Connect with us

അന്നൊന്നും ഡാന്‍സ് ചെയ്യാന്‍ പേടിയുണ്ടായിരുന്നില്ല. ഇപ്പോഴാണ് പേടി, കാരണം!; തുറന്ന് പറഞ്ഞ് മേതില്‍ ദേവിക

News

അന്നൊന്നും ഡാന്‍സ് ചെയ്യാന്‍ പേടിയുണ്ടായിരുന്നില്ല. ഇപ്പോഴാണ് പേടി, കാരണം!; തുറന്ന് പറഞ്ഞ് മേതില്‍ ദേവിക

അന്നൊന്നും ഡാന്‍സ് ചെയ്യാന്‍ പേടിയുണ്ടായിരുന്നില്ല. ഇപ്പോഴാണ് പേടി, കാരണം!; തുറന്ന് പറഞ്ഞ് മേതില്‍ ദേവിക

നൃത്ത അദ്ധ്യാപിക, ഇന്‍ഫ്‌ലുവെന്‍സര്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയിട്ടുള്ള ആളാണ് മേതില്‍ ദേവിക. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് താരം. ദേവികയോട് എന്നും ഒരു പ്രത്യേക ഇഷ്ടമുണ്ട് മലയാളികള്‍ക്ക്. നടന്‍ മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതില്‍ ദേവിക മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇവര്‍ ഈ ബന്ധം അവസാനിപ്പിച്ചിരുന്നു. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. 2013 ലാണ് മുകേഷും ദേവികയും വിവാഹം കഴിക്കുന്നത്. ഇവരുടെ വിവാഹമോചനമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നൊക്കെ അകലം പാലിച്ച് ആവശ്യമുള്ളപ്പോള്‍ കൃത്യമായ മറുപടി നല്‍കിയാണ് ദേവിക മുന്നോട്ട് പോയത്.

വിവാഹമോചനത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ദേവിക നടത്തിയ പ്രതികരണവും ശ്രദ്ധനേടിയിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് പിരിയാന്‍ തീരുമാനിച്ചതെന്നാണ് ദേവിക പറഞ്ഞത്. നൃത്തത്തെ കുറിച്ച് ഗവേഷണങ്ങള്‍ നടത്തുകയും എഴുതുകയും ഒക്കെ ചെയ്യുന്ന മേതില്‍ ദേവിക സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ വിശേഷങ്ങള്‍ ദേവിക സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

എന്നാല്‍ മാധ്യമങ്ങളില്‍ നിന്നെല്ലാം അകലം പാലിക്കാനും അവര്‍ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ, ഒരു ചാനല്‍ പരിപാടിയില്‍ അതിഥി ആയി എത്തിയിരിക്കുകയാണ് ദേവിക. തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചും താരം ഷോയില്‍ മനസ് തുറക്കുന്നുണ്ട്. കുട്ടിക്കാലം മുതലേ നൃത്തം അഭ്യസിച്ചിരുന്നു താനെന്നാണ് ദേവിക പറയുന്നത്. നൃത്തത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കി തുടങ്ങിയപ്പോള്‍ മുതല്‍ പേടിയുണ്ട്. പലതരത്തിലുള്ള ആശങ്കകള്‍ ഇപ്പോള്‍ ഉണ്ടാവാറുണ്ട്. അങ്ങനെയുള്ള കാര്യം സംഭവിക്കുന്നതായും താന്‍ സ്വപ്‌നം കണ്ടിട്ടുണ്ടെന്നുമാണ് ദേവിക പറയുന്നത്.

എനിക്ക് ഒരു വയസുള്ളപ്പോഴാണ് ഒരു അങ്കിള്‍ എനിക്ക് ചിലങ്ക സമ്മാനമായി തരുന്നത്. സിനിമാ തിയേറ്ററില്‍ പോകുമ്പോള്‍ നേരെ സ്‌ക്രീനിലേക്കാണ് ഓടുന്നതെന്നും അവിടെ നിന്ന് ഡാന്‍സ് കളിക്കലാണ് പണിയെന്നും അമ്മ പറഞ്ഞിട്ടുണ്ട്. ചെറുപ്രായത്തില്‍ തന്നെ ഞാന്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയിരുന്നു. കലൈമാമി എസ് നടരാജനാണ് എന്റെ ഗുരു. അദ്ദേഹത്തിന്റെ കീഴില്‍ ദക്ഷിണ വെച്ചാണ് പഠിച്ചത്.

വീഴ്ചയിലാണ് നിന്നാണ് ഞാന്‍ ആദ്യം തുടങ്ങിയത്. അന്ന് ബെഡ് വെച്ചുള്ള സ്‌റ്റേജായിരുന്നു. കളിച്ച് കളിച്ച് പുറകിലേക്ക് വീണു. പ്രശ്‌നമൊന്നും ഉണ്ടായില്ല, പിന്നെയും എഴുന്നേറ്റ് കളിച്ചു. അന്നൊന്നും ഡാന്‍സ് ചെയ്യാന്‍ പേടിയുണ്ടായിരുന്നില്ല. ഇപ്പോഴാണ് പേടി. മൈക്ക് പ്രശ്‌നം ഉണ്ടാവുമോ, ലൈറ്റ് പോവുമോ, തെറ്റിപ്പോവുമോ എന്നൊക്കെയുള്ള ഭയം ഇപ്പോഴുണ്ടാവാറുണ്ട്.

കുട്ടിക്കാലത്ത് സ്‌കൂളില്‍ ഡാന്‍സ് ചെയ്യാന്‍ പോയപ്പോള്‍ പാട്ട് മാറിയാണ് വന്നത്. അത് മാറിയെന്ന് പറയാനുള്ള ധൈര്യമൊന്നും അന്നില്ലായിരുന്നു. അന്നാണ് ഞാന്‍ ആദ്യമായി കോറിയോഗ്രാഫി ചെയ്യുന്നത്. 21ാം വയസ് മുതല്‍ മോഹിനിയാട്ടം ഞാന്‍ തന്നെയാണ് കോറിയോഗ്രാഫി ചെയ്യുന്നത്. കുച്ചിപ്പുഡി എനിക്ക് ഈസിയാണ്.

കഥകള്‍ ചെയ്യുമ്പോള്‍ വലിയ ഉത്തരവാദിത്തമാണ്. അപ്പോള്‍ നമുക്ക് അങ്ങനെ കൂളായി ചെയ്യാനാവില്ല. നല്ലൊരു മെന്റല്‍ പ്രോസസുണ്ട് ഇതിന് പിന്നില്‍. പറയാന്‍ ആഗ്രഹിക്കുന്നതും പറഞ്ഞാല്‍ പ്രശ്‌നവുമാവുന്ന പല കാര്യങ്ങളും ഡാന്‍സിലൂടെ പറയാം. എനിക്ക് ഇതുവരെ വിമര്‍ശനങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല.

ശ്രദ്ധനേടിയ അഹല്യ എന്ന നൃത്തത്തെ കുറിച്ചും ദേവിക സംസാരിക്കുന്നുണ്ട്. കൊവിഡ് സമയത്താണ് അഹല്യ ചെയ്യുന്നത്. അഹല്യയെപ്പോലൊരാള്‍ക്ക് ഇന്ദ്രനെ കണ്ടാല്‍ മനസിലാവാതിരിക്കുമോ, ഏത് സ്ത്രീക്കും മറ്റൊരാള്‍ ഭര്‍ത്താവിന്റെ വേഷത്തില്‍ വന്നാല്‍ മനസിലാവില്ലേ. അവരെന്തായാലും മനസിലാക്കി കാണും. അവര് വീണും കാണും.

സ്വപ്‌നത്തിലാണ് എനിക്ക് വാത്മീകി രാമായണം വായിക്കാന്‍ നിര്‍ദേശം കിട്ടിയത്. അഹല്യ ഭസ്മം പോലെയായി തീരട്ടെ എന്നാണ് അതിലുള്ളത്. അഹല്യയ്ക്ക് ഇന്ദ്രനെ കാണുമ്പോള്‍ത്തന്നെ മനസിലാവുന്നുണ്ട്. വാത്മീകിയും എഴുത്തച്ഛനും വ്യത്യസ്തമായ രീതിയിലാണ് അഹല്യയെക്കുറിച്ച് കാണിച്ചതെന്നും ദേവിക പറയുന്നു.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മേതില്‍ ദേവിക തന്റെ വിവാഹമോചനത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മേതില്‍ ദേവിക എന്ന് ഗൂഗിളില്‍ അടിച്ചു നോക്കിയാല്‍ മുഴുവനായും കാണുന്നത് വ്യക്തി ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളാണല്ലോ, പ്രത്യേകിച്ചും വിവാഹ മോചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ എന്ന് അവതാരക പറഞ്ഞപ്പോള്‍, അത് എന്നെ വല്ലാതെ ബുദ്ധിമുട്ടിയ്ക്കുന്നുണ്ട് എന്നായിരുന്നു ദേവികയുടെ പ്രതികരണം.

പുറത്തുള്ള പല യൂണിവേഴ്‌സിറ്റികളില്‍ നിന്നും ലെക്‌ചേഴ്‌സും മറ്റും കൊടുക്കാനായി ബന്ധപ്പെടാറുണ്ട്. ആ സമയത്ത് എന്റെ പേര് ഗൂഗിള്‍ ചെയ്തു നോക്കുമ്പോള്‍ കാണുന്നത് മുഴുവന്‍ ഇതാണ്. പുറത്ത് നിന്ന് ഫെലോഷിപ്പ് എല്ലാം കിട്ടുമ്പോള്‍ അവര്‍ ആദ്യം നോക്കുന്നത് എന്നെ കുറിച്ചുള്ള കാര്യങ്ങള്‍ ഗൂഗില്‍ ചെയ്യുകയാണ്.

അത് എനിക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എന്നെ കുറിച്ചുള്ള ഏറ്റവും വലി ഇന്‍ഫര്‍മേഷന്‍ എന്ന് പറയുന്നത് എന്റെ ദാമ്പത്യമാണ്. ഞാന്‍ അത് മാത്രമല്ല, എനിക്ക് ഒരു സ്‌ട്രോങ് അക്കാഡമിക് ബാക്ക്ഗ്രൗണ്ട് ഉണ്ട്. അത് കാരണം ഞാന്‍ മറ്റൊരു കാര്യം ചെയ്തു, വളരെ പെട്ടന്ന് ഒരു വെബ്‌സൈറ്റ് തുടങ്ങി. അതില്‍ എന്റെ ഡാന്‍സും ക്ലാസും ലെക്ചറുകളും എല്ലാം ഉണ്ട്. അത് എല്ലാം ആളുകള്‍ കാണുന്നുണ്ട് എന്നതും വലിയ സന്തോഷമാണ് എന്നുമാണ് താരം പറഞ്ഞിരുന്നത്.

More in News

Trending