Connect with us

വലിയ വലിയ ആളുകള്‍ കൂടുന്നിടത്ത് അവര്‍ക്ക് മദ്യം ഒഴിച്ച് കൊടുത്തിരുന്നൊരു ഗോപി സുന്ദറിനെ ആര്‍ക്കും അറിയില്ല. അവനെ അറിയുന്നവര്‍ എന്നെ ഇങ്ങനെ വിളിക്കില്ല; എല്ലാം തുറന്ന് പറഞ്ഞ് ഗോപി സുന്ദർ

Malayalam

വലിയ വലിയ ആളുകള്‍ കൂടുന്നിടത്ത് അവര്‍ക്ക് മദ്യം ഒഴിച്ച് കൊടുത്തിരുന്നൊരു ഗോപി സുന്ദറിനെ ആര്‍ക്കും അറിയില്ല. അവനെ അറിയുന്നവര്‍ എന്നെ ഇങ്ങനെ വിളിക്കില്ല; എല്ലാം തുറന്ന് പറഞ്ഞ് ഗോപി സുന്ദർ

വലിയ വലിയ ആളുകള്‍ കൂടുന്നിടത്ത് അവര്‍ക്ക് മദ്യം ഒഴിച്ച് കൊടുത്തിരുന്നൊരു ഗോപി സുന്ദറിനെ ആര്‍ക്കും അറിയില്ല. അവനെ അറിയുന്നവര്‍ എന്നെ ഇങ്ങനെ വിളിക്കില്ല; എല്ലാം തുറന്ന് പറഞ്ഞ് ഗോപി സുന്ദർ

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലൊട്ടാകെ പ്രശസ്തനായ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഗോപി സുന്ദര്‍. സംഗീത റിയാലിറ്റി ഷോ വിധികര്‍ത്താവായും ഗോപി സുന്ദര്‍ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിരന്തരം സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയാകാറുണ്ട് ഗോപി സുന്ദര്‍.

പലപ്പോഴും ആരാധകർ വിമർശിക്കുന്നതിന് കാരണം അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമാണ്. വിവാഹിതനായ ഗോപി സുന്ദർ രണ്ട് ആൺമക്കളുടെ അച്ഛൻ കൂടിയാണ്. പക്ഷെ ഇപ്പോൾ ഭാര്യയ്ക്കൊപ്പമല്ല ഗോപി സുന്ദറുള്ളത്. ഭാര്യ പ്രിയയേയും മക്കളേയും ഒഴിവാക്കി പത്ത് വർഷത്തോളം ഗായിക അഭയ ഹിരൺമയിക്കൊപ്പം ലിവിങ് ടുഗെതറിലായിരുന്നു ഗോപി. ആ ബന്ധവും അടുത്തിടെ തകർന്നു. ഇപ്പോൾ ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണ്. അമൃതയ്ക്കൊപ്പമാണ് ഗോപി സുന്ദർ ജീവിക്കുന്നത്.

അമൃത സുരേഷുമായുള്ള തന്റെ പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം തന്നെ ഗോപി സുന്ദറിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരിക്കല്‍ പോലും അ്‌ദ്ദേഹം പ്രതികരിച്ചിട്ടില്ല.

ഇപ്പോഴിതാ താന്‍ വിമര്‍ശനങ്ങളെ നേരിടുന്നത് എങ്ങനെയാണെന്നും എന്തുകൊണ്ടാണ് തനിക്ക് അവയെ നിയന്ത്രണം നഷ്ടപ്പെടാതെ നേരിടാന്‍ സാധിക്കുന്നതെന്നും തുറന്ന് പറയുകയാണ് ഗോപി സുന്ദര്‍. ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

ചില ആളുകള്‍ പുസ്തകം വായിച്ചും മറ്റും ഇങ്ങനെയാണ് ഞാന്‍ ഇരിക്കേണ്ടതെന്ന് പഠിച്ച് അങ്ങനെയിരിക്കും. അത് ഞാനായിരിക്കില്ല, ശരിക്കുമുള്ള ഞാന്‍ വേറെയായിരിക്കും. എനിക്ക് അങ്ങനെ അഭിനയിക്കുന്നതിനോട് താല്‍പര്യമില്ല. ജന്മനാ ഞാനിങ്ങനെയാണ്. മറ്റുള്ളവര്‍ എന്ത് പറയും എന്ന് കരുതി ജീവിക്കുന്ന രീതി കുഞ്ഞുവാവയായിരുന്ന, നിങ്ങള്‍ക്കൊന്നും എന്നെ അറിയാതിരുന്ന കാലത്തും എനിക്കില്ല. ഞാന്‍ ഏഴാം ക്ലാസില്‍ തോറ്റിട്ടുണ്ട്. ഒമ്പതാം ക്ലാസില്‍ തോറ്റിട്ടുണ്ട്. എട്ടാം ക്ലാസില്‍ അച്ഛന്‍ ചെന്ന് കയ്യും കാലും പിടിച്ചിട്ടാണ് പാസാക്കി വിട്ടത്. ഒമ്പതാം ക്ലാസില്‍ ഇവനെ പഠിപ്പിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് വിട്ടിട്ടുണ്ട്. പത്താം ക്ലാസില്‍ വീണ്ടും തോറ്റുവെന്നാണ് ഗോപി സുന്ദര്‍ പറയുന്നത്. ബാക്കിയുള്ളവര്‍ എന്ത് വിചാരിക്കും എന്നു കരുതിയാണ് ഇവിടെ പലരും പഠിക്കുന്നത് തന്നെ. പരീക്ഷ കഴിഞ്ഞാല്‍ പഠിച്ചതൊന്നും ഓര്‍മ്മയില്ല. പക്ഷെ ഞാന്‍ അങ്ങനെയല്ല. മൂന്നാം ക്ലാസില്‍ പഠിച്ചത് എനിക്ക് ഓര്‍മ്മയുണ്ട്. ഏഴാം ക്ലാസില്‍ പഠിച്ചതും ഓര്‍മ്മയുണ്ട്. പഠിച്ചത് കുറച്ചാണെങ്കിലും ആ പഠിച്ചത് എനിക്ക് ഓര്‍മ്മയുണ്ട്. ബാക്കിയുള്ളവരെന്ത് വിചാരിക്കും, ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും എന്ന ചിന്ത എനിക്കില്ല. ആ ചിപ്പ് പണ്ടേ ഓഫാണ്. അതു തന്നെയാണ് ഇപ്പോഴും. എന്തോ അങ്ങനെയായിപ്പോയെന്നും അദ്ദേഹം പറയുന്നു.

അതുകൊണ്ട് എന്റെ സഹന ശേഷിയെ ബാധിക്കുന്ന തരത്തില്‍ ഒന്നും എത്താറില്ല. ചിലപ്പോള്‍ ചിലരെന്തെങ്കിലും പറയുമ്പോള്‍ തീര്‍ച്ചയായും വിഷമം വരും. അവരോട് പറയാനുള്ളത് നിങ്ങള്‍ എന്റെ വീട്ടിലേക്ക് കുടുംബസമേതം വരികയും കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുമാകാം. അങ്ങനെ നമുക്കെല്ലാവര്‍ക്കും ഉന്നമനത്തിലേക്ക് എത്താം. അല്ലാതെ പബ്ലിക്കായിട്ട് പറഞ്ഞിട്ടൊരു കാര്യമില്ലെന്നും ഗോപി സുന്ദര്‍ അഭിപ്രായപ്പെടുന്നു.

25 വര്‍ഷമായി ഈ പണി ചെയ്യുന്നു. ഒരു മുറിയുടെ മൂലയ്ക്ക് നില്‍ക്കുന്ന പയ്യനായിട്ട് തുടങ്ങിയതാണ്. അല്ലാതെ ഒരു സുപ്രഭാതത്തില്‍ നാഷണല്‍ അവാര്‍ഡ് വിന്നറായി വന്ന് കയ്യും കെട്ടി നിന്നതല്ല. ഒരു വിദ്യാഭ്യാസവുമില്ലാത്ത, പാവപ്പെട്ട, വലിയ വലിയ ആളുകള്‍ കൂടുന്നിടത്ത് അവര്‍ക്ക് മദ്യം ഒഴിച്ച് കൊടുത്തിരുന്നൊരു ഗോപി സുന്ദറിനെ ആര്‍ക്കും അറിയില്ല. അവനെ അറിയുന്നവര്‍ എന്നെ ഇങ്ങനെ വിളിക്കില്ല. എനിക്ക് എന്നെ അറിയാം. ഞാന്‍ ആരേയും ബുദ്ധിമുട്ടിച്ചിട്ടില്ല. ആരുമായും പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. നമുക്ക് അടുത്ത വീട്ടിലെ ചേട്ടനുമായൊരു പ്രശ്‌നമുണ്ടെങ്കില്‍ വീട്ടില്‍ ചെന്ന് സംസാരിക്കുകയല്ലേ ചെയ്യുക. അല്ലാതെ കവലയില്‍ പോയി നിന്ന് കുറ്റം പറയുകയല്ലല്ലോ. അത് എന്ത് സംസ്‌കാരമാണെന്ന് എനിക്കറിയില്ല. അത് ഒട്ടും ശരിയല്ല. സ്‌നേഹം ഉള്ളവര്‍ വീട്ടിലേക്ക് വരിക എന്നും ഗോപി സുന്ദര്‍ കൂട്ടിച്ചേര്‍ക്കുന്നു.

More in Malayalam

Trending

Recent

To Top