Connect with us

ഇരുട്ടിന്റെ കഥാപാത്രങ്ങൾ ലൂസിഫറും, ഒടിയനും കഴിഞ്ഞു …!! പ്രിയാ നമുക്കൊരു വമ്പന്‍ ഹിറ്റിലൂടെ തിരിച്ചു വരണം … മലയാളത്തിന്റ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ മോഹൻലാൽ അന്ന് പറഞ്ഞത് വീണ്ടും ആവർത്തിക്കുന്നുവോ ?!

Malayalam Articles

ഇരുട്ടിന്റെ കഥാപാത്രങ്ങൾ ലൂസിഫറും, ഒടിയനും കഴിഞ്ഞു …!! പ്രിയാ നമുക്കൊരു വമ്പന്‍ ഹിറ്റിലൂടെ തിരിച്ചു വരണം … മലയാളത്തിന്റ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ മോഹൻലാൽ അന്ന് പറഞ്ഞത് വീണ്ടും ആവർത്തിക്കുന്നുവോ ?!

ഇരുട്ടിന്റെ കഥാപാത്രങ്ങൾ ലൂസിഫറും, ഒടിയനും കഴിഞ്ഞു …!! പ്രിയാ നമുക്കൊരു വമ്പന്‍ ഹിറ്റിലൂടെ തിരിച്ചു വരണം … മലയാളത്തിന്റ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ മോഹൻലാൽ അന്ന് പറഞ്ഞത് വീണ്ടും ആവർത്തിക്കുന്നുവോ ?!

ഇരുട്ടിന്റെ കഥാപാത്രങ്ങൾ ലൂസിഫറും, ഒടിയനും കഴിഞ്ഞു …!! പ്രിയാ നമുക്കൊരു വമ്പന്‍ ഹിറ്റിലൂടെ തിരിച്ചു വരണം … മലയാളത്തിന്റ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ മോഹൻലാൽ അന്ന് പറഞ്ഞത് വീണ്ടും ആവർത്തിക്കുന്നുവോ ?!

മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ചിത്രവും, കാലാപാനിയും, ബോയിങ് ബോയിങ്ങും, തേന്മാവിൻ കൊമ്പത്തും, താളവട്ടവും ഒക്കെ നമുക്ക് സമ്മാനിച്ച അതേ കൂട്ടുകെട്ട് – മോഹൻലാലും പ്രിയദർശനും. ഇത്തവണ ഒന്നിക്കുന്നത് മലയാളസിനിമ ഇന്നേവരെ കാണാത്ത ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടിയാണ് എന്ന് മാത്രം. നൂറു കോടി ബജറ്റിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് വേണ്ടി.

മരക്കാർ അറബിക്കടലിന്റെ സിംഹത്തിനായുള്ള ബ്രഹ്മാണ്ഡ സെറ്റിന്റെ പണികൾ സാബു സിറിലിന്റെ നേതൃത്വത്തിൽ ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചിട്ട് കാലം ഏറെയായിരുന്നു. ഷൂട്ടിംഗ് തുടങ്ങി പത്തു ദിവസങ്ങൾക് ശേഷം ഇന്നലെയാണ് മോഹൻലാൽ ഇവരുടെ ചെയ്‌തത്‌. എന്തായാലും ആരാധകർ കട്ട കാത്തിരിപ്പിലാണ്. ഈ സിനിമക്കായി. ഇതിനൊപ്പം തൊണ്ണൂറുകളിൽ പ്രിയദർശന്റെ മോശം സമയത്ത് മോഹൻലാൽ പറഞ്ഞ വാക്കുകളും ഇതോട് കൂടി ചേർത്ത് വായിക്കാം നമുക്ക്.

പ്രിയദര്‍ശന് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത വര്‍ഷമായിരുന്നു 1990. വന്‍ പ്രതീക്ഷയില്‍ റിലീസ് ചെയ്ത കടത്തനാടന്‍ അമ്പാടിയുടെ ദയനീയപരാജയവും തുടര്‍ന്നു വന്ന അക്കരെയക്കരെയക്കരെ വലിയ വിജയമാവാതെ പോയതും പ്രിയദര്‍ശനെ ശരിക്കും നിരാശപ്പെടുത്തി. പലരും ഒളിഞ്ഞും തെളിഞ്ഞും പ്രിയദര്‍ശന്റെ സമയം കഴിഞ്ഞെന്ന് വിളിച്ചുകൂവി.

അന്നോളം പ്രിയദര്‍ശനെ വാനോളം പുകഴ്ത്തിയവർ ഒറ്റപ്പെടുത്തി തുടങ്ങി. ഇതെല്ലാം കണ്ടും കേട്ടും പ്രിയദര്‍ശന്‍റെ മനസ്സ് ശരിക്കും നൊന്തു. പക്ഷേ, മോഹന്‍ലാല്‍ പ്രിയനെ സമാധാനിപ്പിച്ചു. ”പ്രിയാ നമുക്കൊരു വമ്പന്‍ ഹിറ്റിലൂടെ തിരിച്ചു വരണം. എന്‍റെ ഡേറ്റ് എങ്ങനെ വേണമെങ്കിലും അഡ്‌ജസ്റ്റ് ചെയ്ത് തരാം.”

മോഹന്‍ലാലിന്റെ വാക്കുകള്‍ പ്രിയദര്‍ശന് മൃതസഞ്ജീവിനി തന്നെയായിരുന്നു. ഈ അവസരത്തിലായിരുന്നു ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പ്രിയന്‍ നിര്‍മ്മാതാവ് ഗുഡ് നൈറ്റ് മോഹനെ കണ്ടുമുട്ടിയത്. മോഹന്‍ പ്രിയനോട് പറഞ്ഞു “ആരും കൂടെയില്ലെന്ന് കരുതേണ്ട പ്രിയാ നമുക്ക് ഒരു പടം ചെയ്യാം.” അവിടെ വെച്ച് ഇരുവരും തീരുമാനിച്ചു അടുത്ത പടം എത്രയും പെട്ടെന്ന് ചെയ്യുന്നു. ഇതിനിടയില്‍, എപ്പോഴോ പ്രിയന്‍റെ മനസ്സില്‍ ജോജിയുടെയും നന്ദിനികുട്ടിയുടെയും നിശ്ചലിന്റെയും കഥ വിരുന്നെത്തി .

തിരക്കഥ എഴുതുവാന്‍ വേണുനാഗവള്ളിയെ ചുമതലപ്പെടുത്തി. വേണുനാഗവള്ളിയുടെ തിരക്കഥ വായിച്ച് പൊട്ടിചിരിച്ച പ്രിയന്‍ ചിത്രത്തിന് കിലുക്കം എന്ന് പേരിട്ടു . നായികയായി തമിഴ് നടി അമലയെ കരാര്‍ ചെയ്തു . നിശ്ചല്‍ എന്ന കഥാപാത്രത്തിലേക്ക് ശ്രീനിവാസനെയും ഉറപ്പിച്ചു . മറ്റു വേഷങ്ങളിലേക്ക് തിലകന്‍ – ഇന്നസെന്‍റ് – മുരളി – ദേവന്‍ തുടങ്ങിയവരെയും തിരഞ്ഞെടുത്തു . ഷൂട്ടിംഗ് തുടങ്ങാന്‍ സമയമായപ്പോള്‍ അമലക്കും ശ്രീനിവാസനും മറ്റുപല കാരണങ്ങളാല്‍ പിന്മാറേണ്ടി വന്നു.

ഒടുവില്‍ , പകരക്കാരായി ജഗതിയും രേവതിയും മതി എന്ന് തീരുമാനിച്ചു . ഊട്ടിയായിരുന്നു ലൊക്കേഷന്‍ . ജഗദീഷ് ചിത്രത്തില്‍ പ്രധാന്യമുള്ള ഒരു വേഷത്തില്‍ അഭിനയിച്ചിരുന്നു . എന്നാല്‍ , എഡിറ്റിംഗ് സമയത്ത് ചിത്രത്തിന്റെ നീളം കൂടിവന്നപ്പോള്‍ ആ കഥപാത്രത്തെ മുറിച്ചു മാറ്റുക യായിരുന്നു. ബിച്ചുതിരുമലയേയും എസ്.പി വെങ്കിടേഷിനേയും ഗാനങ്ങളുടെ ചുമതല ഏല്‍പ്പിച്ചു . ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയായി റിലീസ് ചെയ്യാനിരുന്ന സമയത്തായിരുന്നു മോഹന്‍ലാലിന്റെ അങ്കിള്‍ബണ്ണും മമ്മൂട്ടിയുടെ അനശ്വരവും റിലീസ് ചെയ്തത്.

അതോടെ , പലരും പറഞ്ഞു , ഇപ്പോള്‍ റിലീസ് ചെയ്യേണ്ട കുറച്ചു കഴിഞ്ഞു മതി എന്ന് . പക്ഷേ ,പ്രിയദര്‍ശന്‍ കുലുങ്ങിയില്ല. പടം ഹിറ്റാകുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയമില്ലെന്നും ഇപ്പോള്‍ തന്നെ കിലുക്കം റിലീസ് ചെയ്യണമെന്നും പ്രിയന്‍ നിര്‍ബന്ധം പിടിച്ചു . അങ്ങിനെ 1991 ഓഗസ്റ്റ്‌ 15ന് കിലുക്കം റിലീസ് ചെയ്തു. ആദ്യ ദിവസം തന്നെ തിയേറ്ററുകള്‍ ചിരിച്ചു മറിഞ്ഞു തുടങ്ങി.


കുടുംബങ്ങള്‍ ചിരിച്ചു മറിയാന്‍ തിയേറ്ററിലേക്ക് ഒഴുകിതുടങ്ങി . 30റിലീസ് സെന്‍ററുകളില്‍ നിന്നും 50ദിവസം പൂര്‍ത്തിയായപ്പോഴെക്കും ഒരു കോടി അന്‍പത്തിയൊന്‍പത് ലക്ഷം കളക്ഷന്‍ വാരിക്കൂട്ടി മലയാളസിനിമയുടെ ചരിത്ര വിജയങ്ങളുടെ തലപ്പത്ത് ചെന്നിരുന്നു കിലുക്കം . മോഹന്‍ലാലിനു മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരമുള്‍പ്പടെ ഏഴോളം പുരസ്ക്കാരങ്ങളും കിലുക്കം സ്വന്തമാക്കി . പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും ജഗതിയുടെയും കരിയറില്‍ പത്തരമാറ്റോടെ എന്നും തിളങ്ങുന്ന ഒരേടായി മാറി കിലുക്കം.

Mohanlal joins with the team Marakkar

Continue Reading
You may also like...

More in Malayalam Articles

Trending

Recent

To Top