Actress
മേഘ്‌ന ജീവിതത്തിൽ പണിയായി; സ്നേഹിക്കാൻ നിർബന്ധിച്ചു; ആ സ്ത്രീ അടിച്ചു, പൊട്ടിക്കരഞ്ഞു; പരാതിയുമായി സുബ്രഹ്മണ്യം!
മേഘ്ന ജീവിതത്തിൽ പണിയായി; സ്നേഹിക്കാൻ നിർബന്ധിച്ചു; ആ സ്ത്രീ അടിച്ചു, പൊട്ടിക്കരഞ്ഞു; പരാതിയുമായി സുബ്രഹ്മണ്യം!
ചന്ദനമഴ എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയവരാണ് മേഘ്ന വിൻസെന്റും സുബ്രഹ്‌മണ്യൻ ഗോപാലകൃഷ്ണനും.
സീരിയലിൽ മേഘ്നയുടെ ഭർത്താവായ അർജുൻ ദേശായി ആയി അഭിനയിച്ചത് തമിഴ് സീരിയൽ താരം സുബ്രഹ്‌മണ്യൻ ഗോപാലകൃഷ്ണനാണ്.
വർഷങ്ങൾക്ക് ശേഷം നടി മേഘ്നയും സുബ്രഹ്മണ്യവും ഒരു അഭിമുഖത്തിനായി ഒന്നിച്ചെത്തിയിരിക്കുകയാണ്. ചന്ദനമഴ സീരിയലിൽ എത്തിയത് മലയാളം അറിയാതെ ആയിരുന്നു എന്നാണ് നടൻ പറയുന്നത്.
പക്ഷെ ഒരു മാസം കൊണ്ട് എഴുതാനും വായിക്കാനും പഠിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദനമഴ സീരിയലിന്റെ തുടക്ക സമയത്ത് അഭിനയിക്കുമ്പോൾ ഒരു ക്ഷേത്രത്തിൽ പോയിരുന്നു.
എന്നാൽ അവിടെ തൊഴുതുകൊണ്ടിരിക്കവെ ആ കൊച്ചിനെ ഒന്ന് സ്നേഹിച്ചൂടെയെന്ന് ചോദിച്ച് ഒരു സ്ത്രീ വന്ന് എന്നെ അടിച്ചെന്നും തനിക്ക് ഒരുപാട് അടി ഇതുപോലെ അമ്മച്ചിമാരുടെ കയ്യിൽ നിന്നും കിട്ടിയിട്ടുണ്ടെന്നും സുബ്രഹ്‌മണ്യൻ പറയുന്നു.
അതേസമയം സുബ്രഹ്‌മണ്യന് മാത്രമല്ല വില്ലത്തി റോൾ ചെയ്ത ശാലുവിനും അടികിട്ടിയിട്ടുണ്ടെന്ന് മേഘ്നയും കൂട്ടിച്ചേർത്തു. താനും ശാലുവും ഒരുമിച്ച് പോകുന്നത് കാണുമ്പോൾ ആളുകൾ വന്ന് ശാലുവിനെ അടിച്ചിട്ട് പോകാറുണ്ടെന്നും മേഘ്ന പറഞ്ഞു.
