Malayalam Articles
ഒടിയൻ ഇങ്ങനെ ആണേൽ ലൂസിഫർ എന്താവും ? പ്രിത്വിരാജിന് പറയുന്നള്ളത് ട്രോളന്മാർ പറയും ….
ഒടിയൻ ഇങ്ങനെ ആണേൽ ലൂസിഫർ എന്താവും ? പ്രിത്വിരാജിന് പറയുന്നള്ളത് ട്രോളന്മാർ പറയും ….
ഒടിയൻ ഇങ്ങനെ ആണേൽ ലൂസിഫർ എന്താവും ? പ്രിത്വിരാജിന് പറയുന്നള്ളത് ട്രോളന്മാർ പറയും ….
സ്റ്റീഫൻ നെടുമ്പള്ളിയുടെ ആ കത്തുന്ന നോട്ടത്തിനു പിന്നിൽ പ്രതികാരത്തിന്റെ കനലോ !! ലൂസിഫർ ടീസർ റിവ്യൂ വായിക്കാം
ഒട്ടേറെ പ്രതീക്ഷ പ്രേക്ഷർക്ക് നൽകുന്ന ചിത്രമാണ് ലൂസിഫർ. പ്രിത്വിരാജിന്റെ ആദ്യ സംവിധാന സംരംഭവും മോഹൻലാലിൻറെ രാഷ്ട്രീയ വേഷവും ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ ലൂസിഫറിനെ പ്രിയപ്പെട്ടതാക്കുന്നു. മാർച്ചിൽ റിലീസ് ചെയ്യുന്ന ലൂസിഫറിന്റെ ടീസർ എത്തി . മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ട ടീസർ എന്തുകൊണ്ടും കൃത്യ സമയത്തും വളരെ മികച്ച രീതിയിൽ ഉള്ളതുമാണെന്നു തന്നെ പറയാം.
കാരണം മാസങ്ങൾക്കു ശേഷം റിലീസ് ചെയ്യുന്ന ഒരു ചിത്രത്തിന് കാത്തിരിക്കാനുള്ള ആവേശവും ആകാംക്ഷയും ` ബാക്കി നിർത്തിയാണ് ടീസർ അവസാനിക്കുന്നത്. കാണലൊരു തരി മതി എന്ന പോലെ മോഹൻലാലിൻറെ ഒരു നോട്ടത്തിൽ അവസാനിക്കുന്ന ടീസറിലെ രണ്ടേ രണ്ടു ഡയലോഗ് പോലും ഹിറ്റാകുകയാണ്.
എസ്തഫനെ , ഇനിയൊരു മടക്കമില്ലെങ്കിൽ ഒന്ന് കുമ്പാസരിച്ച് മനസ് ശുദ്ധിയാക്കിട്ട് പോ എന്ന ശബ്ദത്തിനു മോഹൻലാൽ നടന്നു ആൾക്കൂട്ടത്തിലേക്ക് പോകുന്ന വിഷ്വലിൽ ഒരു മാസ്സ് ഡയലോഗാണ് താരം . ചെയ്ത പാപങ്ങൾക്കല്ലേ ഫാദർ കുമ്പസാരിക്കേണ്ടത് ? ചെയ്യാൻ പോകുന്ന പാപങ്ങൾക്ക് പറ്റില്ലല്ലോ .. ” ഡയലോഗിന് പിന്നാലെ K L T 666 എന്ന നമ്പറിലുള്ള ഇതിനോടകം ഹിറ്റായ കറുത്ത അംബാസിഡർ കാറാണ് കടന്നു വരുന്നത്.
വെറും 45 സെക്കന്റ് മാത്രമുള്ള ടീസർ എന്തായാലും പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നത് ചെറുതൊന്നുമല്ല.വരാനിരിക്കുന്നത് ഒരു വലിയ സിനിമ തന്നെയാണെന്നു വേണം കരുതാൻ.
lucifer movie teaser review