Actress
ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു; സന്തോഷം പങ്കുവെച്ച് മേഘ്ന വിൻസെന്റ്
ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു; സന്തോഷം പങ്കുവെച്ച് മേഘ്ന വിൻസെന്റ്
മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ താരമാണ് മേഘ്‌ന വിൻസന്റ്. ചന്ദനമഴയിലെ അമൃതയായി എത്തിയതോടെയാണ് മേഘ്നയെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിത്. ചന്ദനമഴയ്ക്ക് ശേഷം ഇപ്പോൾ പുതിയ പരമ്പരയുമായി എത്തിയിരിക്കുകയാണ് മേഘ്‌ന. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന സീരിയലൂടെ നായികയായി വലിയൊരു തിരിച്ചു വരവാണ് മേഘ്ന നടത്തിയത്.
സീ കേരളത്തിലും, സൺ ടിവിയിലും എല്ലാം സജീവമായിരുന്നു. എന്നാൽ ചന്ദനമഴ സംപ്രേക്ഷണം ചെയ്ത ഏഷ്യനെറ്റിലേക്ക് ഒരു തിരിച്ചുവരവുണ്ടായില്ല. ഇപ്പേഴിതാ ഏഴ് വർഷത്തെ ഇടവേളകൾക്ക് ശേഷം മേഘ്‌ന വിൻസന്റ് ഏഷ്യനെറ്റ് ചാനലിലേക്ക് തിരിച്ചത്തുന്നുവെന്നാണ് പുതിയ വാർത്ത. ആ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടാണ് നടിയുടെ പുതിയ വീഡിയോ.
ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം 2 യിൽ ഇനി മേഘ്‌ന വിൻസന്റും ഉണ്ടാവും. കഥാപാത്രത്തിന് വേണ്ടി ധാവണി സെറ്റ് ചെയ്യുന്ന വിശേഷങ്ങളൊക്കെയാണ് അമ്മയ്‌ക്കൊപ്പമുള്ള പുതിയ വീഡിയോയിൽ അമൃത പറയുന്നത്. നിലവിൽ സൂര്യ ടിവിയിലെ ഹൃദയം എന്ന സീരിയലാണ് മേഘ്‌ന ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ആ സീരിയലിലെ അഭിനയം കൈയ്യടി നേടി മുന്നോട്ടു പോകുമ്പോഴാണ് സാന്ത്വനത്തിലേക്കും എത്തുന്നത്.
ചന്ദനമഴ സീരിയൽ കഴിയുന്നതിന് മുൻപേ തന്നെ സീരിയലിൽ നിന്ന് മേഘ്‌ന പിന്മാറിയിരുന്നു. മറ്റൊരു നടി പകരക്കാരിയായി വന്നുവെങ്കിലും, പ്രേക്ഷക മനസ്സിൽ മേഘ്‌ന തന്നെയാണ് അമൃത!. സാന്ത്വനം 2 യിൽ മേഘ്‌നയുടെ കഥാപാത്രം എന്താണെന്നോ എങ്ങനെയാണെന്നോ പറഞ്ഞിട്ടില്ല. ദീപന്റെ പെയർ ആയിട്ടാണ് മേഘ്‌ന എത്തുന്നത്. ധാവണിയിൽ അതി സുന്ദരിയായി ആണ് മേഘ്‌ന ചിത്രങ്ങളിൽ എത്തുന്നത്.
അതേസമയം, ചന്ദനമഴ അവസാനിച്ചിട്ട് വർഷങ്ങളായി. ഇൻസ്റ്റഗ്രാമിൽ ധാരാളം റീലുകൾ കാണാറുണ്ടെന്നും മേഘ്ന പറഞ്ഞിരുന്നു. ഇപ്പോൾ ചന്ദനമഴ ട്രെൻഡിംഗ് ആയതിൽ പുതുമയൊന്നും തോന്നുന്നില്ല. സീരിയലിൽ ഞാൻ പാമ്പിനെ പിടിക്കുന്ന ഒരു രംഗമുണ്ട്. അതിനെവച്ച് ആരോ നിർമിച്ച ട്രോൾ വൈറലായത് കുറച്ചുനാൾ മുമ്പാണ്.
അതിനുമുൻപ് ലാപ് ടോപ് കഴുകിയിടുന്ന രംഗവും ട്രോളായിരുന്നു. ഒരു പ്രസംഗത്തിനിടയ്ക്ക് ഞാൻ പറഞ്ഞ ചില കാര്യങ്ങളും വൈറലായിരുന്നു. യൂട്യൂബ് ചാനലിൽ എന്തെങ്കിലും പൊട്ടത്തരം പറഞ്ഞാൽ അതും ട്രോളായി. ട്രോളുകൾ അവസാനിക്കുന്നില്ല. എല്ലാ കാലത്തും എന്റെ കഥാപാത്രവും സീരിയലും ചർച്ചയാവുന്നത് ഒരുപാട് സന്തോഷം നൽകുന്നു. മറ്റൊരു സീരിയലിനും ഇങ്ങനെ ഹിറ്റടിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു മേഘ്‌ന പറഞ്ഞിരുന്നു.
എന്റെ ചെറുപ്പത്തിൽ അമ്മ നിമ്മി ഒരു മീഡിയ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അമ്മ വഴിയാണ് ഞാൻ പോപ്പിക്കുടയുടെ പരസ്യത്തിൽ അഭിനയിക്കുന്നത്. തുടർന്നും പരസ്യ ചി്ത്രങ്ങളുടെ ഭാഗമായി. സീരിയൽ മോഹം ഉള്ളിൽ ഉടലെടുക്കുമ്പോഴേക്കും അവസരവും തേടിയെത്തി. 2010 ൽ സ്വാമിയേ ശരണമയ്യപ്പാ എന്ന മലയാള ഭക്തിപരമ്പരയിലൂടെയായിരുന്നു തുടക്കം. പിന്നീട് മോഹക്കടൽ, ഇന്ദിര, ഓ്‌ട്ടോഗ്രാഫ് എന്നിവയിലും അഭിനയിച്ചു. എന്നാൽ കരിയർ ബ്രേക്ക് ആയത് ചന്ദനമഴയാണ് എന്നും നടി പറഞ്ഞിരുന്നു.
അതതേസമയം, ജീവിതത്തിൽ താൻ പഠിച്ച പാഠങ്ങളെക്കുറിച്ചും മേഘ്‌ന സംസാരിച്ചിരുന്നു. തനിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. എന്നെ പറ്റിക്കാൻ എളുപ്പമായിരുന്നു. പ്രിയപ്പെട്ട ഒരാൾ ചക്ക കാണിച്ച് ഇത് ചക്കയല്ല. മാങ്ങയാണ് എന്ന് പറഞ്ഞാൽ പോലും ഞാൻ വിശ്വസിക്കും. ചിലപ്പോൾ അത് മാങ്ങയായിരിക്കും, എന്റെ അറിവില്ലായ്മ കൊണ്ടായിരിക്കും എന്നാണ് ഞാൻ ചിന്തിച്ചിരുന്നത്.
എന്നാൽ ഞാൻ മാറി. അനുഭവങ്ങളിലൂടെ പഠിച്ചു. ഇപ്പോൾ നോ പറയേണ്ട സ്ഥലത്തു തന്നെ നോ പറയും. മുൻപ് അതിന് സാധിക്കാഞ്ഞതിൽ ഖേദിക്കുന്നു. ഇതുവരെയുള്ള ജീവിത്തതിൽ നിന്നും പഠിച്ച പാഠങ്ങൾ, ഓരോ അനുഭവങ്ങൾ, ഓരോ ഓർമകൾ, അതിൽ കൂടെ നിന്നവർ. ഇതെല്ലാമാണ് എന്നെ ഇപ്പോഴുള്ള ഞാനാക്കി മാറ്റിയതെന്നും നടി പറഞ്ഞിരുന്നു.
