സ്വന്തമായി ഇഷ്ടങ്ങൾ ഒന്നും ഇല്ലായിരുന്നു, അമ്മ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൽ പോയി ചെയ്യുന്ന സ്വഭാവമായിരുന്നു ജീവിതത്തിൽ കിട്ടിയ വലിയ അടിയിൽ നിന്നുമാണ് നമ്മൾ ഇങ്ങനെ ഇരുന്നാൽ പോരെന്ന് മനസിലാകുന്നത്; മേഘ്ന വിൻസെന്റ്
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്‌ന വിന്‍സെന്റ്. സോഷ്യല്‍മീഡിയയില്‍ സജീവമായ മേഘ്‌ന പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന മിസിസ് ഹിറ്റ്‌ലറില്‍ അഭിനയിച്ച് വരികയാണ് താരം.
ചന്ദനമഴയിലെ അമൃതയെപ്പോലെ തന്നെ ആരാധകര്‍ ജ്യോതിയേയും ഏറ്റെടുത്ത് കഴിഞ്ഞതാണ്. പരമ്പരയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്നും എന്നും ഈ പിന്തുണ വേണമെന്നും താരം പറഞ്ഞിരുന്നു. യുട്യൂബ് ചാനലിലൂടെയായും മേഘ്‌ന വിശേഷങ്ങള്‍ പങ്കിടാറുണ്ട്.സീരിയൽ-സിനിമാ താരം ഡിംപിൾ റോസിന്റെ സഹോദരൻ ഡോണിനെയാണ് മേഘ്ന വിവാഹം ചെയ്തത്. ഡിംപിളിന്റെയും മേഘ്നയുടെയും വിവാഹം ഒരേ ദിവസമായിരുന്നു. ചടങ്ങുകളെല്ലാം ഒരുമിച്ചാണ് നടത്തിയത്. മാത്രമല്ല ഇരുവരും അണിഞ്ഞ വസ്ത്രങ്ങൾ പോലും ഓരേ ഡിസൈനിലുള്ളതായിരുന്നു.
ഡിംപിളും മേഘ്നയും അടുത്ത സുഹൃത്തുക്കളായിരുന്നു. അങ്ങനെയാണ് ഡിംപിളിന്റെ സഹോദരനുമായുള്ള മേഘ്നയുടെ വിവാഹം നടക്കുന്നത്. എന്നാൽ ആ ദമ്പത്യത്തിന് അധികകാലം ആയുസുണ്ടായിരുന്നില്ല. ഇരുവരും വേർപിരിഞ്ഞു. ശേഷം ഡോൺ രണ്ടാമതൊരു വിവാഹം കഴിച്ചു. ആ ബന്ധത്തിൽ രണ്ട് കുഞ്ഞുങ്ങളും ഡോണിനുണ്ട്.
എന്നാൽ ഇപ്പോഴും മറ്റൊരു വിവാഹത്തെ കുറിച്ച് മേഘ്ന ചിന്തിക്കുന്നില്ല. അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പമുള്ള ജീവിതത്തിലാണ് മേഘ്ന സന്തോഷിക്കുന്നത്. ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തത് സമാധാനമാണെന്നും തനിക്കിപ്പോൾ അതുണ്ടെന്നും ഉടനൊന്നും വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നുമാണ് അടുത്തിടെ മേഘ്ന പറഞ്ഞത്.
ലവ് മ്യാരേജ് ആണോ അറേഞ്ച്ഡ് ആണോ നല്ലത് എന്ന അവതാരകന്റെ ചോദ്യത്തിന് എന്തായാലും സമാധാനമായി ജീവിച്ചാൽ മതി എന്നായിരുന്നു മേഘ്നയുടെ ഉത്തരം. ആരുമായും ഇപ്പോൾ ബന്ധം തുടരുന്നില്ലെന്നും മിങ്കിളാകാൻ ഉദ്ദേശിക്കുന്നില്ലെന്നും താരം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. ജീവിതത്തിൽ എന്തുവേണം വേണ്ട എന്നത് തീരുമാനിക്കാനുള്ള മനസ് തനിക്ക് ഇപ്പോഴുണ്ടെന്ന് പറയുകയാണ് മേഘ്ന.
ജീവിതത്തിൽ ലഭിച്ച ചില അടികളാണ് തന്നെ അതിന് പ്രാപ്തയാക്കിയതെന്നും മേഘ്ന പറയുന്നു. ‘സ്വന്തമായി ഇഷ്ടങ്ങൾ ഒന്നും ഇല്ലായിരുന്നു. അമ്മ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൽ പോയി ചെയ്യുന്ന സ്വഭാവമായിരുന്നു എനിക്ക്. ജീവിതത്തിൽ കിട്ടിയ വലിയ അടിയിൽ നിന്നുമാണ് നമ്മൾ ഇങ്ങനെ ഇരുന്നാൽ പോരെന്ന് മനസിലാകുന്നത്.’
‘ആളുകളെ കണ്ണും അടച്ച് വിശ്വസിക്കുന്ന കൂട്ടത്തിൽ ആയിരുന്നു. ജീവിതത്തിൽ അത്രയും പൊട്ടത്തിയായിരുന്നു. എന്നാൽ ഒരു സമയം എത്തിയപ്പോൾ ഞാൻ ഇങ്ങനെ ഇരുന്നാൽ ശരിയാകില്ലെന്ന് സ്വയം തിരിച്ചറിഞ്ഞു. ജീവിതത്തിൽ ഒരു പാഠം കിട്ടിയപ്പോഴാണ് ആ വീണ്ടുവിചാരം വന്നത്. എനിക്ക് അത് ഫേസ് ചെയ്യാൻ പറ്റുമെങ്കിൽ ആർക്ക് വേണമെങ്കിലും അത് ഓവർക്കം ചെയ്യാൻ ആകും.’
‘അമ്മായിരുന്നു എന്റെ കൂടെ ഉണ്ടായിരുന്നത്. പക്ഷെ നമ്മൾക്ക് ആരൊക്കെ ഉണ്ടാകുമെങ്കിലും നമ്മൾക്ക് നമ്മളെ ഉണ്ടാകൂവെന്ന ചിന്ത വേണം. കാരണം ജീവിതം മുമ്പോട്ട് കൊണ്ട് പോയേ പറ്റൂവെന്നും’, മേഘ്ന പറയുന്നു. മേഘ്നയുടെ വ്ലോഗിന് നിരവധി ആരാധകരാണുള്ളത്. മേഘ്നയുടെ അടുത്ത സുഹൃത്ത് അമ്മയാണ്.