Malayalam
മുകേഷേട്ടന്റെ സഹോദരിമാരായിരുന്നു പ്രശ്നം, വന്ന ആരോപണങ്ങൾ എല്ലാം സത്യമാണെന്ന് ഞാൻ പറയുന്നില്ല പക്ഷേ അതിൽ എന്തൊക്കെ സത്യമുണ്ടാകും എന്ന് എനിക്ക് അറിയാം; മെതിൽ ദേവിക
മുകേഷേട്ടന്റെ സഹോദരിമാരായിരുന്നു പ്രശ്നം, വന്ന ആരോപണങ്ങൾ എല്ലാം സത്യമാണെന്ന് ഞാൻ പറയുന്നില്ല പക്ഷേ അതിൽ എന്തൊക്കെ സത്യമുണ്ടാകും എന്ന് എനിക്ക് അറിയാം; മെതിൽ ദേവിക
നർത്തകിയെന്ന നിലയിലും മുകേഷിന്റെ മുൻ ഭാര്യയെന്ന നിലയിലും മലയാളികൾക്ക് സുപരചിതയാണ് മേതിൽ ദേവിക. മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതിൽ ദേവിക മലയാളികൾക്ക് കൂടുതൽ സുപരിചിതയാകുന്നത്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇവർ ഈ ബന്ധം അവസാനിപ്പിച്ചിരുന്നു. എട്ട് വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. 2013 ലാണ് മുകേഷും ദേവികയും വിവാഹം കഴിക്കുന്നത്.
ഇവരുടെ വിവാഹമോചനമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. എന്നാൽ ഇതിൽ നിന്നൊക്കെ അകലം പാലിച്ച് ആവശ്യമുള്ളപ്പോൾ കൃത്യമായ മറുപടി നൽകിയാണ് ദേവിക മുന്നോട്ട് പോയത്. ഇപ്പോഴിതാ വിവാഹം കഴിഞ്ഞതിന് ശേഷം മുകേഷിന്റെ സഹോദരിമാരിൽ നിന്ന് നേരിട്ടതിനെ കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ് മേതിൽ ദേവിക. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മേതിൽ ദേവികയുടെ വെളിപ്പെടുത്തൽ.
‘ഒരു സ്ത്രീ എന്ന നിലയിൽ എന്നെ ശല്യപ്പെടുത്തിയ ചില കാര്യങ്ങൾ ഉണ്ട്. മുകേഷേട്ടനുമായുള്ള വിവാഹം അബദ്ധമായി എനിക്ക് തോന്നിയിട്ടില്ല. അതേസമയം എനിക്ക് ചില വിഷമങ്ങൾ ഉണ്ടായിട്ടുണ്ട്. മുകേഷേട്ടന്റെ വീട്ടിൽ നിന്നും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അവരുടെ അമ്മയോ കുഞ്ഞമ്മയോ ഒന്നും അല്ല, അവരൊക്കെ നല്ല ആൾക്കാരാണ്.
പക്ഷെ അദ്ദേഹത്തിന്റെ സഹോദരിമാരിൽ നിന്ന് എനിക്ക് ഒരു പിന്തുണയും ലഭിച്ചിട്ടില്ല, മാത്രമല്ല അതെനിക്ക് ഭയങ്കര വിഷവും ഉണ്ടാക്കി. അദ്ദേഹത്തെ പ്രതിരോധിക്കുമ്പോഴും ചില കാര്യങ്ങളിൽ എനിക്ക് ഭയങ്കര സങ്കടം ഉണ്ടായിട്ടുണ്ട്. എനിക്കവരോട് ദേഷ്യമൊന്നും ഇല്ല. ഭയങ്കര വിഷമമാണ്. പറയുമ്പോൾ അവരും അദ്ദേഹത്തിന്റെ മരുമക്കളുമെല്ലാം വളരെ അധികം ഫെമിനിസം സംസാരിക്കുന്നവരാണ്.
എന്നാൽ അവർ എന്നെ പൂർണമായും അവഗണിച്ചു, മാറ്റി നിർത്തി, ചില സമയത്ത് ഒരു സഹോദരി എന്നെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് ഞാനൊരു തീരുമാനം എടുത്തു. എന്റെ ജീവിതത്തിൽ ഇനി ഒരു വേറൊരാൾ കാരണം ഞാൻ സങ്കടപ്പെടരുതെന്ന്. അത് അവരുടെ പ്രശ്നം എന്റെ പ്രശ്നം അല്ല. ഞാൻ പറയാൻ നോക്കി.
എന്നെ കാണുമ്പോൾ ചിരി തോന്നുകയാണെങ്കിൽ അത് അവരുടെ പ്രശ്നം. എന്റെ നിസഹായത കാണുമ്പോൾ അവർക്ക് ചിരി തോന്നുന്നെങ്കിൽ അവരുടെ പ്രശ്നമാണ്. എനിക്ക് മുകേഷേട്ടനല്ല യഥാർത്ഥത്തിൽ പ്രശ്നം. സ്ത്രീകളാണ് പ്രശ്നം. ഇങ്ങനെ എത്ര സംഭവങ്ങൾ എന്റെ സ്റ്റുഡന്റ്സും ഫ്രണ്ട്സും പറയാറുണ്ട്. ഭർത്താവിനെക്കുറിച്ച് എന്തെങ്കിലും അമ്മായിഅമ്മമാരോടോ സഹോദരിമാരോടോ പറയുമ്പോൾ ഒരു രീതിയിലും അവർ പിന്തുണയ്ക്കില്ലെന്ന് അവർ പറയാറുണ്ട്.
നമ്മുടെ സമൂഹത്തിലെ പ്രശ്നമാണിത്. ഇതെന്റെ മനസിൽ കിടപ്പുണ്ട്. ഇത്രയും ഫെമിനിസത്തെക്കുറിച്ച് പറയുമ്പോൾ അതെല്ലാം ആളുകൾ വീട്ടിൽനിന്നാണ് പ്രാക്ടീസ് ചെയ്യേണ്ടത്. അദ്ദേഹത്തിനെതിരെ വന്ന ആരോപണങ്ങൾ എല്ലാം സത്യമാണെന്ന് ഞാൻ പറയുന്നില്ല. അതിൽ എന്തൊക്കെ സത്യമുണ്ടാകും എന്ന് എനിക്ക് അറിയാം. കൂടുതൽ അതിനെക്കുറിച്ചൊന്നും പറയാൻ ഞാൻ താത്പര്യപ്പെടുന്നില്ല.
‘മാധവം’ എന്ന വീട്ടിൽ അദ്ദേഹം വരാറുണ്ട്. അത് ആർട്ട് ഹൗസല്ലേ. അദ്ദേഹത്തിന്റെ ഷൂട്ട് അവിടെ നടക്കാറുണ്ട്, എന്റെ സ്റ്റുഡന്റ്സും അവിടെ വന്ന് താമസിക്കാറുണ്ട്. അതൊരു വീടല്ല, അതിനേക്കാൾ പല കലാപരമായ കാര്യങ്ങളും നടക്കുന്ന സ്ഥലമാണത്. അവിടെ കയറി നമ്മൾ ദേഷ്യപ്രകടനം കാണിക്കേണ്ട ആവശ്യം ഇല്ലാലോ. ഇപ്പോൾ ഭാര്യ എന്ന നിലയിലുള്ള ബന്ധത്തിൽ നിന്നും ഞാൻ പുറത്തുകടന്നിട്ടുണ്ട്.
അതുകൊണ്ട് എനിക്ക് ദേഷ്യമൊന്നും ഇല്ല.മാത്രമല്ല ഇപ്പോൾ ഒരു മറയില്ലാണ്ട് എനിക്ക് ഇടപെടാൻ പറ്റുന്നുണ്ട്.ഒരു സുഹൃത്ത് എന്ന നിലയിൽ സംസാരിക്കാൻ പറ്റുന്നുണ്ട്. പക്ഷെ ഈയൊരു ഡയനാമിക് ആളുകൾക്ക് മനസിലാകണമെന്നില്ല. ഒരു വ്യക്തിയെ ഡിവോഴ്സ് ചെയ്ത് കഴിഞ്ഞാൽ എപ്പോഴും നമ്മൾ വ്യക്തിഹത്യ ചെയ്യേണ്ട കാര്യമൊന്നുമില്ല. ഒരാളെ വിവാഹം കഴിച്ചത് കൊണ്ട് അയാളെ എന്നും പ്രതിരോധിക്കേണ്ട കാര്യവുമില്ല. ഇതൊന്നും ഞാൻ പാലിക്കാറില്ല. അദ്ദേഹം എനറെ സുഹൃത്തായത് കൊണ്ട് എന്റെ അഭിപ്രായങ്ങൾ ഞാൻ പറയാതിരിക്കില്ല എന്നുമാണ് മേതിൽ ദേവിക പറയുന്നത്.