Malayalam Breaking News
മോഹൻലാലിന് വെല്ലുവിളിയാകുമോ മമ്മൂട്ടി ?
മോഹൻലാലിന് വെല്ലുവിളിയാകുമോ മമ്മൂട്ടി ?
മോഹൻലാലിന് വെല്ലുവിളിയാകുമോ മമ്മൂട്ടി ?
ഒടിയനെ വെല്ലുവിളിച്ചുകൊണ്ട് പുറത്തിറങ്ങുന്ന മറ്റൊരു ചിത്രമാണ് പേരന്പ്. ഇതിനോടകം തന്നെ ഏറെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ് ഒടിയനും പേരന്പും. ഭാവനാത്മക രീതിയിലുള്ള ചിത്രമാണ് ഓടിയനെങ്കിൽ പൂർണ്ണമായും ഒരു കുടുംബ ചിത്രമാണ് പേരന്പ്.
ദേശീയ അവാര്‍ഡ് ജേതാവ് റാം സംവിധാനം ചെയ്ത മമ്മൂട്ടിയുടെ പേരന്‍പ് എന്ന സിനിമ തമിഴ് ചിത്രമാണ്. ഡിസംബര്‍ 14 ന് പുറത്തിറങ്ങുന്ന ഒടിയന്‍ ഭയക്കുന്നത് പേരന്‍പിനെയാണ്. അച്ഛന്റെയും മകളുടെയും കഥ പറയുന്ന ചിത്രം കുടുംബ പ്രേക്ഷകർക്ക് വളരെ നല്ലൊരു സദ്യ തന്നെയായിരിക്കും.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ച സിനിമയാണ് പേരന്‍പ് എന്ന് ഗോവന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുത്ത സിനിമാ നിരൂപകർ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇവിടെ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ ആയിട്ടും മത്സര വിഭാഗത്തില്‍ പെടുത്താതിരുന്നതില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സുരാജ് വെഞ്ഞാറൻമൂട് ആദ്യമായി തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പി എൽ തേനപ്പൻ ആണ് ചിത്രത്തിന്റെ നിർമാതാവ്. അഞ്ജലിയും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.
mohhanlal verses mammootty
