

കരിയറിൽ ഇപ്പോൾ പഴയത് പോലെ സജീവമല്ലെങ്കിലും ലാൽ ജോസ് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്തു. സംവിധായകൻ കമലിന്റെ സഹ സംവിധായകൻ ആയി പ്രവർത്തിച്ചാണ് ലാൽ ജോസ് ഫിലിം മേക്കിം​ഗ് കടന്ന് വരുന്നത്. കമലിന്റെ ശ്രദ്ധേയമായ പല സിനിമകളിലും ലാൽ ജോസ് സഹസംവിധായകൻ ആയി പ്രവർത്തിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മുമ്പൊരിക്കൽ ലാൽ ജോസ് കമലിന്റെ ​ഗസൽ എന്ന സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിലെ പ്രോ​ഗ്രാമിൽ‌ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. കമൽ സംവിധാനം ചെയ്ത ​ഗസൽ എന്ന സിനിമയിൽ ദിലീപും ലാൽജോസും സഹസംവിധായകരായി പ്രവർത്തിച്ചിട്ടുണ്ട്.

ഗസലിന്റെ ഷൂട്ടിം​ഗ് കാലം രസകരമായിരുന്നു. ഞങ്ങളെല്ലാവരും എൻജോയ് ചെയ്തു. പ്രൊഡ്യൂസർമാരും ഞങ്ങളും തമ്മിലുള്ള സൗഹൃദമുണ്ടായിരുന്നു. അഭിനയിച്ച ആളുകളെല്ലാവരും അസിസ്റ്റന്റ് ഡയരക്ടർമാരുമായി നല്ല റാപ്പോ ഉള്ളവർ ആയിരുന്നു’

‘അന്ന് വിനീതും മനോജ് കെ ജയനുമാെക്കെ ഏതാണ്ട് ഞങ്ങളുടെ അടുത്ത പ്രായക്കാരാണ്. അവരുമായുള്ള കമ്പനിയും. പിന്നെ ശ്രീവിദ്യാമ്മ, വിദ്യാമ്മ വളരെ സ്നേഹത്തോടെയും ദയയോടെയും ആണ് ഞങ്ങളോട് എല്ലാവരോടും ഇടപെട്ടിരുന്നത്. ദിലിപീനെയും ഞങ്ങളെയുമൊക്കെ ഇഷ്ടമായിരുന്നു

എപ്പോഴും വിശേഷങ്ങൾ ചോദിക്കും എന്റെ ഭാര്യ ​ഗർഭിണി ആണെന്ന് അറിയാം. അവളുടെ വിശേഷങ്ങൾ ചോദിക്കും. ​ഗർഭകാല രക്ഷകളൊക്കെ ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കും. തമിഴ് നടൻ‌ നാസറുമായും ഞങ്ങൾക്ക് നല്ല അടുപ്പം ആയിരുന്നു. മോഹിനിയും’

‘സാധാരണ നായിക നടിമാരൊക്ക കുറച്ച് ബലം പിടിച്ച് മാറിയിരുന്ന്, അധികം ഇടപഴകാത്ത അവസ്ഥയാണ് ആ കാലത്തൊക്കെ ഉണ്ടാവാറ്. പക്ഷെ മോഹിനി വളരെ ഫ്രണ്ട്ലി ആയി ഞങ്ങളെല്ലാവരുമായി അടുത്ത് ഇടപഴകുമായിരുന്നു’

‘ആ ഷൂട്ടിം​ഗ് ലൊക്കേഷൻ ഞങ്ങൾക്ക് ഒരു പിക്നിക്കിന് പോവുന്നത് പോലെ രസകരം ആയിരുന്നു. ഗസൽ നടക്കുന്ന സമയത്ത് തമാശ ആയി റസാഖ് തന്നെ പറയുന്ന കാര്യമുണ്ട്’

‘​ഗസൽ എന്നല്ല പേരിടേണ്ടത് മാപ്പിള സർ​ഗം ആണെന്ന്. വിനീതും മനോജ് കെജയനും ഇതിലുമുണ്ട്. രവി ബോംബെയുടെ തന്നെയാണ് പാട്ടുകളും,’ ലാൽ ജോസ് പറഞ്ഞതിങ്ങനെ. 1993 ലാണ് ​ഗസൽ എന്ന സിനിമ പുറത്തിറങ്ങിയത്. സിനിമ അന്ന് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

ശ്രീവിദ്യയെക്കുറിച്ച് നേരത്തയും പല താരങ്ങൾ സംസാരിച്ചിട്ടുണ്ട്. എല്ലാവരോടും നല്ല രീതിയിൽ പെരുമാറിയിരുന്ന ശ്രീവിദ്യയെ സിനിമാ ലോകം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. തമിഴ്നാടാണ് സ്വദേശമെങ്കിലും ശ്രീവിദ്യക്ക് മലയാളികളുടെ മനസ്സിൽ എപ്പോഴും പ്രിയപ്പെട്ട സ്ഥാനം ഉണ്ടായിരുന്നു.

2006 ലാണ് ശ്രീവിദ്യ മരിക്കുന്നത്. കാൻസർ ബാധിച്ച് ചികിത്സയിൽ ആയിരുന്നു നടി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും ശ്രീവിദ്യ നിറ സാന്നിധ്യം ആയിരുന്നു. അമ്മ വേഷങ്ങളിലും ശ്രദ്ധേയമായ പ്രകടനം അവസാന കാലത്ത് ശ്രീവിദ്യ കാഴ്ച വെച്ചിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top