Connect with us

രണ്ടുലക്ഷം രൂപ തന്നാൽ ഒരു രാത്രി കൂടെ വരാമോ ? – അശ്ലീലമയച്ചവന് ചുട്ട മറുപടിയുമായി ഗായത്രി അരുൺ

Malayalam Breaking News

സമൂഹ മാധ്യമങ്ങളിലൂടെ നടിമാർക്കെതിരെ എപ്പോളും ആക്രമണങ്ങൾ ഉണ്ടാകാറുണ്ട് . പലരും ഇവരെ മോശമായ കാഴ്ചപ്പാടിലൂടെയാണ് വീക്ഷിക്കുന്നത്. അത്തരം രീതിയിൽ പൊതുവിടങ്ങളിൽ കമന്റ് ഇടുന്നതിനേക്കാൾ ഭീകരമാണ് നടിമാർക്ക് വില പറഞ്ഞു സന്ദേശമയക്കുന്നത്. ഇപ്പോൾ ഇത്തരം പ്രവർത്തിക്കു സാക്ഷിയായിരിക്കുകയാണ് നടി ഗായത്രി അരുൺ.

രണ്ട് ലക്ഷം രൂപ തന്നാല്‍ ഒരു രാത്രിക്ക് കൂടെ വരുമോ എന്നായിരുന്നു ഗായത്രിക്ക് വന്ന അശ്ലീല സന്ദേശം. കാര്യങ്ങള്‍ രണ്ട് പേര്‍ക്കുള്ളില്‍ രഹസ്യമായിരിക്കും എന്നും വേണമെങ്കില്‍ ഒരു മണിക്കൂറിന് രണ്ട് ലക്ഷം നല്‍കാമെന്നും ഇയാള്‍ വാഗ്ദാനവും നല്‍കുന്നുണ്ട്.

എന്നാല്‍ തനിക്ക് വന്ന അശ്ലീല സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും സാമൂഹിക മാധ്യമങ്ങളിലെ ഇയാളുടെ പ്രൊഫൈലുകളുടെ ലിങ്കുകളുമുള്‍പ്പടെ പങ്കുവച്ചുകൊണ്ടാണ് ഗായത്രി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.

താങ്കളുടെ അമ്മയുടേയും പെങ്ങളുടേയും സുരക്ഷയ്ക്കായി അവരെ താന്‍ തന്റെ പ്രാര്‍ഥനകളുില്‍ ഓര്‍മ്മിക്കുമെന്നും ഗായത്രി കുറിപ്പില്‍ പറയുന്നു.ഗായത്രിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് വിന്നിരിക്കുന്നത്. എന്നാല്‍ സന്ദേശമയച്ച വ്യക്തിയുടെ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയകളില്‍ നിന്ന് അപ്രത്യക്ഷമായിരിതക്കുകയാണ്.

gayathri aruns facebook post about vulgar messages

More in Malayalam Breaking News

Trending

Recent

To Top