News
പോസ് ഇത് മതിയോ അമ്മാ?; മകനൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളുമായി മിയ ജോര്‍ജ്
പോസ് ഇത് മതിയോ അമ്മാ?; മകനൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളുമായി മിയ ജോര്‍ജ്
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മിയ ജോര്‍ജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു എങ്കിലും ഇപ്പോള്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. മിയ ജോര്‍ജ്ജിന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയാറുണ്ട്. താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. തന്റെ മകനോടൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. പോസ് ഇത് മതിയോ അമ്മാ? എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി മിയ നല്‍കിയിരിക്കുന്നത്. നിരവധി പേരാണ് അമ്മയ്ക്കും മകനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.
അതേസമയം, വിക്രം നായകനായി എത്തിയ കോബ്ര എന്ന ചിത്രമാണ് മിയയുടേതായി പുറത്തെത്തിയത്. വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലും മറ്റും പങ്കെടുക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പ്രേക്ഷകര്‍ക്കായി മിയ പങ്കുവെച്ചിരുന്നു.
സെവന് സ്ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ നിര്‍മ്മിച്ച് ആര്. അജയ് ജ്ഞാനമുത്തു സംവിധാനം ചിത്രമായിരുന്നു കോബ്ര. ഇമൈക്ക നൊടികള്‍, ഡിമാന്‍ഡി കോളനി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്ഫാന് പത്താന് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ റോഷന് മാത്യു, സര്‍ജാനോ ഖാലിദ്, പദ്മപ്രിയ, മാമുക്കോയ, ബാബു ആന്റണി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. എ.ആര്. റഹ്മാന് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
