Connect with us

2018: പണം വാരിയ 10 സിനിമകൾ ഇതാ… കോടികൾ കിലുങ്ങുന്ന കടുത്ത മത്സരം മോഹൻലാലും മമ്മൂട്ടിയും തമ്മിൽ !! No.1 മമ്മൂട്ടിയോ മോഹൻലാലോ ?! കണക്കുകൾ നോക്കാം…

Malayalam Articles

2018: പണം വാരിയ 10 സിനിമകൾ ഇതാ… കോടികൾ കിലുങ്ങുന്ന കടുത്ത മത്സരം മോഹൻലാലും മമ്മൂട്ടിയും തമ്മിൽ !! No.1 മമ്മൂട്ടിയോ മോഹൻലാലോ ?! കണക്കുകൾ നോക്കാം…

2018: പണം വാരിയ 10 സിനിമകൾ ഇതാ… കോടികൾ കിലുങ്ങുന്ന കടുത്ത മത്സരം മോഹൻലാലും മമ്മൂട്ടിയും തമ്മിൽ !! No.1 മമ്മൂട്ടിയോ മോഹൻലാലോ ?! കണക്കുകൾ നോക്കാം…

2018: പണം വാരിയ 10 സിനിമകൾ ഇതാ… കോടികൾ കിലുങ്ങുന്ന കടുത്ത മത്സരം മോഹൻലാലും മമ്മൂട്ടിയും തമ്മിൽ !! No.1 മമ്മൂട്ടിയോ മോഹൻലാലോ ?! കണക്കുകൾ നോക്കാം…

മലയാള സിനിമയില്‍ വലിയ വിജയവും വലിയ പരാജയങ്ങളും ഉണ്ടായ വര്‍ഷമാണ് 2018. വര്‍ഷത്തിന്‍റെ അവസാനം ഇറങ്ങിയ ചിത്രങ്ങള്‍ വരെ നല്ല രീതിയില്‍ ബോക്‌സോഫീസിൽ മുന്നോട്ട് പോകുന്നുണ്ട്. നല്ല കഥയും പുതുമകളുമായി വന്ന സിനിമകള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. എന്നാല്‍ വലിയ ഹൈപ്പുമായി വന്ന, ഒരു കാമ്പുമില്ലാത്ത ചില സിനിമകള്‍ നിലം‌പൊത്തി. 2018 ൽ ഏറ്റവും കൂടുതൽ വിജയം നേടിയ 10 സിനിമകൾ ഇവയാണ്…

10) ക്വീൻ

നവാഗത സംവിധായകൻ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്‌ത ചിത്രമാണ് ക്വീൻ. ക്യാംപസ് ചിത്രമായിരുന്നെകിൽ പോലും സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്‌ത സിനിമ ഗംഭീര വിജയമായി മാറുകയായിരുന്നു. സാനിയ ഇയ്യപ്പൻ, ധ്രുവൻ, ആസ്വിൻ ജോസ് തുടങ്ങി യുവ നിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.

9) സുഡാനി ഫ്രം നൈജീരിയ

മലപ്പുറത്തെ ഒരു സെവൻസ് ഫുട്ബോൾ ടീമിന്റെ മാനേജർ മജീദിന്റെയും, സെവൻസ് കളിക്കാനായെത്തുന്ന സാമുവലിന്റെയും കഥ പറഞ്ഞ നാട്ടു നന്മയുള്ള ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. പ്രേക്ഷകരുടെ കണ്ണും മനസ്സും നിറച്ച ചിത്രം ഒരുപാട് പുരസ്കാരങ്ങളും നേടുകയുണ്ടായി. നവാഗതനായ സക്കറിയ സംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ സൗബിൻ, സാമുവേൽ, അനീഷ്, അന്തരിച്ച നടൻ കെ.ടി.സി അബ്ദുള്ള തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

8) ഒരു പഴയ ബോംബ് കഥ

ബിബിൻ ജോർജ്ജ്, പ്രയാഗ മാർട്ടിൻ തുടങ്ങിയവരെ പ്രധാന താരങ്ങളാക്കി ഷാഫി സംവിധാനം ചെയ്‌ത ഒരു പഴയ ബോംബ് കഥയും ഈ വർഷത്തെ ഹിറ്റുകളിൽ ഒന്നാണ്. നൂറു ദിവസത്തിലധികം തിയ്യേറ്ററിൽ ഓടിയ സിനിമ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു വിജയിപ്പിക്കുകയായിരുന്നു.

7) പഞ്ചവർണ്ണ തത്ത

കോമഡി പ്രോഗ്രാമുകളിലൂടെ നമ്മുടെ മനം കവർന്ന രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു പഞ്ചവർണ്ണ തത്ത. ജയറാമിന്റെ വളരെ കാലത്തിന് ശേഷമുള്ള തിരിച്ചു വരവ് കൂടി ആയിരുന്നു ചിത്രം. കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു. മണിയൻ പിള്ള രാജു നിർമ്മിച്ച ചിത്രം വലിയ വിജയം സ്വന്തമാക്കി.

6) അരവിന്ദന്റെ അതിഥികൾ

കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ എം. മോഹനനും മരുമകൻ വിനീത് ശ്രീനിവാസനും ഒന്നിച്ചപ്പോൾ കിട്ടിയ മികച്ച ഒരു സിനിമയായിരുന്നു അരവിന്ദന്റെ അതിഥികൾ. വിനീതിനൊപ്പം നിഖില വിമലും, ഉർവശിയും, ശ്രീനിവാസനും, ശാന്തി കൃഷ്ണയുമൊക്കെ എത്തിയപ്പോൾ മലയാളികൾക്ക് ലഭിച്ചത് എന്നും ഓർമ്മിക്കാൻ നാലൊരു സിനിമയായിരുന്നു. നൂറു ദിവസത്തിന് മുകളിൽ ഈ ചിത്രവും തിയ്യേറ്ററിൽ പ്രദർശനം നടത്തിയിരുന്നു.

5) ജോസഫ്

ഈ വർഷം ഇറങ്ങിയ മികച്ച സിനിമകളിൽ ഒന്നാണ് ജോസഫ്. എം. പദ്‌മകുമാറും ജോജു ജോർജ്ജും ഒന്നിച്ച ചിത്രം ഇപ്പോഴും തിയ്യേറ്ററുകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഷാഹി കബീറിന്റെ മികച്ച തിരക്കഥയും ചിത്രത്തിന്റെ വിജയത്തിന് വഴി വെച്ചു.

4) തീവണ്ടി

ടോവിനോയെ നായകനാക്കി ഫെല്ലിനി അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു തീവണ്ടി. സംയുക്തയായിരുന്നു ചിത്രത്തിലെ നായിക. രണം എന്ന സിനിമയ്ക്കൊപ്പം തിയ്യേറ്ററിലെത്തിയ തീവണ്ടി വാൻ വിജയമാണ് സ്വന്തമാക്കിയത്. രണം തകർന്നടിയുകയും ചെയ്‌തു.

3) വരത്തൻ

അമൽ നീരദ് സംവിധാനം ചെയ്‌ത്‌ ഫഹദ് ഫാസിൽ നായകനായ ചിത്രമായിരുന്നു വരത്തൻ. ഐശ്വര്യ ലക്ഷ്മി നായികയായെത്തിയ ചിത്രം കഴിഞ്ഞ വർഷത്തെ ഹിറ്റുകളിൽ ഒന്നാണ്. സുഹാസ് – ഷറഫു എന്നിവർ ചേർന്നായിരുന്നു തിരക്കഥ ഒരുക്കിയത്. മാസ്സ് ആക്ഷൻ ചിത്രം എന്ന ലേബലിലാണ് എത്തിയതെങ്കിലും കുടുംബ പ്രേക്ഷകരും ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു.

2) അബ്രഹാമിന്റെ സന്തതികൾ

ഈ വർഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവും വലിയ വിജയമാണ് ഡെറിക്കിന്റേത്. ഡെറിക്കും അനിയനും ഒന്ന് മാസ്സ് ആയപ്പോൾ ബോക്സോഫീസ് കളക്ഷൻ കൂടെ പോരുകയായിരുന്നു. കുറഞ്ഞ ബജറ്റിൽ ഒരുക്കിയ ചിത്രം 60 കോടിയിലധികം രൂപയാണ് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ നിന്നായി നേടിയത്.

1) ഒടിയൻ

ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ സിനിമയാണ് ഒടിയൻ. പ്രീ റിലീസായി 100 കോടി നേടിയെന്ന് അവകാശപ്പെട്ട സിനിമ 3 ദിവസം കൊണ്ട് ലോകത്തെമ്പാടും നിന്നായി 60 കോടി രൂപയാണത്രെ നേടിയത്. ഏകദേശം 30 കോടിയോളം രൂപ ബജറ്റുള്ള സിനിമയായത് കൊണ്ട് തന്നെ ഈ കളക്ഷൻ കിട്ടിയത് കൊണ്ട് മാത്രാ എം ഒടിയൻ ഒരു വലിയ വിജയം ആണെന്ന് പറയാൻ സാധിക്കില്ല. ഇപ്പോഴും തിയ്യേറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുന്നു സിനിമ വലിയ കളക്ഷൻ നേടുമെന്ന് തന്നെ കരുതാം..

Hits of 2018

Continue Reading
You may also like...

More in Malayalam Articles

Trending

Recent

To Top