Connect with us

ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും വയനാടിനായി എത്തി മോഹൻലാൽ!; അമ്മയുടെ റിഹേഴ്സൽ ക്യാമ്പിലേയ്ക്കെത്തി മോഹൻലാൽ

Actor

ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും വയനാടിനായി എത്തി മോഹൻലാൽ!; അമ്മയുടെ റിഹേഴ്സൽ ക്യാമ്പിലേയ്ക്കെത്തി മോഹൻലാൽ

ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും വയനാടിനായി എത്തി മോഹൻലാൽ!; അമ്മയുടെ റിഹേഴ്സൽ ക്യാമ്പിലേയ്ക്കെത്തി മോഹൻലാൽ

‌കഴിഞ്ഞ ദിവസമായിരുന്നു കടുത്ത പനിയും ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള വാർത്തകൾ പുറത്തെത്തിയത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം കഴിഞ്ഞ ദിവസം ആശുപത്രിവിട്ടിരുന്നു. എന്നാൽ വീട്ടിൽ തന്നെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. മോഹൻലാൽ ചികിത്സ തേടിയ കാര്യം ആശുപത്രി അധികൃതർ തന്നെയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ‌‌തുടർന്ന് 5 ദിവസത്തെ വിശ്രമം അദ്ദേഹത്തിന് നിർദ്ദേശിച്ചിരുന്നു.

താരത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുമുണ്ടായിരുന്നു. തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ ശാരീരിക അശ്വസ്തതകൾ അവഗണിച്ച് താര സംഘടനയായ അമ്മയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരിക്കുകയാണ് താരം. വയനാട് ദുരിതബാധിതരെ സഹായിക്കാനായി സ്റ്റേജ് ഷോ നടത്തുകയാണ് അമ്മ. ഇവിടുതെത റിഹേഴ്സൽ ക്യാമ്പിലേയ്ക്കാണ് മോഹൻലാൽ എത്തിയിരിക്കുന്നത്.

എല്ലാം ഭംഗിയായിട്ട് നടക്കുന്നുണ്ട്. നാളെ മുതൽ ഞങ്ങളുടെ പരിപാടികൾ തുടങ്ങും. എല്ലാം നല്ലത് പോലെ വരാൻ എല്ലാവരും ശ്രമിക്കുന്നുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേർന്നാണ് സ്‌റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. ഞങ്ങൾക്ക് ഇപ്പോൾ വളരെപ്പെട്ടെന്നായി ചെയ്യാൻ കഴിയുന്ന ഒരു കാര്യം അതാണ്. ഈ ഷോ നമ്മൾ നേരത്തെ പ്ലാൻ ചെയ്തത് ആണ്. അപ്പോൾ അതിൽ നിന്ന് കിട്ടുന്നതെല്ലാം വയനാടിന് വേണ്ടി ചെലവാക്കും എന്നും അദ്ദേഹം പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേർന്നാണ് സ്‌റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. അങ്കമാലിയിൽ വെച്ചായിരിക്കും പരിപാടി. ഇതിൽ നിന്നും കിട്ടുന്ന മഴുവൻ തുകയും വയനാട് ദുരിതബാധിതർക്കായി നൽകാനാണ് തീരുമാനം. അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് ആണ്പ്രഖ്യാപിച്ചത്. കൊച്ചിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് സിദ്ദിഖ് ഇതേ കുറിച്ച് വ്യക്തമാക്കിയത്.

അതേസമയം, തന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു മോഹൻലാൽ. എമ്പുരാന്റെ ഗുജറാത്ത് ഷൂട്ടിംഗ് ഷെഡ്യൂളും തൻ്റെ ആദ്യ സംവിധാന സംരംഭമായ ബറോസിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കിയ താരം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. പിന്നാലെയാണ് ശാരീരിക അസ്വസ്ഥതകൾ തോന്നിതുടങ്ങിയത്.

ഇപ്പോൾ അദ്ദേഹത്തിന്റെ ുതിയ ചിത്രമായ ബാറോസിനായുള്ള കാത്തിരിപ്പിലുമാണ് താരം. ഒക്ടോബർ 3നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നതെന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്.

ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിക്കുന്നത്. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്. ടി. കെ രാജീവ്കുമാറാണ് ചിത്രത്തിന്റെ ടെക്നിക്കൽ ഹെഡ്.

വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ വേഷമിടുന്നത്. 40 വർഷത്തെ അഭിനയ ജീവിതത്തിലെ മുഴുവൻ അനുഭവവുമായാണ് മോഹൻലാൽ സംവിധാന മേഖലയിലേക്ക് തിരിഞ്ഞത്.

More in Actor

Trending

Recent

To Top