Malayalam
പ്ലസ് വണ്‍, പ്ലസ് ടു-വില്‍ പഠിക്കുന്ന കുറേ ആണ്‍കുട്ടികള്‍ തന്റെ അടുത്ത് വന്ന് കുറച്ച് എംഡിഎംഎ എടുക്കട്ടെയെന്ന് ചോദിച്ചു; അനുഭവം പറഞ്ഞ് മീനാക്ഷി അനൂപ്
പ്ലസ് വണ്‍, പ്ലസ് ടു-വില്‍ പഠിക്കുന്ന കുറേ ആണ്‍കുട്ടികള്‍ തന്റെ അടുത്ത് വന്ന് കുറച്ച് എംഡിഎംഎ എടുക്കട്ടെയെന്ന് ചോദിച്ചു; അനുഭവം പറഞ്ഞ് മീനാക്ഷി അനൂപ്
ബാല താരമായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു മീനാക്ഷി അനൂപ്. ‘അമര്‍ അക്ബര്‍ അന്തോണി’യിലൂടെയായിരുന്നു മീനാക്ഷിയുടെ അരങ്ങേറ്റം. പിന്നീട് ഒപ്പം, ഒരു മുത്തശ്ശി ഗഥ, കോലുമിഠായി, മോഹന്‍ലാല്‍ തുടങ്ങി അനവധി ചിത്രങ്ങളില്‍ മീനാക്ഷി അഭിനയിച്ചു.
നിലവില്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ അവതാരകയാണ്. അതിന് പുറമേ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.
സ്കൂളിലെ ആണ്‍കുട്ടികള്‍ തന്നോട് എംഡിഎംഎ എടുക്കട്ടെ എന്ന് ചോദിച്ച് വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മീനാക്ഷി. ഒരു സ്കൂളില്‍ സിനിമയുടെ ഷൂട്ടിംഗിനായി എത്തിയപ്പോഴാണ് മാരക ലഹരി മരുന്നായ എംഡിഎംഎ വേണോ എന്ന് ചില വിദ്യാര്‍ത്ഥികള്‍ തന്നോട് ചോദിച്ചത് എന്നാണ് മീനാക്ഷി പറയുന്നത്.
വിജയ് യേശുദാസ് നായകനായ ‘ക്ലാസ് ബൈ എ സോള്‍ജിയര്‍’ എന്ന ചിത്രത്തിലാണ് താനിപ്പോള്‍ അഭിനയിക്കുന്നത്. ലഹരി ഉപയോഗത്തെ കുറിച്ച് പറയുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഷൂട്ടിംഗ് ഒരു ദിവസം സ്കൂളില്‍ നടക്കുകയായിരുന്നു. കുട്ടികള്‍ക്കൊപ്പം താന്‍ കളിച്ചും ചിരിച്ചും നടന്നു.
ഈ സമയം പ്ലസ് വണ്‍, പ്ലസ് ടു-വില്‍ പഠിക്കുന്ന കുറേ ആണ്‍കുട്ടികള്‍ തന്റെ അടുത്ത് വന്ന് കുറച്ച് എംഡിഎംഎ എടുക്കട്ടെ എന്ന് ചോദിക്കുകയായിരുന്നു. അവര്‍ ഒരുപക്ഷെ തമാശയ്ക്ക് ചോദിച്ചതാവാം. അന്ന് എംഡിഎംഎ എന്ന് താന്‍ കേട്ടിട്ടില്ല. ‘എം ആന്റ് എം’ എന്ന ചോക്ലേറ്റ് ആണെന്നാണ് ഞാന്‍ കരുതിയത്. അവര്‍ ചോദിച്ചപ്പോള്‍ താന്‍ പറഞ്ഞു, ‘ഓ..നിങ്ങളുടെ കയ്യിലുണ്ടോ? എങ്കില്‍ തന്നോളൂ..’ പെട്ടന്ന് അവര്‍ അത്ഭുതപ്പെട്ടു. കുറച്ചു കഴിഞ്ഞ് കുട്ടികള്‍ തന്റെ അടുത്ത് വന്ന് ചോദിച്ചു, ‘നീ എന്താണെന്ന് ഓര്‍ത്തിട്ടാ വേണമെന്ന് പറഞ്ഞത്’ എന്ന്.
ഇവിടെ എംഡിഎംഎയുടെ ഉപയോഗത്തിനെതിരെ ക്ലാസ് എടുക്കുന്നത് കേട്ടപ്പോള്‍ ഈ അനുഭവമാണ് തനിക്ക് ഓര്‍മ്മ വന്നത് എന്നാണ് മീനാക്ഷി പറയുന്നത്. ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിയിലാണ് മീനാക്ഷി സംസാരിച്ചത്.
