Malayalam
സുചിത്ര ഞങ്ങളുടെ കൂട്ടത്തിലേയ്ക്ക് വന്നത് ഇത് ആദ്യമായി; പണ്ടത്തെ സുഹൃത്തുക്കളെല്ലാം ഒത്തുചേർന്ന സന്തോഷം പങ്കുവെച്ച് മേനക
സുചിത്ര ഞങ്ങളുടെ കൂട്ടത്തിലേയ്ക്ക് വന്നത് ഇത് ആദ്യമായി; പണ്ടത്തെ സുഹൃത്തുക്കളെല്ലാം ഒത്തുചേർന്ന സന്തോഷം പങ്കുവെച്ച് മേനക
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയായിരുന്നു മേനക. ഇന്നും പലരുടെയും ഇഷ്ട നായികമാരുടെ ലിസ്റ്റെടുത്താൽ മുൻപ്പന്തിയിൽ തന്നെ മേനകയുണ്ടാകും. സിനിമയിൽ തിളങ്ങി നിന്ന താരം വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. എങ്കിലും ഇടയ്ക്ക് ചില ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മേനക പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്.
ഇപ്പോഴിതാ പണ്ടത്തെ സുഹൃത്തുക്കളെല്ലാം ഒത്തുചേർന്ന സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് മേനക. ശ്രീലക്ഷ്മി, സോന നായർ തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം സുചിത്ര മുരളി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. മേനക സുരേഷും സംഘവുമാണ് ട്രിവാൻഡം ലവ്‌ലീസ് മീറ്റപ്പ് സംഘടിപ്പിക്കാറുള്ളത്. അഭിനയ മേഖലയിൽ അത്ര സജീവമല്ലാത്തവരും ഈ കൂട്ടായ്മയിൽ പങ്കുചേരാനെത്താറുണ്ട്.
ഇതാദ്യമായാണ് സുചിത്ര ഞങ്ങളുടെ കൂട്ടത്തിലേയ്ക്ക് വന്നതെന്ന് മേനക പറയുന്നു. ഞങ്ങളെല്ലാവരും ഒരുപോലെ സന്തോഷിച്ച്, ആഘോഷിച്ച നിമിഷങ്ങളാണ് ഇതെന്നുമായിരുന്നു മേനക കുറിച്ചത്. രാമായണക്കാറ്റേ എന്ന ഗാനത്തിനൊപ്പം ചിത്രങ്ങൾ ചേർത്തുവെച്ചുള്ള വീഡിയോയും താരം പങ്കുവെച്ചിരുന്നു.
താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ സ്‌നേഹം പങ്കുവെച്ചത്. ചിപ്പിയും ശ്രീലക്ഷ്മിയുമൊക്കെ മിനിസ്‌ക്രീനിൽ സജീവമാണ്. താരവിവാഹങ്ങളിലും മറ്റുമായി മറ്റുള്ളവരെയും കാണാറുണ്ട്. എല്ലാവരെയും ഒന്നിച്ച് കണ്ടപ്പോൾ മനസിലേയ്ക്ക് പല കഥാപാത്രങ്ങളും ഓടിയെത്തിയെന്നായിരുന്നു ആരാധകർ പറഞ്ഞത്.
അടുത്തിടെയായിരുന്നു മേനകയുടെ മകൾ കീർത്തി വിവാഹിതയായത്. 15 വർഷത്തെ പ്രണയമാണ് പൂവണിഞ്ഞത്. നടിയുടെ ദീർഘകാല സുഹൃത്ത് ആന്റണി തട്ടിലായിരുന്നു വരൻ. ഗോവയിൽ വെച്ച് നടന്ന വിവാഹ ചടങ്ങുകളിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
മാത്രമല്ല അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങിയ നടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. തമിഴ് ബ്രാഹ്മണൻ കൾച്ചർ മിക്സ് ചെയ്തുള്ള വിവാഹമാണ് ഇതെന്ന് വ്യക്തമാകുന്നത്. കീർത്തിയുടെ അമ്മ മേനക സുരേഷ് തമിഴ് ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ളതിനാലാണ് ഈ ആചാരത്തിൽ വിവാഹം നടക്കുന്നത്.
കീർത്തി ഹൈസ്‌കൂളിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു ഈ പ്രണയത്തിന്റെ തുടക്കം. അന്ന് ആന്റണി കൊച്ചിയിൽ ബിരുദാനന്തര ബിരുദം പഠിക്കുക ആയിരുന്നു. ഇരുവരും തമ്മിൽ ഏഴുവയസോളം പ്രായ വ്യത്യാസം ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, താൻ പ്രണയത്തിലാണെന്ന വിവരം മുൻപ് ചില അഭിമുഖങ്ങളിൽ കീർത്തി വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാമുകനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കീർത്തി പുറത്തു വിട്ടിരുന്നില്ല.
താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ താരം പങ്കുവെച്ചിരുന്നില്ല. അതേസമയം, ബേബി ജോൺ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കടക്കുകയാണ് കീർത്തി. വരുൺ ധവാൻ നായകനാകുന്ന ബേബി ജോൺ തമിഴ് ചിത്രം തെറിയുടെ റീമേക്കാണ്.
തമിഴിൽ സമാന്ത ചെയ്ത വേഷമാണ് ബോളിവുഡ് റീമേക്കിൽ കീർത്തി ചെയ്യുന്നത്. നടിയുടെ ആദ്യ ബോളിവുഡ് സിനിമയാണ് ബേബി ജോൺ. മാമന്നൻ, ഭോല ശങ്കർ,ദസറ എന്നീ സിനിമകളിലെ കീർത്തിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി മേനകയുടെയും നിർമാതാവും നടനുമായ സുരേഷ് കുമാറിന്റെ മകളുമായ കീർത്തിയ്ക്ക് ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാമായി സിനിമകൾ ഉണ്ട്.
