Connect with us

ദിലീപ് ഒരു കുഞ്ഞനുജനെ പോലെ, എന്തിനും പരിഹാരം കണ്ട് തരും; ദിലീപിനെ കുറിച്ച് പറഞ്ഞ് ബിന്ദു പണിക്കര്‍

Malayalam

ദിലീപ് ഒരു കുഞ്ഞനുജനെ പോലെ, എന്തിനും പരിഹാരം കണ്ട് തരും; ദിലീപിനെ കുറിച്ച് പറഞ്ഞ് ബിന്ദു പണിക്കര്‍

ദിലീപ് ഒരു കുഞ്ഞനുജനെ പോലെ, എന്തിനും പരിഹാരം കണ്ട് തരും; ദിലീപിനെ കുറിച്ച് പറഞ്ഞ് ബിന്ദു പണിക്കര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കര്‍. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങള്‍ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളില്‍ കയറിയ നടി. ഏത് വേഷവും തനിക്ക് അനായാസമെന്ന് ബിന്ദു പണിക്കര്‍ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങള്‍ ആയാലും സെന്റിമെന്റല്‍ കഥാപാത്രങ്ങള്‍ ആയാലും അവയെല്ലാം തന്റെ കൈയ്യില്‍ ഭദ്രമെന്ന് താരം ഇത്രയും കാലം നീണ്ട അഭിനയ ജീവിതത്തില്‍ തെളിയിച്ചു കഴിഞ്ഞു.

ഇപ്പോള്‍ മമ്മൂട്ടിയുടെ റോഷാക്ക് എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് താരം കാഴ്ച വെച്ചത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരം നിരവധി അഭിമുഖങ്ങളില്‍ എത്തിയിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയ താരം തന്റെ സിനിമയിലെയും ജീവിതത്തിലെയും നിരവധി വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയുണ്ടായി. അതിലൊരു അഭിമുഖത്തില്‍ ബിന്ദു പണിക്കര്‍ ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

തിളക്കം, സൂത്രധാരന്‍, സിഐഡി മൂസ തുടങ്ങി നിരവധി സിനിമകളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ദിലീപിന്റെ ചേച്ചി ആയിട്ടാണ് ബിന്ദു പണിക്കര്‍ കൂടുതല്‍ ചിത്രങ്ങളിലും എത്തിയിട്ടുള്ളത്. ദിലീപ് ഒരു കുഞ്ഞനുജനെ പോലെയാണെന്നാണ് നടി പറയുന്നത്. ബിന്ദു പണിക്കരുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

‘ദിലീപ് നല്ലൊരു സുഹൃത്താണ്. ഞങ്ങള്‍ ഒരുപാട് സിനിമകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഒരുപാട് നല്ല സീനുകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. കോമഡി ഒക്കെ ചെയ്യാന്‍ മിടുക്കനാണ്. വളരെയധികം ഹെല്‍പ്പിങ് മെന്റാലിറ്റി ഉള്ള ആളാണ്. എന്തിനും പരിഹാരം കണ്ട് തരും. എല്ലാവര്‍ക്കും അങ്ങനെയാണ്. സെറ്റിലുമൊക്കെ എല്ലാവരോടും അങ്ങനെയാണ് പെരുമാറുന്നത്. ഒരു കുഞ്ഞ് അനിയന്‍ അല്ലെങ്കില്‍ സഹോദരന്‍ അങ്ങനെയാണ്. ഒരു ആര്‍ട്ടിസ്റ്റായിട്ട് ഒന്നും നമുക്ക് തോന്നില്ല,’ എന്നും ബിന്ദു പണിക്കര്‍ പറഞ്ഞു.

ഷൂട്ടിങ് സെറ്റിലെ മാറ്റങ്ങളെ കുറിച്ചും ബിന്ദു പണിക്കര്‍ സംസാരിക്കുന്നുണ്ട്. ‘പണ്ട് എല്ലാ താരങ്ങളും ഒരുമിച്ച് ഇരുന്ന് വര്‍ത്തമാനം പറയുകയും. ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇപ്പോഴെല്ലാം കാരവനിലേക്ക് മാറി. എല്ലാവരും ഷോട്ട് കഴിഞ്ഞാല്‍ കാരവനില്‍ പോയിരിക്കും. മറ്റേത് നല്ല രാസമായിരുന്നു. എനിക്ക് എപ്പോഴും ആരോടെങ്കിലുമൊക്കെ സംസാരിച്ചിരിക്കണം,’ എന്നും ബിന്ദു പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗംഭീര പ്രതികരണങ്ങളാണ് റോഷാക്കിന് ലഭിക്കുന്നത്. സൈക്കോ ത്രില്ലര്‍ ഴോണറില്‍ മലയാളത്തില്‍ ഇന്നേ വരെ കാണാത്ത രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി, ബിന്ദു പണിക്കര്‍ എന്നിവരെ കൂടാതെ, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി, കോട്ടയം നസീര്‍, ജഗദീഷ്, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 9.75 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹാസ്യ വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള ക്യാരക്ടര്‍ റോളുകളിലും ഒരുപോലെ മികച്ച പ്രകടനങ്ങള്‍ ചെയ്തിട്ടുണ്ട് താരം. കോമഡി വേഷങ്ങളില്‍ കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍ എന്നീ താരങ്ങളോടൊപ്പം കട്ടയ്ക്ക് പിടിച്ചു നിന്നിട്ടുണ്ട് ബിന്ദു പണിക്കര്‍. 1992 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കമലദളം എന്ന സിനിമയിലൂടെയാണ് ബിന്ദു പണിക്കരുടെ സിനിമാ അരങ്ങേറ്റം. അവിടന്നങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ ബിന്ദു പണിക്കര്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത ബിന്ദു പണിക്കര്‍ ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്.

ഏറ്റവും പുതിയ ചിത്രമായ റോഷാക്കില്‍ ഗംഭീര പ്രകടനവുമായി ബിന്ദു പണിക്കര്‍ പ്രേക്ഷകരുടെ കയ്യടി വാങ്ങി കൂട്ടുകയാണ്. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അഭിനന്ദനം നേടുന്ന ബിന്ദു പണിക്കരാണ്. ബിന്ദു പണിക്കരുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ് ഇതെന്നാണ് സിനിമാ കണ്ട പ്രേക്ഷകരെല്ലാം അഭിപ്രായപ്പെടുന്നത്.

More in Malayalam

Trending

Recent

To Top