Connect with us

12 മണിക്കൂറുകൾ കൊണ്ട് അരിയിൽ വരച്ച ചിത്രം; മാളികപ്പുറം ടീമിന് വേണ്ടി യുവാവ് ഒരുക്കിയ സർപ്രൈസ്

News

12 മണിക്കൂറുകൾ കൊണ്ട് അരിയിൽ വരച്ച ചിത്രം; മാളികപ്പുറം ടീമിന് വേണ്ടി യുവാവ് ഒരുക്കിയ സർപ്രൈസ്

12 മണിക്കൂറുകൾ കൊണ്ട് അരിയിൽ വരച്ച ചിത്രം; മാളികപ്പുറം ടീമിന് വേണ്ടി യുവാവ് ഒരുക്കിയ സർപ്രൈസ്

ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ…2023ലെ ആദ്യ മലയാള ഹിറ്റ് ചിത്രമെന്നും സിനിമാ പ്രേമികൾ പലരും മാളികപ്പുറത്തെ വിശേഷിപ്പിക്കുകയാണ്. അത്രമേൽ കാഴ്ചക്കാരുടെ ഹൃദയത്തിൽ ഇടംപിടിക്കാൻ സിനിമയ്‌ക്ക് കഴിഞ്ഞുവെന്ന് ചുരുക്കം.

തീയേറ്ററിൽ നിന്ന് പുറത്തിറങ്ങിയാലും നമ്മെ പിന്തുടരുന്ന കഥാപാത്രങ്ങളായിരുന്നു കല്ലുവും അവളുടെ അച്ചായിയും കളിക്കൂട്ടുകാരൻ പീയൂഷുമെല്ലാം. സാക്ഷാൽ അയ്യപ്പനായി കാഴ്ചക്കാരുടെ മനസിൽ പതിഞ്ഞ ഉണ്ണി മുകുന്ദന്റെ പ്രകടനവും പ്രശംസനീയമായിരുന്നു. സിനിമ എത്രമാത്രം ഹൃദയസ്പർശിയായിരുന്നുവെന്ന് ചിത്രം കണ്ട ഓരോരുത്തരും ഫേസ്ബുക്കിൽ കുറിക്കുകയാണ്. സോഷ്യൽ മീഡിയയിൽ മാളികപ്പുറം ടീമിനെ അഭിനന്ദിച്ച് എത്തുന്ന പ്രമുഖരും കുറവല്ല.

ഇപ്പോഴിതാ മാളികപ്പുറം ടീമിന് വേണ്ടി യുവാവ് ഒരുക്കിയ മനോഹരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. 12 മണിക്കൂറുകൾ കൊണ്ട് അരിയിൽ വരച്ച ചിത്രമാണ് വീഡിയോയിലുള്ളത്. കലാകാരനായ ശ്രീ ആണ് മാളികപ്പുറത്തിന് വേണ്ടി അരിയിൽ അതിമനോഹരമായ ചിത്രം വരച്ചിരിക്കുന്നത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ കലാകാരനാണ് അദ്ദേഹം.

അതേസമയം ‘മാളികപ്പുറം’ സിനിമയെയും ടീമിനെയും അഭിനന്ദിച്ച് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു എത്തിയിട്ടുണ്ട്. അയ്യപ്പന്‍ ആയി ഉണ്ണി മുകുന്ദന്റെ വിളയാട്ടമാണ്. സൈജു കുറുപ്പിന്റെ അച്ചായി എന്ന കഥാപാത്രം നമ്മളെ വേട്ടയാടും. ദേവനന്ദയും ശ്രീപഥും മുഖത്ത് പുഞ്ചിരി വരുത്തി. സിനിമ ഹൃദയത്തെ സ്പര്‍ശിച്ചു എന്നിങ്ങനെയാണ് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞത്

More in News

Trending

Recent

To Top