മോഹൻലാലിന് കിട്ടിയ കേണൽ പദവി; എന്നെ വേദനിപ്പിച്ച ആ സംഭവം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷാജോൺ!!!
By
മലയാള സിനിമയിൽ സഹനടനായും വില്ലനായുമെല്ലാം തിളങ്ങി നിൽക്കുന്ന നടനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രി വേദികളിൽ നിന്നാണ് ഷാജോൺ വെള്ളിത്തിരയിലേക്ക് എത്തിയത്. കലാഭവന്‍ മണിയുടെ ഡ്യൂപ്പായിട്ടായിരുന്നു തുടക്കം. മൈ ഡിയര്‍ കരടി എന്ന ചിത്രത്തില്‍ മുഖം കാണിക്കാന്‍ പറ്റാതെ പോയ ഷാജോണ്‍ പിന്നീട് മലയാള സിനിമയില്‍ നേടിയെടുത്ത വിജയം ചെറുതൊന്നുമല്ല. കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയില്‍ കാലുറപ്പിച്ച ഷാജോൺ, തുടർന്ന് ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാള സിനിമയിലെ തിരക്കേറിയ നടന്മാരിൽ ഒരാളായി മാറുകയായിരുന്നു.
എന്നാലിപ്പോൾ തനിക്ക് വേദനയുണ്ടാക്കിയ സംഭവത്തെകുറിച്ച് ഷാജോൺ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മോഹന്‍ലാലിന് കേണല്‍ പദവി കിട്ടിയ സമയത്തെ ഒരു തമാശ തന്നെ വേദനിപ്പിച്ചതിനെക്കുറിച്ച് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിൽ ഷാജോൺ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്.
പട്ടാള സിനിമകളില്‍ അഭിനയിച്ച് മോഹന്‍ലാല്‍ കേണല്‍ ആയത് പോലെ സ്ഥിരം പോലീസുകാരനായി അഭിനയിച്ച ഷാജോണിനെ പാറാവുകാരന്‍ എങ്കിലും ആക്കണം എന്നതായിരുന്നു അന്നത്തെ കാലത്തെ ആ തമാശ. വേദനിപ്പിച്ചു എന്നല്ല, എവിടെയൊക്കയോ ചെറിയൊരു നോവുണ്ടായി എന്നാണ് അതേക്കുറിച്ച് ഷാജോണ്‍ പറയുന്നത്.
ഞാന്‍ അന്നും ഇന്നും പ്ലാന്‍ ചെയ്ത് ജീവിക്കുന്ന ആളല്ല. ഓരോ സമയത്തും നമ്മളിലേക്ക് എന്താണോ വരുന്നത് അത് അനുസരിച്ച് ചെയ്യുക എന്നതാണ്. അല്ലാതെ നാളെ മറ്റേ ആളെ വിളിച്ച് ആ പടത്തില്‍ കയറണം, അല്ലെങ്കില്‍ ഇവനെ വെട്ടിയിട്ട് മുന്നോട്ട് പോകണം എന്നൊന്നും എനിക്ക് അറിഞ്ഞുകൂട. എനിക്ക് അങ്ങനെ പ്ലാന്‍ ചെയ്യാന്‍ അറിയത്തില്ല. പ്ലാന്‍ ചെയ്താലും ചെയ്യാന്‍ സാധിക്കത്തുമില്ലെന്നും ഷാജോണ്‍ പറയുന്നു.
നമ്മളിലേക്ക് ഓരോ വേഷങ്ങള്‍ വരുന്നു ചെയ്യുന്നു. നമ്മളെ ഇഷ്ടമുള്ള ഒരുപാട് പേരുണ്ട്. ഉദയേട്ടന്‍, സിബി ചേട്ടന്‍, തോംസണ്‍ ചേട്ടന്‍, ജോണിച്ചേട്ടന്‍ അങ്ങനെ കുറേ പേര്‍. അവരുടെ സിനിമകളില്‍ ഒരു സീന്‍ ആണെങ്കില്‍ പോലും നമ്മളോടുള്ള ഇഷ്ടം കൊണ്ട് നമ്മളെ വിളിച്ച് അങ്ങ് തരും. അത് മിക്കപ്പോഴും പോലീസുകാരനായിരിക്കും. പിന്നെ നമ്മുടെ ബോഡി ലാഗ്വേംജ് അങ്ങനെ ആയതിനാല്‍ പോലീസുകാരന്‍ ഉണ്ടെങ്കില്‍ ഇത് ഷാജോണ്‍ ആണേ എന്ന് തിരക്കഥയുടെ സമയത്തേ മാറ്റി വെക്കുമെന്നും ഷാന്‍ പറയുന്നു.
നമുക്ക് മിമിക്രി ഉണ്ട്. ഇതിനിടെ സിനിമ വരുന്നു ചെയ്യുന്നു. അല്ലാതെ ഇത് തന്നെ കുറേ തവണ ചെയ്താല്‍ ടൈപ്പ് കാസ്റ്റായിപ്പോകും എന്ന് ചിന്തിക്കാനുള്ള ബുദ്ധി അന്നുമില്ല ഇന്നുമില്ല. ചെറുതാണെങ്കിലും അവര്‍ നമുക്ക് വേണ്ടി തരുമല്ലോ. പക്ഷെ, അന്ന് നിന്നതിന്റേയും കാണിച്ച ആത്മാര്‍ത്ഥയുടേയും പ്രതിഫലം ആയിരിക്കണം പോലീസ് വേഷം തന്നെ ഒരു ബ്രേക്കായി എന്നത്. അതുകൊണ്ട് നമുക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക. നമുക്ക് പ്ലാന്‍ ചെയ്യാന്‍ പാറ്റുന്നതിന് അപ്പുറത്ത് ഒരുപാട് കാര്യങ്ങളുണ്ട് ഈ ലോകത്ത്.
അതിനാല്‍ അതിലൊന്നും ടെന്‍ഷനടിച്ചിട്ട് കാര്യമില്ലെന്നാണ് താരം പറയുന്നത്. മിമിക്രിക്കാരന്‍ ആണെന്ന് പറഞ്ഞ് എന്നെ മാറ്റി നിര്‍ത്തിയതായി തോന്നിയിട്ടില്ല. കുഞ്ഞിക്കൂനന്റെ കാര്യം പറയുകയാണെങ്കില്‍, ഞാന്‍ അവിടെ ചെല്ലുകയും റഷീദിക്ക മേക്കപ്പ് ടെസ്റ്റ് നടത്തുകയും കോസ്റ്റിയുമിന്റെ അളവെടുക്കുകയുമൊക്കെ ചെയ്തതാണ്. സംവിധായകന്‍ ഓക്കെ പറയുകയും ചെയ്തു. പക്ഷെ എന്തോ കാരണം കൊണ്ട് മാറിപ്പോയി. അത് കഴിഞ്ഞ് മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ വച്ച് കണ്ടപ്പോല്‍ റഷീദിക്ക സായ് ചേട്ടന്റെ ഗെറ്റപ്പ് എനിക്ക് കാണിച്ചു തന്നുവെന്നും ഷാജോണ്‍ പറയുന്നു. ഞാന്‍ ഞെട്ടി.
എന്റെ ഇക്കാ ഇത് സായിച്ചേട്ടന്‍ തന്നെ ചെയ്യണം എന്ന് പറഞ്ഞു. റഷീദിക്ക അത് കലക്കി ഷാജോണേ എന്ന് പറഞ്ഞ് കൈ തന്നു. നമ്മള്‍ അത് മനസിലാക്കുക എന്നതാണ് കാര്യം. സിനിമ കണ്ടപ്പോള്‍ ഉറപ്പിച്ചു സായ് ചേട്ടനല്ലാതെ വേറെയാരും ചെയ്യേണ്ടതല്ലാത്ത ക്യാരക്ടര്‍ ആയിരുന്നു അത്. നമ്മളത് ചെയ്തിരുന്നുവെങ്കില്‍ വേറെ രീതിയില്‍ ആയിരുന്നേനെ. പക്ഷെ അതിന് അനുയോജ്യന്‍ സായ് ചേട്ടന്‍ തന്നെയാണ്. എനിക്ക് കിട്ടാത്തത് ഓര്‍ത്ത് ഞാന്‍ സങ്കടപ്പെടാറില്ല. കാരണം സ്വപ്‌നം കണ്ടതിലും അപ്പുറം ദൈവം തന്നു കൊണ്ടിരിക്കുന്നുണ്ടെന്നും താരം പറയുന്നു.
തിളക്കം, സദാനന്തന്റെ സമയം, സിഐഡി മൂസ, റണ്‍വേ, രസികന്‍ തുടങ്ങി തുടര്‍ച്ചയായി ദിലീപ് ചിത്രങ്ങളില്‍ വരാന്‍ തുടങ്ങിയതോടെയാണ് ഷാജോണിന്റെ കരിയറില്‍ വെളിച്ചം വന്നു തുടങ്ങുന്നത്. എന്നാല്‍ ദൃശ്യം സിനിമിയിലെ വേഷത്തിലൂടെ കരിയര്‍ തന്നെ മാറി മറിഞ്ഞു. കലാഭവന്‍ മണിയുടെ ഡ്യൂപ്പായി സിനിമയിലെത്തിയ ഷാജോണിന് കരിയര്‍ ബ്രേക്ക് നല്‍കിയ ദൃശ്യം സിനിമയിലെ കഥാപാത്രം കിട്ടാന്‍ കാരണവും കലാഭവന്‍ മണി തന്നെയാണ്. മണി പിന്മാറിയ സാഹചര്യത്തിലാണ് ഷാജോണിലേക്ക് ആ വേഷം പോയത്.
ഇന്ന് മലയാള സിനിമയില്‍ കോമഡി റോളുകളിലും സീരിയസ് വില്ലന്‍ റോളുകളിലും ഒരുപോലെ വിസ്മയിപ്പിയ്ക്കുന്ന നടന്മാരില്‍ ഒരാളായി കലാഭവന്‍ ഷാജോണ്‍ മാറിക്കഴിഞ്ഞു. ദൃശ്യം എന്ന സിനിമയിലെ അഭിനയത്തിന് നടന് സംസ്ഥാന പുരസ്‌കാരവും മറ്റ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചു.