Malayalam
ഇനി ലക്കി സിംങിന്റെ വരവ്; ത്രില്ലടിപ്പിക്കാനൊരുങ്ങി ‘പുലിമുരുകന് ടീം’ വീണ്ടും; ‘മോണ്‍സ്റ്റര്‍’ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍
ഇനി ലക്കി സിംങിന്റെ വരവ്; ത്രില്ലടിപ്പിക്കാനൊരുങ്ങി ‘പുലിമുരുകന് ടീം’ വീണ്ടും; ‘മോണ്‍സ്റ്റര്‍’ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. വ്യത്യസ്ത ലുക്കിലെത്തുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളെല്ലാം തന്നെ നേരത്തെ വൈറലായി മാറിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തിയത്. ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു പുറത്തെത്തിയത്. മികച്ച പ്രതികരണമാണ് ലഭിച്ചതും.
ഏറെ സൂപ്പര്‍ഹിറ്റായി മാറിയ പുലിമുരുകന് എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം സംവിധായകന് വൈശാഖും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ലക്കി സിംങ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.
ഏറെ നിഡൂഢതയുണര്ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. സിദ്ധിഖ്, ലെന, സാധിക വേണുഗോപാല്‍, ഗണേഷ് കുമാര്‍ എന്നിവരെയും ട്രെയിലറില്‍ കാണാം. തലപ്പാവ് ധരിച്ച് തോക്കും തിരകളുമായി മാസ് ലുക്കിലിരിക്കുന്ന മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പുലിമുരുകന് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം വരുന്നതായി 2019 ഒക്ടോബറിലാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാല്‍ അതുസംബന്ധിച്ച അപ്ഡേറ്റുകള് പിന്നീട് ഉണ്ടായില്ല. പിന്നീട് കഴിഞ്ഞ വര്‍ഷമാണ് ഇതു സംബന്ധിച്ച് പുതിയ വിവരം പുറത്തുവരുന്നത്. എന്ത് തന്നെയായാലും പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഘട്ടനം സ്റ്റണ്ട് സില്‍വ, പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്, ഡിജിറ്റര്‍ പാര്‍ട്നര്‍ അവനീര്‍ ടെക്നോളജി.
