Actor
ആ പ്രണയത്തിന് തടസം മമ്മൂട്ടി, അത് വാശിയായി; പക്ഷേ മോഹൻലാൽ അന്ന് ചെയ്തത്…; വർഷങ്ങൾക്ക് ശേഷം നടനോട് മേനക ചെയ്തത് കണ്ടോ?” ; സിനിമാ ലോകത്തെ വിറപ്പിച്ച് നടി
ആ പ്രണയത്തിന് തടസം മമ്മൂട്ടി, അത് വാശിയായി; പക്ഷേ മോഹൻലാൽ അന്ന് ചെയ്തത്…; വർഷങ്ങൾക്ക് ശേഷം നടനോട് മേനക ചെയ്തത് കണ്ടോ?” ; സിനിമാ ലോകത്തെ വിറപ്പിച്ച് നടി
മലയാള സിനിമയിൽ ഒരുകാലത്ത് തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു മേനക സുരേഷ്. 27 ഒക്ടോബർ 1987 നായിരുന്നു സുരേഷ് കുമാറിന്റെയും മേനകയുസിയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു അത്. എന്നാൽ ഇപ്പോഴിതാ സുരേഷ് കുമാറുമായുള്ള പ്രണയത്തിനു തടസം നിന്നത് മമ്മൂട്ടിയാണെന്ന് പറയുകയാണ് നടി മേനക. ഒരു അഭിമുഖത്തിൽ സുരേഷ് കുമാറിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് മേനകയുടെ വെളിപ്പെടുത്തൽ.
മോഹങ്ങൾ പൂവണിഞ്ഞു എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിനിടയിൽ വെച്ചാണ് ഞാൻ സുരേഷേട്ടനെ ആദ്യമായി കാണുന്നത്. ദേവദാരു പൂത്തു എന്ന ഗാനചിത്രീകരണത്തിനിടയിൽ സെറ്റിലേക്ക് സുരേഷേട്ടൻ വന്നിരുന്നു. അന്ന് സുകുമാരി ചേച്ചിയിരുന്നു പരിചയപ്പെടുത്തിയതെന്നും അന്നാണ് ശരിക്കും അദ്ദേഹത്തെ താൻ ശ്രദ്ധിച്ചതെന്നും നടി പറഞ്ഞു.
ആദ്യമായി മോഹൻലാലാണ് പ്രണയത്തെ കുറിച്ച് ചോദിക്കുന്നത്. നിങ്ങൾ കല്യാണം കഴിക്കാൻ പോവുകയാണെന്നൊക്കെ കേട്ടല്ലോ, കാര്യങ്ങളൊക്കെ അറിയാല്ലോ എന്നാണ് അദ്ദേഹം ചോദിച്ചത്. എല്ലാം അറിയാം, ഡയറി ഞാൻ വായിച്ചു എന്ന് പറഞ്ഞിരുന്നു. ആ സമയത്ത് സുരേഷേട്ടൻ ഡയറി എഴുതാറുണ്ടായിരുന്നു.
ഓരോ ദിവസവും നടക്കുന്ന കാര്യങ്ങളെക്കുറിച്ചായിരുന്നു എഴുതിയത്. സത്യസന്ധമായാണ് അദ്ദേഹം ഡയറി തനിക്ക് കൈയ്യിൽ തന്നതെന്നും ആ ദിവസങ്ങളിൽ കണ്ട സിനിമയെക്കുറിച്ചെല്ലാം എഴുതിയിരുന്നെന്നും ആ ഡയറി ഞാൻ ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നായിരുന്നു മേനക പറഞ്ഞത്.
അതേസമയം മമ്മൂക്ക പറഞ്ഞത് മറ്റൊന്നായിരുന്നു. സുരേഷ് എന്തുണ്ടെങ്കിലും എടുത്തടിച്ചത് പോലെ പറയും. ആലോചിച്ചിട്ട് ചെയ്യണം, അവനൊത്തിരി ഫ്രണ്ട്‌സുണ്ട്. അവരുടെ കുടുംബത്തിലെ രീതി വേറെയാണ് എന്നാണ് മമ്മുക്ക പറഞ്ഞത്. എന്നാൽ മമ്മൂക്ക സ്‌നേഹം കൊണ്ടാണ് തന്നെ ഉപദേശിച്ചത്. തന്റെ ഫാമിലി ബാക്ക് ഗ്രൗണ്ട് മമ്മുക്കയ്ക്ക് അറിയാമായിരുന്നു എന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഈ വിവാഹം പേടിയായിരുന്നെന്നും മേനക കൂട്ടിച്ചേർത്തു.
മാത്രമല്ല ഇത്ര ട്രെഡീഷ്യണലായിട്ടുള്ള ഫാമിലിയിൽ നിന്നുള്ള താൻ സുരേഷേട്ടനെ വിവാഹം ചെയ്താൽ ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാലോ എന്ന ഭയമായിരുന്നു മമ്മുക്കയ്ക്ക് എന്നും നല്ല മനസുകൊണ്ട് പറഞ്ഞതാണ് അദ്ദേഹമെന്നും നടി വ്യക്തമാക്കി. അന്ന് മമ്മൂക്കയോട് ഞങ്ങളെങ്ങനെ ജീവിക്കൂ എന്ന് കാണൂ എന്ന് വാശിയോടെ പറഞ്ഞിരുന്നു. പിന്നീടൊരിക്കൽ കണ്ടപ്പോൾ മമ്മുക്ക പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ”അന്ന് അവളെന്നോട് വാശിയോടെ പറഞ്ഞതാണ്, നിങ്ങൾ ജീവിച്ച് കാണിച്ചുവെന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. മാത്രമല്ല 36 വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടെന്നും ഇപ്പോഴും സന്തോഷത്തോടെയാണ് ഞങ്ങൾ ജീവിക്കുന്നതെന്നായിരുന്നു മേനക സന്തോഷത്തോടെ പറയുന്നു.